താൾ:33A11414.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 222 —

227 എട്ടിൽ കണ്ടാൽ പോരാ; കാട്ടിക്കാണണം.

228 ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു.

229 ഏറ കിഴക്കോട്ട് പോയാൽ പനി പിടിക്കും.

230 ഏറ ചിത്രം ഓട്ടപ്പെടും.

231 ഏറ പറയുന്നവന്റെ വായിൽ രണ്ടു പണം.

232 ഏറ വലിച്ചാൽ കോടിയും കീറും.

233 ഏറ വെളത്താൽ പാണ്ടു.

234 ഏറി പോയാൽ കോരിക്കൂടാ.

235 ഏറിയതും കുറഞ്ഞതും ആകാ.

236 ഏറും മുഖവും ഒന്നൊത്തു വന്നു.

237 ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്ക് ഒരു കണ്ടം കൊണ്ടാലും പോരെ.

238 ഒത്തതു പറഞ്ഞാൽ ഉറിയും ചിരിക്കും, (186.)

239 ഒന്നുകിൽ കളരിക്ക് പുറത്തു; അല്ലെങ്കിൽ കുരിക്കളെ നെ
ഞ്ഞത്തു.

240 ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം.

241 ഒരു കൊമ്പു പിടിക്കൂലും പുളിങ്കൊമ്പു പിടിക്കേണം.

242 ഒരു തൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും വടിക്കുന്നതും
അയൽ അറിയാ.

243 ഒരുത്തനായാൽ ഒരുത്തി വേണം.

244 ഒരുത്തനും കരുത്താനും വണ്ണത്താനും വളിഞ്ചിയനും കൃഷിയ
രുത്.

245 ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം.

246 ഒരു ദിവസം തിന്ന ചോറും കുളിച്ച കുളവും മറക്കരുത്.

247 ഒരുമ ഉണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം.

248 ഒരു ഓല എടുത്താൽ അകവും പുറവും വായിക്കേണം.

249 ഒരു വേനല്ക്ക് ഒരു മഴ.

250 ഒറ്റ മരത്തിൽ കുരങ്ങു പോലെ.

251 ഒറ്റെക്ക് ഉലക്ക കാക്കാൻ പോയോൻ കൂക്കട്ടെ.

252 ഒലിപ്പിൽ കുഴിച്ചിട്ട തറി പോലെ.

253 ഒഴുകുന്ന തോണിക്ക് ഒർ ഉന്തു.

254 ഓടം മാടായ്ക്കു പോകുമ്പോൾ, ഓലക്കെട്ടു വേറെ പോകേണമൊ.

255 ഓടം വണ്ടിയിലും, വണ്ടി ഓടത്തിലും.

256 ഓടുന്നതിന്റെ കുട്ടി പറക്കും.

257 ഓട്ടക്കാരന്നു പാട്ടം ചേരുകയില്ല.

258 ഓണം അടുത്ത ചാലിയന്റെ ഓട്ടം. (കൂട്ടു)

259ഓണം വന്നാലും ഉണ്ണി പിറന്നാലും കോരൻ കുമ്പിളിൽ
കഞ്ഞി.

260 ഓമനപ്പെണ്ണു പണിക്കാക.

261 ഓലക്കണ്ണിപ്പാമ്പു കൊണ്ടു പേടിപ്പിക്കേണ്ടാ.

262 ഓല കളയാത്തോൻ നാടു കളയും, (36.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/294&oldid=199517" എന്ന താളിൽനിന്ന് ശേഖരിച്ചത്