താൾ:33A11414.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 224 —

298 കത്തുന്ന തീയിൽ നെയ്യി പകരുമ്പോലെ.

299 കമ്പത്തിൽ കമ്പനി ആയിരം വിദ്യ കാട്ടിയാലും സമ്മാനം
വാങ്ങുവാൻ താഴിൽ വരേണം.

300 കമ്പിളിക്കുണ്ടോ കറ?

301 കയ്യിലിന്നു തക്കം കണ.

302 കയ്യന്റെ കയ്യിൽ കത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കു നാശം.

303 കയ്യാടി എങ്കിലേ വായാടും.

304 കയ്യിൽ കൊടുത്താൽ കള്ളനും കക്കാ.

305 കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

306 കരണത്തിന്നു ചേൎന്നതു കൈമുറി.

307 കരയടുക്കുമ്പോൾ തുഴയിട്ടുകളയല്ലെ!

308 കരയുന്ന കുട്ടിക്കെ പാൽ ഉള്ളു.

309 കരിക്കട്ട കഴുകുന്തോറും കറുക്കും.

310 കരിമ്പിൻ തോട്ടത്തിൽ ആന കടന്ന പോലെ.

311 കരിമ്പിന്നു കമ്പു ദോഷം.

312 കരിമ്പെന്നും ചൊല്ലി വേരോളം ചവെക്കല്ല.

313 കരുത്തിന്ന് ഊകാരം ഗുരുത്വം.

314 കൎക്കടഞ്ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരികഴിച്ചാൽ മറ
ക്കരുത്.

315 കറിക്ക് പോരാത്തതു കണ്ടം നുറുക്കല്ല.

316 കററയും തലയിൽ വെച്ച് കളം ചെത്തരുതു.

317 കറ്റെക്ക് താൾപിടി പണയമോ?

318 കലത്തിൽ നിന്നു പോയാൽ കഞ്ഞിക്കലത്തിൽ.

319 കല്പന തന്നെ പോരാ കലിവിൽ നിനവും വേണം.

320 കളിയും ചിരിയും ഒപ്പരം കഞ്ഞിക്ക് പോകുമ്പോൾ, വെ
വ്വേറെ.

321 കള്ളത്തി പശുവിന്നു ഒരു തട്ട (മുട്ടി) തുള്ളിച്ചി പെണ്ണിന്നു
ഒരു കുട്ടി.

322 കള്ളിയിൽ കുത്തി കൈ എടുത്ത പോലെ.

323 കള്ളു കണ്ട ഈച്ച പോലെ.

324 കഴുത അറിയുമോ കുങ്കുമം.

325 കഴുതയെ തേച്ചാൽ കുതിരയാകുമോ?

325 കാകന്റെ കഴുത്തിൽ മണി കെട്ടിയ പോലെ.

327 കാക്കത്തൂവൽകൊണ്ടു അമ്പു കെട്ടിയാൽ കാഷ്ഠത്തിലെ കുത്തും.

328 കാക്ക നോക്കറിയും; കാട്ടി ആളറിയും.

329 കാക്കയും കുയിലും ഭേദമില്ലയോ?

330 കാക്കയുടെ ഒച്ചെക്ക് പേടിക്കുന്നവൾ അൎദ്ധരാത്രിയിൽ ത
ന്നെ ആറു നീന്തും.

331 കാക്ക വായിലെ അട്ട ചാകും.

332 കാക്കെക്കു ചേക്കിടം കൊടുത്താൽ കാലത്താലെ നാശം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/296&oldid=199519" എന്ന താളിൽനിന്ന് ശേഖരിച്ചത്