താൾ:33A11414.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 218 —

90 ആയിരം കണ്ണു പൊട്ടിച്ചേ അരവൈദ്യനാകും.

91 ആയിരം കാക്കെക്ക് പാഷാണം ഒന്നേ വേണ്ടു.

92 ആയിരം കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല.

93 ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ ഒരു രാജാവെ
കാണുന്നതു നല്ലു.

94 ആയിരം പഴഞ്ചൊൽ ആയുസ്സിന്നു കേടല്ല; ആയിരം പ്രാക്കൽ
ആയുസ്സിന്നു കേടു.

95 ആയിരംപുത്തിക്കു നെഞ്ചിന്നു പാറ, നൂറുപുത്തിക്ക് ഈൎക്കി
ലും കൊക്കിലി, ഏക ബുദ്ധിക്ക് തിത്തികമമ്മാ.

96 ആയിരം വാക്ക് അരപ്പലം തൂങ്ങാ.

97 ആയെങ്കിൽ ആയിരം തേങ്ങ; പോയെങ്കിൽ ആയിരം
തൊണ്ടു.

98 ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ.

99 ആരാൻറ അപരാധം വാരിയന്റെ ഊരമേൽ.

100 ആരാന്റെ കുട്ടിയെ ആയിരംമുത്തിയാലും ഒന്നു പൊത്തിക്കൂടാ.

101 ആരാന്റെ പല്ലിനേക്കാൾ തന്റെ നൊണ്ണുനല്ലു.

102 ആരും ഇല്ലാഞ്ഞാൽപട്ടർ; ഏതും ഇല്ലാഞ്ഞാൽ താൾ.

103 ആറു നാട്ടിൽ നൂറു ഭാഷ.

104 ആറ്റിൽ തൂകുവിലും അളന്നു തൂകേണം.

105 ആലി നാഗപ്പുരത്തു പോയ പോലെ.
(ആലിപ്പഴത്തിന്നു അരണകൾപോലവെ, 46.)

106 ആലക്കൽനിന്നു പാൽ കുടിച്ചാൽ വീട്ടിൽ മോർ ഉണ്ടാകയില്ല.

107 ആലെക്ക് വരുന്നേരത്തു മോന്തെക്കടിക്കരുതു.

108 ആവല്ക്ക് ആവൽ വിരുന്നു വന്നാൽ അങ്ങെക്കൊമ്പിലും ഇങ്ങെ
ക്കൊമ്പിലും (തൂങ്ങിക്കൊള്ളും).

109 ആവുംകാലം ചെയ്തതു ചാവുംകാലം കാണും.

110 ആശ വലിയോൻ അതാവു പെട്ടു പോം.

111 ആശാരിയുടെ ചേൽ ആദിയും ഒടുവും കഷ്ടം.

112 ആസനം മുട്ടിയാൽ അമ്പലം വെൺപറമ്പു.

113 ആസനത്തിൽ പുൺ അങ്ങാടിയിൽ കാട്ടരുതു.

114 ആളുവില കല്ലുവില.

115 ആൾ ഏറ ചെല്ലൂൽ താൻ ഏറ ചെല്ലുക.

116 ആൾക്കു സഹായം മരത്തിന്നു വേർ.

117 ആഴമുള്ള കുഴിക്ക് നീളമുള്ള വടി.

118 ആഴം (ആക) മുങ്ങിയാൽ കുളിരില്ല.

119 ഇക്കരെ നിന്നു നോക്കുമ്പോൾ അക്കര പച്ച.

120 ഇടല ചുടലെക്കാകാ; ശൂദ്രന് ഒട്ടും ആകാ.

121 ഇടി കേട്ട പാമ്പു പോലെ.

122 ഇടി വെട്ടിയ മരം പോലെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/290&oldid=199513" എന്ന താളിൽനിന്ന് ശേഖരിച്ചത്