താൾ:33A11414.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 225 —

333 കാക്കെക്കു തമ്പിള്ള പൊമ്പിള്ള.

334 കാച്ച വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേ
ടിക്കും.

335 കാഞ്ഞ ഓട്ടിൽ വെള്ളം പകൎന്ന പോലെ.

336 കാടിക്കഞ്ഞിയും മൂടി കുടിക്കേണം.

337 കാടു കളഞ്ഞവന്റെ കൈ കൊത്തുമാറുണ്ടോ?

338 കാട്ടിലെ മരം തേവരുടെ ആന എത്തിയവിടത്തറ്റം വലിക്ക
ട്ടെ, വലിക്കട്ടെ.

339 കാട്ടിലെ മുത്തച്ചിയുടെ പശുവിനെ പുലി പിടിച്ചാൽ പുലി
ക്കു നാട്ടിലും കാട്ടിലും ഇരുന്നൂടാ.

340 കാട്ടു കോഴിക്കുണ്ടാ സങ്ക്രാന്തി?

341 കാട്ടുകോഴി വീട്ടകോഴിയാമോ?

342 കാണം വിറ്റും ഓണം ഉണ്ണെണം.

343 കാണാതെ കണ്ട കുശത്തി താൾ എല്ലാം വാരി തുറുത്തി.

344 കാണാൻ വന്നവൻ കഴുവേറി, (285.)

345 കാതറ്റ പന്നിക്ക് കാടൂടെയും പായാം; കാതറ്റ പെണ്ടിക്കു
കാട്ടിലും നീളാം.

346 കാതറ്റ സൂചിയും കൂടി വരാതു.

347 കാമം കാലൻ.

348 കാരണവൻ കാലം ഒരു കണ്ടി, ഞാങ്കാലം നാലു കണ്ടി.

349 കാര മുരട്ടു ചീര മുളെക്കയില്ല; ചീര മുരട്ടുകാര മുളെക്കയില്ല.

350 കാരാടൻ ചാത്തൻ നടു പറഞ്ഞപോലെ.

351 കാൎത്തിക കഴിഞ്ഞാൽ മഴയില്ല; കൎണ്ണൻ പെട്ടാൽ പടയില്ല.

352 കാര്യത്തിന്നു കഴുതക്കാലും പിടിക്കേണം.

353 കാര്യം പറയുമ്പോൾ കാലുഷ്യം പറയല്ലേ.

354 കാര്യം വിട്ടു കളിക്കല്ല.

355 കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ കിട്ടും.

356 കാറ്റു നന്നെങ്കിൽ കല്ലം പറക്കും.

357 കാറ്റു ശമിച്ചാൽ പറക്കുമോ പഞ്ഞികൾ?

358 കാലം നീളെ ചെന്നാൽ നേർ താനേ അറിയാം.

359 കാലത്തു തോണി കടവത്ത് എത്തും. (കാലേ തുഴഞ്ഞാൽ
കരെക്കണയും.)

360 കാലാലേ വന്നവൻ കാരണവൻ; വീട്ടിൽ പിറന്നവൻ പൂലു
വൻ.

361 കാൽ മേൽ ചവിട്ടല്ല കോമച്ച! കളി കാണേണ്ട എങ്കിൽ കാ
ണേണ്ടാ.

362 കാശില്ലാത്തവൻ കാശിക്ക് പോയാലും ഫലമില്ല.

363 കിടക്കുന്നതു കാവല് ചാള, സ്വപ്നം കാണുന്നതു മച്ചുംമാളികയും.

364 കിണറിൽ വീണ പന്നിക്ക് കല്ലും പാറയും തുണ.

365 കിണ്ണം വീണു ഓശയും കേട്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/297&oldid=199520" എന്ന താളിൽനിന്ന് ശേഖരിച്ചത്