താൾ:33A11414.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 209 —

കല്പിച്ചയക്കയും ചെയ്തു ഉദയവർമ്മൻ എന്ന കോലത്തിരി തമ്പു
രാൻ.

നെടിയിരിപ്പു സ്വരൂപത്തിങ്കൽനിന്നു ഒരു രാജ സ്ത്രീയെ കണ്ടു
മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രിയിൽ കൊണ്ടുപോയി കോല
ത്തിരി തമ്പുരാൻ ഭാര്യയായി വെച്ചു കൊണ്ടിരുന്നു. 'ആ സ്ത്രീയെ
അങ്ങൊട്ട് തന്നെ അയച്ചകളയാം എന്നുവെച്ചാൽ നേടിയിരിപ്പു ത
മ്പുരാക്കന്മാർ സമ്മതിക്കുകയില്ല" എന്നു വെച്ചു മക്കസ്ഥാനത്തിന്നു
നീലേശ്വരം മുക്കാതം നാടും 3000 നായരേയും കല്പിച്ചു കൊടുത്തു.
ആയതത്രെ നീലേശ്വര രാജവംശം ആകുന്നതു. ഇന്നും നീലേശ്വരത്തു
രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാരും തമ്മിൽ ചത്താലും
പെറ്റാലും പുല ഉണ്ടു .

7. ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു

ചേരമാന്നാട്ടിൽ 17 നാടും 18 രാജാക്കന്മാരും ഉണ്ടു . കോല
ത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാടു ഇങ്ങിനെ നാലു സ്വരൂ
പം ബൌദ്ധന്മാർ വന്നു ബലവീര്യം നടത്തി , കർമ്മഭൂമി ക്ഷയിച്ചു
പോകാതെ ഇരിപ്പാൻ, വേണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐ
ശ്വര്യവും , പെരിമ്പടപ്പിൽ യാഗാദികർമ്മവും , നെടിയിരിപ്പിൽ
വാൾ പൂജയും , കോലസ്വരൂപത്തിങ്കൽ കീഴിൽ വാണ പെരുമാക്ക
ന്മാരുടെ സേവയും കല്പിച്ചപ്രകാരം ചെയ്താൽ ഗുണം കാണാം . ചേര
മാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി
അരിഇട്ടു വാണിരിക്കുന്നു ; അതിൽ ഗജപതി വേണാട്ടടികൾ 350000
നായർ, അശ്വപതികോലത്തിരി 350000 നായർ , നരപതി നൊമ്പ
ടെ തമ്പുരാൻ മഹാ രാജാവു, അകമ്പടി ജനം 10000 ചുരിക കെട്ടി
ചേകം എന്നു കേട്ടിരിക്കുന്നു. അതിൽ കോലസ്വരൂപത്തിന്നു മുമ്പും
കല്പനയും എന്നും ശേഷം നാടു ഒക്കെയും കോലത്തിന്നു അവയവങ്ങൾ
എന്നും ചേരമാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കന്മാരിൽ എണ്മർ
സാമന്തർ, അഞ്ചവകയിൽ കോവിൽ രാജാക്കന്മാർ 5 വഴി "ക്ഷത്രി
യർ അയലൂർ, ശാൎക്കര, പറപ്പൂർ, പടിഞ്ഞാറ്റേടം , മാടത്തിങ്കീഴ് .
നാലു (ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്ക
ന്മാരും ഉണ്ടു . അവരുടെ രാജധാനികൾ എടം , മടം , കോവിലകം ,
കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു .

മികച്ചനാടു, പൊലനാടു, പൊലനാട്ടഴിഞ്ഞമര്യാദ ഇടനാട്ടിൽ
നടത്തുന്നു ; മുന്നാഴിപ്പാടു എല്ലാടവും നടപ്പാകുന്നു ; അതിന്നു 18 ആചാ
രം ഉണ്ടു , നടുവർ കൂടുന്നേടം പലപ്രകാരം പറയുന്നു ; പടക്കൂട്ടം , നടു
ക്കൂട്ടം , നായാട്ടുകൂട്ടം , നിഴൽകൂട്ടം , (യോഗ്യക്കൂട്ടം) ഇങ്ങിനെ 4 കൂട്ടമു
ണ്ടു. കൊള്ളക്കൊടുക്ക മര്യാദയും കാണജന്മമര്യാദയും 4 പാടും 4 തോ
ലും ആറു നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉള്ളവ
വളരെ പറവാൻ ഉണ്ടു .

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/281&oldid=199504" എന്ന താളിൽനിന്ന് ശേഖരിച്ചത്