താൾ:33A11414.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 240 —

841 മാങ്ങ വീണാൽ മാക്കീഴ് പാടൊ?

842 മാടോടിയ തൊടിക; നാടോടിയ പെൺ.

843 മാണിക്കക്കല്ലു കൊണ്ടു, മാങ്ങ എറിയുന്നുവോ?

844 മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പയിൽ കിടന്നാലും മാണിക്ക
ക്കല്ലു തന്നെ.

845 മാറാത്ത വ്യാധിക്ക് എത്താത്ത മരുന്നു.

(മീത്തലെ കണ്ടത്തിൽ ഉറവുണ്ടായാൽ താഴെക്കണ്ടത്തിലും വ
രും, (595.)

846 മീൻ കണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ?

847 മുകന്തായം വളഞ്ഞാൽ (തേറ്റിയാൽ) 64 വളയും. (തെററും.)

848 മുച്ചെവിടു കേട്ടാൽ മൂലനാശം.

849 മുട്ടുണ്ടെങ്കിൽ ഇഷ്ടം പോകും.

850 മുട്ടുശാന്തിക്ക് ഏല്പിച്ചാൽ കാശിക്കു പോകാം.

851 മുത്തിന്നു കൊണ്ടു ഉപ്പിന്നു വില്ക്കാമോ?

852 മുത്തിന്നു മുങ്ങുന്നേരം അളിയൻ പിടിക്കേണം കയർ.

858 മുൻപിൻ പോയിട്ടേല്ക്കല്ല; പിന്നെപ്പാഴിൽ തോല്ക്കല്ല.

854 മുമ്പെ വന്നതൊ കൊമ്പോ ചെവിയോ?

855 മുൻവില, പൊൻവില.

856 മുയൽ ഇളകുമ്പോൾ നായ്ക്കു കാഷ്ഠിപ്പാൻ മുട്ടും.

857 മുറിപ്പാട്ടു കൊണ്ടങ്ങു ചെന്നാൽ മുഴുവൻ പാട്ടു കേൾക്കാം, രണ്ടാ
ട്ടും കേൾക്കാം.

858 മുറിവൈദ്യൻ ആളെ കൊല്ലം; മുറി ഹാജിദീൻകൊല്ലും.

859 മുറ്റത്തു മുല്ലെക്ക് മണം ഇല്ല.

860 മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കു മിടിക്കേണം.

861 മുല വിട്ടു മുല പിടിക്കുന്നതിന്നു മുൻപിൽ, (758.)

862 മുള നാഴിക്ക് മുറിച്ച പന്തിയിൽ.

863 മുളയാകുമ്പോൾ നഖം കൊണ്ടു നുള്ളാം പിന്നെ മഴുവിട്ട മുറി
ച്ചാലും നീങ്ങാ.

864 മുളയിൽ അറിയാം വിള.

865 മുള്ളിന്മേൽ ഇല വീണാലും ഇലന്മേൽ മുള്ളു വീണാലും നാശം
ഇലെക്ക്.

866 മുള്ളു പിടിക്കലും മുറുക്കനെ പിടിക്കണം.

867 മുഴങ്ങാൻ നില്ക്കുന്ന നായിൻറ തലയിൽ തേങ്ങാ പറിച്ചിട്ടാ
ലൊ?

868 മൂക്കിന്മേൽ ഇരുന്നു, വായിൽ കാഷ്ഠിക്കരുത്.

869 മൂക്കില്ലാത്ത നാട്ടിൽ മുറിമൂക്കൻ മൂപ്പൻ (വമ്പൻ).

870 മൂക്കു തോടുവാൻ നാവു നീളം പോരാ.

871 മൂക്കു മുങ്ങിയാൽ മൂവാൾക്കോ, മുപ്പതിറ്റാൾക്കൊ? (മുക്കു നനെ
ഞ്ഞാൽ മൂവാൾക്ക് പോലും മുപ്പതിറ്റാൾക്ക് പോലും.)

872 മൂഢൻ 2 കെയിലും 4 ചിരട്ട പിടിച്ചു പോം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/312&oldid=199535" എന്ന താളിൽനിന്ന് ശേഖരിച്ചത്