താൾ:33A11414.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 241 —

873 മൂത്തേടത്തോളമേ കാതൽ ഉണ്ടാകും.

874 മൂത്തോർ വാക്കും മുതുനെല്ലിക്കയും മുമ്പിൽ കൈക്കും പിന്നെ
മതൃക്കും.

875 മൂന്നൊന്നായാൽ മുക്കോല പെരുവഴി തുണ.

876 മൂരിയോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാൻ? (മൂർഖനെ
തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെ തിന്നണം, (530.)

877 മൂലം മറന്നാൽ വിസ്മൃതി!

878 മൂവർ കൂടിയാൽ മുററം അടിക്കാ.

879 മൂളിയ വീട്ടിൽ തീക്കു പോകരുത്.

880 മെല്ലെ തിന്നാൽ മുള്ളും തിന്നാം.

881 മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കുഴിയ ചെല്ലും.

882 മേടി നോക്കിയാൽ അറിയാം.

883 മേല്പട്ടു മിന്നൽ പോലെ പൊങ്ങി ദേഹിയും കീഴ്പെട്ടു ദാരു
പോലെ വീണു ദേഹവും.

884 മോർ വില്ക്കുന്ന തായേ ഊരിലെ പ്രാവർത്യം (പാരപത്യം)
എന്തിന്നു?

885 മോറ്റിന്നു വന്നോർ പശുവില ചോദിക്കരുത്.

886 യഥാശക്തി മഹാഫലം.

887 യഥാ രാജാ തഥാ പ്രജാ.

888 രണ്ടു തലയും കത്തിച്ചു നടു പിടിക്കല്ല.

889 രാജാവായ്ക്ക് പ്രത്യുത്തരമില്ല.

890 രാജാവിനോടും വെള്ളത്തോടും തീയോടും ആനയോടും
കളിക്കരുതു.

891 രാജാവിന്റെ നായായിട്ടല്ലേ എറിഞ്ഞൂടാത്തതു.

892 രാജാവില്ലാത്ത നാട്ടിൽ കുടിയിരിപ്പാൻ ആകാ.

893 രാമായണം മുഴുവൻ വായിച്ചിട്ടും രാമൻ സീത ആർ എന്നു
ചോദിക്കും.

894 രാവു വീടാകാ; പകൽ കാടാകാ.

895 രാവു വീണ കുഴിയിൽ പകലും വീഴുമോ?

896 ലോകപ്പശുക്കളുടെ കുത്തു സഹിച്ച കൂടുമോ?

897 ലോകം പാഴായാൽ നാകം പാഴാമോ?

(ലോകർ എല്ലാം ചത്താൽ ശോകം ചെയ്വാൻ ആർ?)

898 വക്കടൎന്ന കലത്തിന്നു കണ മുറിഞ്ഞ കയ്യിൽ.

899 വടി കുത്തിയും പട കാണേണം.

900 വണ്ണത്താൻ വീടും കളത്ര വീടും തനിക്കൊത്തതു.

901 വണ്ണത്താൻ വീട്ടിൽ ഇല്ലെങ്കിൽ തുണിയുറുപ്പയിൽ വേണം.

902 വന്നറിയാഞ്ഞാൽ ചെന്നറിയേണം.

903 വന്നാൽ എന്തു വരാഞ്ഞാൽ; വരാഞ്ഞാൽ എന്തു വന്നാൽ?

904 വമ്പനോടു വഴുതു നല്ലു.

905 വരെക്കാൻ വരെച്ചു, കരിച്ചതോ എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/313&oldid=199536" എന്ന താളിൽനിന്ന് ശേഖരിച്ചത്