താൾ:33A11414.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 238 —

775 പലൎന്ന കുറുക്കനെ പോലെ.

776 പുല്ലിട്ട തീയും; പുലയരെ ബാന്ധവവും.

777 പുല്ലിൽ തൂകിയ നെയി പോലെ.

778 പുല്ലു തച്ച നെല്ലിന്നു കീറിയ പായി.

779 പൂച്ച വീണാൽ തഞ്ചത്തിൽ.

780 പൂച്ചെക്കു വിളയാട്ടം; എലിക്കു പ്രാണവേദന.

(എലിക്കു മുറുക്കം, ചേരക്കു വിളയാട്ടം.)

781 പൂത്തതൊക്ക മാങ്ങയും അല്ല; പെറ്റത് ഒക്ക മക്കളും അല്ല:
നേടിയത് എല്ലാം പണവുമല്ല.

782 പൂവായത്തോട്ടത്തിൽ പേടില്ല.

783 പൂളംകൊണ്ടു പാലം ഇട്ടാൽ കാലംകൊണ്ടറിയും.

784 പൃഷ്ഠം നന്നെങ്കിൽ മുഖം ആകാ.

785 പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തു കൂടാ.

786 പെൺപട, പടയല്ല; മൺചിറം ചിറയല്ല.

787 പെൺപിള്ള എല്ലാവൎക്കും ഒക്കേ.

788 പെരിയോരോടു എളിയോൻ നടു പറയരുതു.

789 പെരുവഴി തൂവെക്കരമില്ല.

790 പെറ്റമ്മെക്ക് ചോറു കൊടുത്തോ മുത്താച്ചിക്കരിയളപ്പാൻ?

791 പെറ്റവൾ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാൽ കാര്യമോ?
(കണ്ടു വറടി കതം പറഞ്ഞാൽ എന്തു ഫലം?)

792 പേടിക്ക് കാടു ദേശം പോരാ.

793 പേട്ടു മുട്ടെക്ക് പട്ടിണിയിടല്ല.

794 പൊട്ടൻ പറഞ്ഞതേ പട്ടേരിയും വിധിക്കും.

795 പൊൻ തൂക്കുന്നേടത്തു പൂച്ചക്കെന്തു? (പൊന്നുരുക്കുന്നേടത്തു.)

796 പൊന്നാരം കുത്തിയിൽ അരി ഉണ്ടാകയില്ല.

797 പൊന്നു കാക്കുന്ന ഭൂതം പോലെ.

798 പൊന്നു വെക്കേണ്ടയിടത്തിൽ പൂവെങ്കിലും വെക്കേണം.

799 പൊന്നു ഒന്നു പണി പലതു.

800 പൊൻ സൂചികൊണ്ടു കുത്തിയാലും കണ്ണുപോം.

801 പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി.

802 പോകേണ്ടതു പോയാൽ ബുദ്ധിവെക്കും; വേവേണ്ടതു
വെന്താൽ തീയും കത്തും.

803 പോക്കറ്റാൽ പുലി പുല്ലും തിന്നും, (473.)

804 പോത്തിന്റെ ചെവിട്ടിൽ കിന്നരം വായിക്കുന്നതുപോലെ.

805 പോത്തിന്റെ മേൽ ഉണ്ണി കടിച്ചതുപോലെ.

806 പോത്തു കൂട വെള്ളം കുടിക്കാത്ത കാലം.

807 പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും മതി.

808 പോരുന്നോരെ പോരുമ്മ; പോരാത്താളുടെ ചന്തിമേൽ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/310&oldid=199533" എന്ന താളിൽനിന്ന് ശേഖരിച്ചത്