താൾ:33A11414.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 229 —

468 കോഴിക്ക് നെല്ലും വിത്തും ഒക്കും.

469 കോഴിയിറച്ചി തിന്നുമാറുണ്ടു; കോഴിപ്പൂ ചൂടുമാറുണ്ടോ?

470 കോഴിമുട്ട ഉടെക്കാൻ കുറു വടി വേണ്ട.

471 ക്ഷേത്രപാലന്നു പാത്രത്തോടെ.

472 ക്ഷൌരത്തിന്നു തേങ്ങാ കൊടുത്തയക്കേണം.

473 ഗതി കെട്ടാൽ പുലി പുല്ലും തിന്നും.

474 ഗതി കെട്ടാൽ എന്തു ചെയ്യാം? ചാമ എങ്കിലും ചെമ്മൂര്യ.

475 ഗുരുക്കളെ നിനച്ചു കുന്തവും വിഴുങ്ങേണം.

476 ഗുരുക്കൾക്ക് കൊടുക്കുന്നത് അപ്പം തിന്നാൽ, പലിശെക്ക്
കൊള്ളുന്നതു പുറത്തു.

(ഗുരുക്കൾക്ക് വെച്ചതു ചക്ക കൊണ്ടാൽ പലിശക്കുള്ളതു പു
റത്തു.)

477 ഗുരുവില്ലാത്ത വിദ്യയാകാ.

(ഘട ദീപം പോലെ, 372.)

478 ചക്കയാകുന്നു ചൂന്നു നോക്കുവാൻ.

479 ചക്കയോളം കൊത്തിയാലെ ഉലക്കയോളം കാതൽ കിട്ടും.

480 ചക്കര കൂട്ടിയാൽ കമ്പിളിയും തിന്നാം. (282.)

481 ചക്കര തിന്നുമ്പോൾ നക്കി, നക്കി; താരം കൊടുക്കുമ്പോൾ
മിക്കി, മിക്കി.

482 ചക്കര തൊട്ട കൈ നക്കും.

(ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുകയോ ഇല്ലയോ?)

483 ചക്കരെക്ക് അകറും പുറവും ഒക്കും, (ഇല്ല.)

484 ചക്കിക്ക് ചങ്കരൻ; അട്ടെക്ക് പൊട്ടക്കുളം.

485 ചക്കിന്റെ മുരട്ടെ കുട്ടന്റെ ചേൽ.

486 ചക്കെക്ക് തേങ്ങാ കൊണ്ടിട്ടും കൂട്ടേണം.

487 ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.

488 ചട്ടിയിലെ പന്നിക്ക് നായാടേണ്ടാ.

489 ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ.

490 ചത്താൽ തല തെക്കു പോലും വടക്കു പോലും.

491 ചത്തു കിടക്കിലും ഒത്തു കിടക്കേണം.

492 ചത്തു പോയ ചിറ്റപ്പനു കാണിക്കാമോ?

493 ചത്തോന്റെ വീട്ടിൽ കൊന്നോൻ പാടു.

494 ചന്തിയില്ലാത്തവൻ ഉന്തിനടക്കും, ചരതമില്ലാത്തവൻ പരതി
നടക്കും.

495 ചന്ദനം ചാരിയാൽ മീന്നാറി മണക്കൂല്ല.

496 ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.

497 ചാകാത്തത് എല്ലാം തിന്നാം.

498 ചാക്യാരുടെ ആസനം പോലെ.

499 ചാക്യാരെ ചന്തി; വണ്ണത്താൻറ മാറ്റു.

500 ചാക്കില്ലാത്തനാൾ ആർ പിറന്നു?

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/301&oldid=199524" എന്ന താളിൽനിന്ന് ശേഖരിച്ചത്