താൾ:33A11414.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 227 —

399 കുരു വറുത്ത ഓടല്ല; ചക്ക പുഴുങ്ങിയ കലമാകുന്നു.

400 കുരെക്കുന്ന നായി കടിക്കയില്ല.

401 കുരെക്കുന്ന നായിക്ക് ഒരു പൂള് തേങ്ങാ.

402 കുറിക്കു വെച്ചാൽ മതില്ക്കെങ്കിലും കൊള്ളണം.

403 കുറിച്ചി വളൎന്നാൽ ആവോലിയോളം.

404 കുറുക്കന്നു ആമയെ കിട്ടിയതു പോലെ.

405 കുറുക്കൻ കരഞ്ഞാൽ നേരം പുലരുകയില്ല.

406 കുറുപ്പ് കണ്ടോത്ത കുറുപ്പ് ഉടുപ്പിന്റെ വിവരം ഞാൻ അറി
യൂല്ല.

407 കുറെച്ച് ഉള്ളതും കഞ്ഞിയോടു പോയി.

408 കുലം എളിയവന്നു മനം എളുതു.

409 കുലം കെട്ടോനെ ചങ്ങാതിയാക്കല്ല.

410 കുലമല്ലാത്താന്റെ ചങ്ങായ്ത്തംകെട്ടി, ഊരും ഇല്ല, ഉടലും
ഇല്ല.

411 കുലയാന തലവൻ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ.

412 കുലയാന മുമ്പിൽ കുഴിയാനയെ പോലെ.

413 കുളത്തിൽനിന്നു പോയാൽ വലയിൽ; വലയിൽനിന്നു പോ
യാൽ കുളത്തിൽ.

414 കുളത്തോടു കോപിച്ചിട്ടു ശൌചിക്കാഞ്ഞാൽ ഊർ നാറുകെ
ഉള്ളു.

415 കുളംകുഴിക്കുമ്പോൾ കുറ്റിവേറെ പൊരിക്കേണ്ടാ.

416 കുഴിച്ചിട്ടതിന്നുറപ്പുണ്ടെങ്കിലെ കൊണ്ടച്ചാരിയതു നില്ക്കും.

417 കുഴിയാന മദിച്ചാൽ തലയാന ആകുമോ?

418 കുഴിയാനയുടെ ചേൽ പറയുന്തോറും വഴിയോട്ടു.

419 കൂഞ്ഞോളം ചെത്തിയാലും ചുള ഒന്നും ഇല്ല.

420 കൂട കിടന്നവനേ രാപ്പനി അറിഞ്ഞു കൂടൂ.

421 കൂടം കൊണ്ട് ഒന്നെങ്കിൽ കോട്ടി കൊണ്ടു രണ്ടു.

422 കൂട്ടത്തിൽ കൂടിയാൽ കൂക്കിരിയും വമ്പൻ.

423 കൂട്ടിൽ ഇട്ട മെരുവിനെ പോലെ.

424 കൂറ കപ്പലിൽ (മണപ്പാട്ടു) പോയ പോലെ.

425 കെട്ടിയ മരത്തിന്നു കുത്തരുത്.

426 കെട്ടിയിട്ട പട്ടിക്ക് കുപ്പയെല്ലാം ചോറു.

427 കെട്ടു പാടിന്നു കൊടുത്താൽ മുട്ടിന്നു കിട്ടും.

428 കേമത്തിന്നു കേടില്ല.

429 കേരളം ബ്രാഹ്മണൎക്ക് സ്വൎഗ്ഗം, ശേഷം ജാതികൾക്ക് നരകം.

430 കൈ നനയാതെ മീൻ പിടിക്കാമോ?

431 കൈപ്പത്തടത്തിൽ തവള നില്ക്കേണം.

432 കൈപ്പുണ്ണിന്നു കണ്ണാടി (കണ്ണട) വേണ്ടാ.

433 കൈയിൽനിന്നു വീണാൽ എടുക്കാം വായിൽനിന്നു വീണാൽ
എടുത്തൂടാ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/299&oldid=199522" എന്ന താളിൽനിന്ന് ശേഖരിച്ചത്