താൾ:33A11414.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 239 —

809 ബന്ധു ആറു കരയുന്നതിനെക്കാളും ഉടയവൻ ഒന്നു കരഞ്ഞാൽ
മതി.

(പാക്കയി വെളുത്താൽ പരുത്തിയോളം, 731.)

810 ബാലർ പടെക്കാകാ; ഇളന്തേങ്ങാ കറിക്കാകാ.

811 ബാലശാപവും നാരീശാപവും ഇറക്കിക്കൂടാ.

812 ഭക്തിയാലെ മുക്തി; യുക്തിയാലെ ഉക്തി.

(ഭയത്താലെ ഭക്തി; നയത്താലെ യുക്തി.)

813 ഭണ്ഡാരത്തിൽ പണം ഇട്ടപോലെ.

(ഭിക്ഷെക്ക് വന്നവൻ പെണ്ടിക്കുമാപ്പിള്ള.)

814 ഭോജനം ഇല്ലാഞ്ഞാൽ ഭാജനം വേണം.

815 മകം പിറന്ന മങ്ക; പൂരാടം പിറന്ന പുരുഷൻ.

816 മകരം (മേടം) വന്നാൽ മറിച്ചെണ്ണേണ്ട.

817 മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം.

818 മക്കൾക്ക് മടിയിലും മരുമക്കൾക്ക് വളപ്പിലും ചവിട്ടരുത്.

819 മങ്ങലിക്കു പൂളുക്കുന്നതു പോലെ.

820 മച്ചിയറിയുമോ ഈറ്റുനോവു; പെറ്റവൾക്കറിയാം പിള്ളവ
രുത്തം.

821 മഞ്ഞച്ചേര മലൎന്നു കടിച്ചാൽ മലനാട്ടിൽ എങ്ങും മരുന്നില്ല.

822 മടിയിൽ അരി ഉണ്ടെങ്കിൽ പെങ്ങളെ വീടു ചോദിക്കേണ
മോ?

823 മണ്ണു തിന്നുന്ന മണ്ഡലിയെ പോലെ.

824 മതൃത്ത പാലിന്നില്ലാത്തതോ പുളിച്ച മോറ്റിന്നു.

825 മധുരത്തിൽ ഉത്തമം വായ്മധുരം.

826 മനകെട്ടി മലയാളൻ കെട്ടു.

827 മനസ്സിൽ ചക്കര മതൃക്കയില്ല.

828 മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം (247.)

829 മനോരഞ്ജനരഞ്ജന എങ്കിൽ ചാണകക്കുന്തിയും സമ്മന്തി.

830 മരത്തിന്നു വേർ ബലം; മനുഷ്യന്നു ബന്ധു ബലം, (116.)

831 മരത്തിന്നു കായി ഘനമോ?

832 മരത്തോക്കിന്നു മണ്ണുണ്ടു.

833 മരന്നോക്കി കൊടിയിടേണം.

(ആളെ നോക്കി പെണ്ണം മരന്നോക്കി കൊടിയും.)

834 മരുന്നും വിരുന്നും മൂന്നു നാൾ.

835 മറക്കലം, തുറക്കലം, പിന്നെ പനക്കലം, പിന്നെയതു പാ
ല്ക്കലം.

836 മലയരികെ ഉറവു; പണമരികെ ഞായം, (716.)

837 മലയോടു കൊണ്ടക്കലം എറിയല്ല.

838 മലൎന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും.

839 മല്ലൻ പിടിച്ചേടം മൎമ്മം.

840 മഴയത്തുള്ള എരുമ പോലെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/311&oldid=199534" എന്ന താളിൽനിന്ന് ശേഖരിച്ചത്