താൾ:33A11414.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 217 —

56 അൎത്ഥമില്ലാത്തവന്നു, (അൽപന്ന്) അൎത്ഥം കിട്ടിയാൽ അൎദ്ധ
രാത്രിക്കു കുട പിടിപ്പിക്കും.

57 അൎദ്ധം താൻ അൎദ്ധം ദൈവം.

58 അറിയാത്തവന്നു ആന പടൽ.

59 അറിയുന്നോരോടു പറയേണ്ട; അറിയാത്തൊരോടു പറയരുത്.

60 അറുക്കാൻ 1000 കൊടുക്കൂലും പോറ്റാൻ ഒന്നിനെ കൊടുക്കരുതോ

61 അറുത്തിട്ട കോഴി പിടെക്കുമ്പോലെ.

62 അലക്കുന്നോന്റെ കഴുത പോലെ.

63 അലന്നാൽ അമ്മെക്കപരാധിക്കാമോ?

64 അല്ലലുള്ള പുലയിക്കു നുള്ളിയുള്ള കാടു പറയേണ്ടാ.

65 അവൻ പത്താൾക്ക് ഒരു മെത്ത.

66 അശ്വിനിദേവന്മാർ വന്നാൽ സാധിക്കും.

67 അഷ്ടാംഗഹൃദയഹീനന്മാർ ചികിത്സിക്കും ചികിത്സയിൽ മ
ഞ്ഞൾ എല്ലാം വയമ്പായി കർപ്പൂരം കൊടുവേരിയായി.

68 അള (ഏറ) കുത്തിയാൽ ചേരയും കടിക്കും. (അളമുട്ടിയാൽ ചേ
രയും തിരിഞ്ഞു. )

69 അഴകുള്ള ചക്കയിൽ ചുളയില്ല.

70 ആ കുണ്ടയിൽ വാഴ കുലെക്കയില്ല.

71 ആച്ച് നോക്കിയെ കൂച്ചു കെട്ടാവു.

72 ആടറിയുമോ അങ്ങാടി വാണിഭം?

73 ആടാചാക്യാൎക്ക് അണിയൽ പ്രധാനം.

74 ആടു മേഞ്ഞ കാടു പോലെ.

75 ആടൂടാടും കാടാകാ ; അരചൻ ഊടാടും നാടാകാ.

76 ആട്ടം മുട്ടിയാൽ (നിന്നാൽ ) കൊട്ടത്തടത്തിൽ.

77 ആട്ടുന്നവനെ നെയ്യാൻ ആക്കിയാൽ കാര്യമോ?

78 ആന കൊടുക്കൂലം ആശ കൊടുക്കരുത്.

79 ആനക്കൊമ്പും വാഴക്കാമ്പും രണ്ടും ശരിയോ.

80 ആനനടത്തവും കുതിരപ്പാച്ചലും ശരി.

81 ആനയില്ലാതെ ആറാട്ടോ.

82 ആനയുടെ പുറത്ത് ആനക്കാരൻ ഇരിക്കുമ്പോൾ നായി കുരെ
ച്ചാൽ അവൻ എത്ര പേടിക്കും?

83 ആനയുടെ യുദ്ധം ഇറുമ്പിന്നു മരണം.

84 ആനെക്ക് കുതിര തെരിക.

85 ആനെക്ക് ചക്കര പന.

86 ആനെക്ക് മണികെട്ടേണ്ട.

87 ആമാടെക്ക് പുഴുത്തുള നോക്കുന്നവൻ.

88 ആയിരം ഉപദേശം കാതിലെ ചെന്നാലും അപ ശബ്ദം അല്ലാ
തെ പുറപ്പെടുകയില്ല.

89 ആയിരം കണ്ടികരപ്പാട്ടമുണ്ടു; അന്തിക്കരെപ്പാൻ തേങ്ങാപ്പി
ണ്ണാക്കു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/289&oldid=199512" എന്ന താളിൽനിന്ന് ശേഖരിച്ചത്