താൾ:33A11414.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 234 —

643 നരിക്കുണ്ടോ പശുക്കുല?

644 നരി നരെച്ചാലും കടിക്കും.

645 നരി പെറ്റ മടയിൽ കുറുക്കൻ പെറുകയില്ല.

646 നരിയിൻ കയ്യിൽ കടച്ചിയെ പോറ്റുവാൻ കൊടുത്തതു
പോലെ.

647 നാടുവിട്ട രാജാവും ഊൎവിട്ട പട്ടിയും ഒരുപോലെ.

648 നാടെനിക്ക് നഗരം എനിക്ക് പകൽ എനിക്ക് വെളിവില്ല.

649 നാട് ഓടുമ്പോൾ നടുവെ.

650 നാട്ടിലെ വലിയോർ പിടിച്ചാൽ അരുത് എന്ന് പാടുണ്ടോ?

651 നാണം കെട്ടവനെ കോലം കെട്ടും (ഭൂതം കെട്ടിക്കൂടും).

652 നാഥനില്ലാത്ത നിലത്തു പട ആകാ.

653 നായകം പറിച്ച പതക്കം പോലെ.

654 നായാട്ടു നായ്ക്കൾ തമ്മിൽ കടിച്ചാൽ പന്നി കുന്നു കയറും.

655 നായായി പിറക്കിലും തറവാട്ടില്പിറക്കേണം.

656 നായി നടുക്കടലിൽ ചെന്നാലും നക്കീട്ടെ കുടിക്കും.

657 നായിനെ കാണുമ്പോൾ കല്ലു കാണുന്നില്ല.

658 നായിന്റെ വാൽ ഓടക്കുഴലിലിട്ടു വലിച്ചാലു
നേരെയാകയില്ല.

659 നായി പത്തു പെറ്റിട്ടും ഫലമില്ല; പശു ഒന്നു
പെറ്റിലും മതി.

660 നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല.

661 നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെങ്കിൽ നായ്ക്ക
ഷ്ഠവും വില പോകും.

662 നാറ്റാൻ കൊടുത്താൽ നക്കരുത്.

663 നാലാം കരുന്തല നഷ്ടം.

664 നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം.

665 നിടിയോന്റെ തലയിൽ വടി.

666 നിടുവാൾ പോയാൽ കോടുവാൾ നിടുവാൾ.

667 നിടുമ്പന പോയാൽ കുറുമ്പന നിടുമ്പന.

668 നിത്യാഭ്യാസി ആനയെ എടുക്കും, (34.)

669 നിന്ന കുന്ന് കുഴിക്കല്ല.

670 നിന്റെ കെട്ടും എന്റെ കൊത്തും സൂക്ഷിച്ചൊ.

671 നിന്റെ വായി കണ്ടാൽ വെളുത്തേടന്റെ അറ
തുറന്നതു പോലെ.

672 നിറക്കുടം തുളുമ്പുകയില്ല, അരക്കുടം തുളുമ്പും.

673 നിലത്തു വെച്ചേ മുഖത്തു നോക്കും.

674 നിലാവു കണ്ട നായി വെള്ളം കുടിക്കുമ്പോലെ.

675 നിലെക്കു നിന്നാൽ മലെക്കു സമം.

676 നിലെക്കു നിന്നാൽ വിലെക്ക് പോകും.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/306&oldid=199529" എന്ന താളിൽനിന്ന് ശേഖരിച്ചത്