താൾ:33A11414.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 223 —

263 ഓലപ്പുരെക്കും ഓട്ടു പുരെക്കും സ്ഥാനം ഒന്നു.

264 ഓൎത്തവൻ ഒരാണ്ടു; പാൎത്തവൻ 12 ആണ്ടു, (227.)

265 കക്കുവാൻ പഠിച്ചാൽ ഞേലുവാൻ പഠിക്കേണം.
(കക്കുവാൻതുടങ്ങിയാൽ നില്ക്കാൻപഠിക്കേണം.)

266 കക്കാൻ പോകുമ്പോൾ ചിരിക്കല്ല.

267 കച്ചിട്ടിറക്കിയും കൂട, മധുരിച്ചിട്ടു തുപ്പിയും കൂട.

268 കടച്ചിച്ചാണകം വളത്തിനാക.

269 കടച്ചിയെ കെട്ടിയേടം പശു ചെല്ലും.

270 കടന്നക്കൂടിന്നു കല്ലെടുത്തു എറിയുമ്പോലെ.

271 കടപ്പുറം കിടക്കുമ്പോൾ കാല്ക്കൂത്തൽ കിടക്കേണമോ.

272 കടം വാങ്ങി ഇടം ചെയ്യല്ല.

273 കടം വീടിയാൽ ധനം.

274 കടലിൽ കായം കലക്കിയതു പോലെ.

275 കടിക്കുന്നതു കരിമ്പു, പിടിക്കുന്നത് ഇരിമ്പു.

276 കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും.

277 കടു കീറി കാര്യം; ആന കൊണ്ടു ഓശാരം.
(കടു കീറി കണക്ക് ആന കെട്ടി ഓശാരം.)

278 കടു ചോരുന്നതു കാണും ആന ചോരുന്നതു കാണാ, (210.)

279 കടുമ്പിരി കയർ അറുക്കും.

280 കട്ടതു ചുട്ടുപോകും.

281 കട്ടവനോടു കട്ടാൽ മൂന്നു മൂളൽ.

282 കട്ടി കൂട്ടിയാൽ കമ്പയും ചെല്ലും.

283 കട്ടിൽ ചെറുതെങ്കിലും കാൽ നാലു വേണം.

284 കട്ടുറുമ്പുപിടിച്ച് ആസനത്തിൻ കീഴിൽ വെക്കുന്നതു
പോലെ.

285 കട്ടോനെ കാണാഞ്ഞാൽ കണ്ടവനെ പിടിച്ചു കഴുവേററും.
(കട്ട പട്ടരെ കാണാഞ്ഞാൽ കണ്ട പട്ടരെ വിടാ.)

286 കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം.

287 കണ്ടം കൊണ്ടവനെ പിണ്ടം വെക്കും.

288 കണ്ട മീൻ എല്ലാം കറിക്കാകാ.

289 കണ്ടറിയാഞ്ഞാൽ കൊണ്ടറിയും.

290 കണ്ടാൽ അറിയാം കൊണ്ടാൽ കൊടുക്കുന്നതു.

291 കണ്ടിമുഖത്തു മീൻ അടുത്ത പോലെ.

292 കണ്ടിയിരിക്കെ മതിൽ തുള്ളരുത്.

293 കണ്ണു ചിമ്മി ഇരുട്ടാക്കി.

294 കണ്ണു പോയാൽ അറിയാം കണ്ണിന്റെ കാഴ്ച.

295 കണ്ണത്താക്കുളം, ചെന്നെത്താ വയൽ, നഞ്ഞും നായാട്ടും
മറു മരുന്നില്ലാത്ത ആന്തയും.

296 കണ്ണോടു കൊള്ളേണ്ടതു പുരിയത്തോടായ്പോയി.

297 കത്തിവാളോടു ചോദിച്ചിട്ടോ കാടു വയക്കുക.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/295&oldid=199518" എന്ന താളിൽനിന്ന് ശേഖരിച്ചത്