താൾ:33A11414.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxviii

തൊല്പിപ്പാനില്ലെ യിന്നാട്ടിലാരും
കാലെ പിടിച്ചിട്ടിഴക്കിലും ഞ്ഞാൻ
കച്ചിൽ പട്ടിൽ വന്നെന്നിക്കണ്ണറങ്ങെൻ (93)

മഹാകവി ഉള്ളൂർ "തെറ്റുകൾ തിരുത്തി' ഉദ്ധരിക്കുന്നത്.

നില്ലാതെ വീണു നമസ്കരിച്ചാൻ
നിന്നാണെ തമ്മപ്പാ പോകുന്നേനെ
പൊകാൻ വിലക്കിനേനെത്തിരയും
പോക്കൊഴിപ്പാനരുതാഞ്ഞുതിപ്പൊൾ
ചാവാളരെപ്പോൽ നീയകലപ്പോവു
ചങ്ങാതം വേണം പെരികെയിപ്പോൾ
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നൊർ
നാലർ കുടിക്കു ചേർന്നോരൊക്കൊണ്ടാർ
നാട്ടിലെപ്പട്ടിണ സ്വാമിമക്കൾ
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണൂറങ്ങേൻ

ഭാഷയുടെ ആധുനിക സ്വരൂപത്തിൽ നിന്നു വ്യത്യസ്തമായി
കാണപ്പെടുന്ന ചില വർണ്ണവ്യതിയാനങ്ങൾ തിരുത്തുവാനാണ് ഉള്ളൂര്
ശ്രമിച്ചിട്ടുള്ളത്. വകാരത്തിനു പകരം ബകാരം പ്രയോഗിക്കുക, പദമധ്യത്തിൽ
അ കാരത്തിനു പകരം എ കാരം ചേർക്കുക എന്നിങ്ങനെ ആധുനിക
വീക്ഷണത്തിൽ വിലക്ഷണമായി തോന്നുന്ന വർണ്ണ വ്യതിയാനങ്ങൾ അദ്ദേഹം
തിരുത്തിയിരിക്കുന്നു.

പയ്യന്നൂർ പാട്ടിന്റെ ഭാഷാസ്വരൂപം ഗ്രഹിക്കാൻ ഏതാനും ശീലുകൾ
കൂടി താളിയോല ഗ്രന്ഥത്തിൽ നിന്നു ചേർക്കുന്നു. ഗുണ്ടർട്ടും ഉള്ളൂരും
ഉദ്ധരിച്ചതിന്റെ തുടർച്ചയായി കാണുന്നവയാണ് ഈ പാട്ടുകൾ.

കണ്ടവർ പോംബണ്ണമല്ല പൊവൂ
കരുത്തെരായ്‌വാണിയം ഞ്ചെയ്കവെണം
മിണ്ടാതെ നിണ്ടെങ്ങളുരൂവം പകർന്നു
വിശ്വസിക്കെല്ലെയൊരുത്തെരെയും
പണ്ടാരം മിക്കുവയും പക്കെടും
പലരുറങ്ങാതെ കാത്തുകൊൾവിൻ
കൊണ്ടാരത്തിന്നു പതിനൊനാകീന്നെറ്റി
ക്കെല്പരായി വാണിയം ബിറ്റു കൊൾവിൻ (94)
ബിക്കുന്നതെന്തന്നഗെരിലെറെ
വിളെയാടി വീര്യമായ്ക്കൊൾവതെന്തു
എന്തു ഞാൻ ബാണിയം കൊണ്ടു പൊവു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/31&oldid=199254" എന്ന താളിൽനിന്ന് ശേഖരിച്ചത്