താൾ:33A11414.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 216 —

27 അത്യാശെക്കനൎത്ഥം.

28 അന്നത്തിൻറ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ
മന്നത്താലിങ്കൽ കാണാം.

29 അന്നന്നു വെട്ടുന്ന വാളിന്നു നെയ്യിടുക.

30 അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്.

31 അൻപറ്റാൽ തുമ്പറ്റു.

32 അൻപോടു കൊടുത്താൽ അമൃത്.

33 അപ്പം തിന്നാൽ പോരെ കുഴി എണ്ണുന്നെന്തിന്നു.
(അപ്പം തിന്നാൽ മതി കത്തെണ്ണെണ്ടാ.)

34 അഭ്യസിച്ചാൽ ആനയെ എടുക്കാം.

35 അമ്പലം വിഴുങ്ങിക്ക് വാതിൽപലക പപ്പടം.

36 അമ്പു കളഞ്ഞൊൻ വില്ലൻ; ഓല കളഞ്ഞൊൻ എഴുത്തൻ.

37 അമ്പു കുമ്പളത്തും വില്ലു ശേക്കളത്തും എയ്യുന്ന നായർ പനങ്ങാട്ടു
പടിക്കൽ എത്തി.

38 അമ്മ പുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി.

39 അമ്മ ഉറിമേലും പെങ്ങൾ കീഴിലും ഓൾ ഉരലിലും.

40 അമ്മയെ തച്ചാൽ അച്ഛൻ ചോദിക്കേണം; പെങ്ങളെ തച്ചാൽ
അളിയൻ ചോദിക്കേണം.

41 അമ്മാച്ചന്നിൽക്കുന്നെടം അമ്മോച്ചനും പശു നില്ക്കുന്നെടം പശു
വും നില്ക്കട്ടെ.

42 അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ
വീഴും.

43 അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്കു അരചനും
ഇല്ല, പുരുഷനുമില്ല.

44 അരചൻ വീണാൽ പട ഉണ്ടൊ?

45 അരണ കടിച്ചാൽ ഉടനെ മരണം.

46 അരണെക്കു മറതി.
(അരണയുടെ ബുദ്ധിപോലെ. )

47 അരപ്പലം നൂലിന്റെ കുഴക്ക്.

48 അരികെ പോകുമ്പോൾ അരപ്പലം തേഞ്ഞു പോകും.

49 അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു പിന്നെയും നാ
യിന്റെ പല്ലിന്നു മൊറു മൊറുപ്പു.

50 അരിയെറിഞ്ഞാൽ ആയിരം കാക്ക.

51 അരിശം വിഴുങ്ങിയാൽ അമൃത്; ആയുധം വിഴുങ്ങിയാൽ
ആണല്ല.

52 അരുതാഞ്ഞാൽ ആചാരം ഇല്ല; ഇല്ലാഞ്ഞാൻ ഓശാരവും ഇല്ല.

53 അരെച്ചതു കൊണ്ടു പോയിടിക്കരുതു.

54 അരെച്ചുതരുവാൻ പലരും ഉണ്ടു: കുടിപ്പാൻ താനെയുള്ളു.

55 അൎത്ഥം അനൎത്ഥം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/288&oldid=199511" എന്ന താളിൽനിന്ന് ശേഖരിച്ചത്