താൾ:33A11414.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

123 ഇണയില്ലാത്തവന്റെ തുണ കെട്ടൊല്ല.

124 ഇണയില്ലാത്തവനോടു ഇണ കൂടിയാൽ ഇണ ഒമ്പതും പോകും
പത്താമതു താനും പോകും.

125 ഇരന്നു മക്കളെ പോറ്റിയാൽ ഇരപ്പത്തരം പോകയില്ല.

126 ഇര വിഴുങ്ങിയ പാമ്പു പോലെ.

127 ഇരിക്കുന്ന അമ്മമാരുടെ വാതിൽ പോലെ.

128 ഇരിക്കുമ്മുമ്പെ കാൽ നീട്ടൊല്ല.

129 ഇരിങ്ങപ്പാറ പൊന്നായാൽ പാതി ദേവൎക്കു.

130 ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവു.

131 ഇരിമ്പു കുടിച്ച വെള്ളം തേക്കുമൊ?

132 ഇരിമ്പുപാര വിഴുങ്ങി, ചുക്കുവെള്ളം കുടിച്ചാൽ ദഹനം
വരുമൊ?

133 ഇരിമ്പുരസം കുതിര അറിയും; ചങ്ങല രുചി ആന അറിയും.

134 ഇരിമ്പും തൊഴിലും ഇരിക്കെ കെടും.

135 ഇരുതോണിയിൽ കാൽ വെച്ചാൽ നടുവിൽ കാണാം.

136 ഇരുത്തിയെ വെച്ചതു പോലെ.

137 ഇരുന്ന മരം മുറിച്ചാൽ താൻ അടിയിലും മരം മേലും.

138 ഇരുന്നുണ്ടവൻ രുചി അറിയാ, കിളെച്ചുണ്ടവൻ രുചി അറിയും.

139 ഇരുന്നെടത്തുനിന്നു എഴുനീറ്റില്ല എങ്കിൽ രണ്ടും അറികയില്ല.

140 ഇറച്ചി ഇരിക്കേ തൂവൽ പിടെക്കരുത്.

141 ഇറച്ചിക്ക് പോയോൻ വിറച്ചിട്ടും ചത്തു; കാത്തിട്ടിരുന്നോൻ
നുണച്ചിട്ടു ചത്തു.

142 ഇറച്ചിതിന്മാറുണ്ടു എല്ലു കോത്തു കഴുത്തിൽ കെട്ടാറില്ല.

143 ഇല്ലത്തില്ലെങ്കിൽ കോലോത്തും ഇല്ല.

144 ഇല്ലത്തു നല്ലതിരിക്കുവാൻ പോകയില്ല.

145 ഇല്ലത്തു പഴയരി എങ്കിൽ, ചെന്നേടത്തും പഴയരി.

146 ഇല്ലത്തു പെൺ പെറ്റപോലെ ഇരിക്കുന്നത് എന്തു?

147 ഇല്ലത്തേക്ക് എഴുപത്തഞ്ചും കെട്ടും.

148 ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം.

149 ഇല്ലത്തെ പൂച്ച പോലെ.

150 ഇല്ലാത്തവൎക്ക് ആമാടയും പൊന്നു.

151 ഇഷ്ടമല്ലാപ്പെണ്ണു തൊട്ടതെല്ലാം കുററം.

152 ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു.

153 ഇളന്തല കുഴിയാട്ടയാക്കരുത്.

154 ഇളമാൻ കടവറിയാ; മുതുമാൻ ഓട്ടം വല്ലാ.

155 ഇളമ്പക്കത്തോട്ടിൽ നായി കയറിയതു പോലെ.

156 ഇളിച്ചവായന് അപ്പം കിട്ടിയപോലെ.

157 ഈച്ചെക്ക് പുണ്ണു കാട്ടല്ല; പിള്ളെക്ക് നൊണ്ണു കാട്ടല്ല.

158 ഈത്തപ്പഴം പഴുക്കുമ്പോൾ, കാക്കെക്ക് വായ് പുണ്ണു.

159 ഈർ എടുത്തെങ്കിൽ, പേൻ കൂലിയോ?

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/291&oldid=199514" എന്ന താളിൽനിന്ന് ശേഖരിച്ചത്