താൾ:33A11414.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 228 —

434 കൊങ്ങണം വളഞ്ഞത് എന്തു പറ.

435 കൊഞ്ചൻ കോത്തു കുളവൻ വറ്റു.

436 കൊഞ്ചൻ തുള്ളിയാൽ മുട്ടോളം ഏറ തുള്ളിയാൽ ചട്ടിയിൽ.

437 കൊടാത്തവനോടു വിടാതിരിക്ക.

438 കൊടിലിന്നു കൊട്ട.

439 കൊടുത്ത കൈക്കാശയും കൊണ്ട കൈക്ക് ഭീതിയും.
(കൊടുക്കുന്നെടത്താശ; കൊല്ലുന്നെടത്തുപേടി).

440 കൊടുത്തു കൊള്ളണം വിദ്യ; കോൎത്തു കെട്ടേണം കച്ച.

441 കൊണ്ടൊൻ തിന്നൊൻ വീട്ടട്ടെ.

442 കൊണ്ടവൻ കൊടുക്കും; കൊണ്ടവൻ അഞ്ചും.

443 കൊണ്ടാടിയാൽ കരണ്ടിയും ദൈവം.

444 കൊണ്ടാൽ കൊണ്ട പരിച്.

445 കൊണ്ടടത്തു കൊടുക്കാഞ്ഞാൽ രണ്ടെടത്തു കൊടുക്കേണം.

446 കൊതിച്ചതു വരാ; വിധിച്ചതേ വരൂ.

447 കൊതു പോകുന്നത് അറിയും ആന പോകുന്നത് അറിയു
ന്നില്ല, (278).

448 കൊത്തിക്കൊണ്ടുപറക്കാനും വെച്ചോണ്ടുതിന്മാനും പാടില്ല.

449 കൊത്തുന്ന കത്തി പണയത്തിലാക്കൊല്ല.

450 കൊന്നാൽ പാപം തിന്നാൽ തീരും.

451 കൊമ്പൻ എന്നും ചൊല്ലി, പിടിക്കുമ്പോഴെക്ക് ചെവിയൻ.

452 കൊമ്പൻ പോയതു മോഴെക്കും വഴി.

453 കൊമ്പൻ മുമ്പാകേ; വമ്പൻ പിമ്പാകേ.

454 കൊമ്പുതോറും നനെക്കേണ്ടാ, മുരട്ടു നനെച്ചാൽ മതി.

455 കൊല്ലപ്പെരുവഴി തള്ളെക്ക് സ്ത്രീധനമോ?

456 കൊല്ലുന്ന രാജാവിന്നു തിന്നുന്ന മന്ത്രി.

457 കോടി ഉടുത്തു കുളങ്ങര ചെന്നാൽ കൊണ്ടതിൽ പാതി
വില.

458 കോടി, കോടി, കോടി കൊടുത്താൽ കാണി കൊടുത്ത ഫ
ലം, കോടാതെ ഒരു കാണി കൊടുത്താൽ കോടി കൊടുത്തെ
ഫലം.

459 കോട്ടം പൊളിഞ്ഞാൽ ഭഗവതി പട്ടുവത്തു.

460 കോട്ടയിൽ ഉപദേശം അങ്ങാടിയിൽ പാട്ടു.
(കോട്ടയിൽ അകത്തു മന്ത്രണം. അ. പ.)

461 കോണം കൊടുത്തു പുതുപ്പു വാങ്ങി.

462 കോന്തല ഇല്ലെങ്കിൽ നാന്തല വേണം.

463 കോപത്തിന്നു കണ്ണില്ല.

464 കോപിക്കു കുരണ.

465 കോരിക്കണ്ട വാഴ യാകാ; ദൂരക്കണ്ട നാരിയാകാ.

466 കോൽ ഇവിടെ ഉറെച്ചു; ആലയും ചക്കും ഇനി ഒക്കാനുള്ളു.

467 കോളാമ്പിക്ക് തൂക്കിയ ഓടു പോലെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/300&oldid=199523" എന്ന താളിൽനിന്ന് ശേഖരിച്ചത്