താൾ:33A11414.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 226 —

366 കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പോലേ.

367 കീരിയും മൂർഖനും പോലെ സ്നേഹം.

368 കീരിയെ കണ്ട പാമ്പുപോലെ.

369 കുഞ്ഞന്റെ കണ്ണങ്ങമ്മിയുടെ ഉള്ളിലും.

370 കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല.

371 കുടകുമലയിന്നു പേറു കിഴിഞ്ഞ് കാണിയാക്കെണ്ടി എര
യിന്റെ തലയിലോ?

372 കുടത്തിൽ വെച്ച വിളക്കു പോല.

373 കുടം കമിഴ്ത്തി വെള്ളം പകർന്നതു പോലെ.

374 കുടൽ വലിയോന്നു ചക്ക.

375 കുടുമെക്ക് മീതേ മർമ്മം ഇല്ല; ആക മുങ്ങിയാൽ ശീതം ഒന്നു,
(118.)

376 കുടക്കടങ്ങിയ വടിയായിരിക്കേണം.

377 കുട്ടിക്കരി കൂട്ടിവെക്കേണ്ട.

378 കുണ്ഡലം ഇല്ലാത്തവർ കാണാത നാടു.

379 കുതിരെക്ക് കൊമ്പു കൊടുത്താൽ മലനാട്ട് ഒരുത്തരും വെക്കു
കയില്ല.

380 കുത്തു കൊണ്ട പന്നി നെരങ്ങുംപോലെ.

381 കുത്തു കൊള്ളുമ്പുറം കുത്തു കൊള്ളാഞ്ഞാൽ പിത്തം കരേറി
ചത്തു പോം.

(കുത്തും തല്ലും ചെണ്ടക്ക് അപ്പവും ചോറും മാരയാനു, 13.)

382 കുത്തുവാൻ വരുന്ന പോത്തോടു വേദം ഓതിയാൽ കാര്യമോ?

383 കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ.

384 കുന്തം കൊടുത്തു കുത്തിക്കൊല്ലാ.

385 കുന്തം പോയാൽ കുടത്തിലും തപ്പേണം.

386 കുന്തം മുറിച്ച് ഇട്ടിആക്കരുത്.

387 കുന്നല കോനാതിരിയുടെ പദവിയും ഉള്ളാടൻ ചേനന്റെ
അവസ്ഥയും.

388 കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും.

389 കുന്നോളം പൊന്നു കൊടുത്താലും കുന്നിയോളം സ്ഥാനം
കിട്ടാ.

390 കുപ്പയില്കിടന്നു മാളിക കിനാ കാണും, (363.)

391 കുപ്പയിൽ ഇരുന്നോൻ മാടം കിനാ കാണും.

392 കുപ്പ ചിനക്കിയാൽ ഓട്ടക്കലം.

393 കുരങ്ങൻ ചത്ത കുറവനെ പോലെ.

394 കുരങ്ങിന്ന് ഏണി ചാരൊല്ല.

395 കുരങ്ങിന്റെ കൈയിൽ മാല കിട്ടിയതുപോലെ.

396 കുരൾ എത്തും മുമ്പേ തളപ്പ് അറ്റു.

397 കുരു ഇരന്ന മലയന്നു ചക്ക കൊടുത്താൽ ഏറ്റമായി.

398 കുരുടന്മാർ ആനയെ കണ്ട പോലെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/298&oldid=199521" എന്ന താളിൽനിന്ന് ശേഖരിച്ചത്