താൾ:33A11414.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 221 —

195 ഊർ അറിഞ്ഞവനെ ഓല വായിക്കാവു.

196 ഊരാൾ ഇല്ലാത്ത മുക്കാൽവട്ടത്തു താറും വിട്ടു നിരങ്ങാം.

197 ഊരാളിക്ക് വഴിതിരിച്ചതു പോലെ.

198 ഊർ വിട്ട നായിനെ പോലെ.

199 എടുത്ത പേറ്റിയെ മറക്കൊല്ലാ.

200 എടുത്തു ചാടിയ പൂച്ച എലിയെ പിടിക്കയില്ല.

201 എണ്ണി എണ്ണി കുറുകുന്നിതായുസ്സം; മണ്ടി മണ്ടി കരേറുന്നു മോ
ഹവും.

202 എണ്ണിയ പയറ് അളക്കേണ്ടാ.

203 എണ്പത്തിരിക്കൊൽ പുരയുടെ കല്ലും മണ്ണും എല്ലാം തിന്നിട്ടു
എനിക്ക് പിത്തം പിടിച്ചില്ല; ഇനി ഈ കൊട്ടടക്കയുടെ നുറു
ക്കു തിന്നാൽ പിടിക്കുമോ?

204 എമ്പ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം പോലെ.

205 എരിച്ചൊരു കോഴ പറിച്ചെന്നാക്കരുത്.

206 എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ.

207 എറുമ്പിന്നു ഇറവെള്ളം സമുദ്രം.

208 എലി നിരങ്ങിയാൽ പിട്ടം തഴകയില്ല.

209 എലി, പന്നി, പെരിച്ചാഴി, പട്ടരും വാനരൻ തഥാ ഇവർ
ഐവരും ഇല്ലെങ്കിൽ മലയാളം മഹോത്സവം.

210 എലിപ്പുലയാട്ടിന്നു മലപ്പുലയാട്ടു.

211 എലി പിടിക്കും പൂച്ച കലം ഉടെക്കും.

212 എലിയെ ചിറ്റിച്ചു ഇല്ലം ചുട്ടാൽ എലി ചാടിയും പോം,
ഇല്ലം വെന്തും പോം.

213 എല്ലാ ഗർഭവും പെറ്റു ഇനി കഴിഞ്ഞ ഗർഭമേ പെറേണ്ടു.

214 എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടു മുപ്പിരിച്ചിപ്പൊതിയെ ഉള്ളു
വെളിച്ചപ്പെടാൻ.

215 (എല്ലാമാരയാനും തണ്ടിന്മേൽ ചങ്കരമാരയാൻ തൊണ്ടിന്മേൽ.)
എല്ലാമാരയാന്നും പീശ്ശാങ്കത്തി, ചങ്കരമാരയാനു പൂച്ചക്കുട്ടി.

216 എല്ലാരും തേങ്ങ ഉടക്കുമ്പോൾ, ഞാൻ ഒരു തൊണ്ട് എങ്കി
ലും ഉടെക്കേണം.

217 എല്ലാ മുറിയ പണിതാൽ പല്ലു മുറിയ തിന്നാം.

218 എളിയോരെ കണ്ടാൽ എള്ളും തുള്ളും.

219 എള്ളു ചോരുന്നതു കാണും തേങ്ങാ തല്ലുന്നതറിയുന്നില്ല.

220 എള്ളോളം തിന്നാൽ എള്ളോളം നിറയും.

221 എഴുന്ന ഊക്കിന്നു തുള്ളിയാൽ ഊര രണ്ടു മുറി, (189.)

222 ഏകൽ ഇല്ലായ്കയാൽ ഏശിയില്ല.

223 ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക.

224 ഏക്കറ്റത്തിന്നു നാക്കണ്ടതു.

225 ഏങ്ങുന്ന അമ്മെക്ക് കുരെക്കുന്ന അച്ഛൻ.

226 ഏടെക്കും മോഴെക്കും ചുങ്കം ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/293&oldid=199516" എന്ന താളിൽനിന്ന് ശേഖരിച്ചത്