താൾ:33A11414.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 208 —

കുംഭഞ്ഞായറു 30 തിയ്യതി ബുധനാഴ്ച, തൃക്കാവിൽ കോവിലകത്ത്
നിന്നു തിരുമുടിപ്പട്ടം കെട്ടി തിരുനാടു വാണു 4000 പ്രഭുക്കന്മാരും
ചെകിച്ചു.

3. ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ പടകൂടിയ
പ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റിക്ക് നേരെ 352000 പ്രഭു
കോലത്തിരിയും കല്പിച്ചിട്ടില്ല; അക്കാലം പെരിഞ്ചെല്ലൂർ ഗ്രാമ
ക്കാരെ മുന്നിൎത്തി തളിറപ്പമ്പത്ത് മതിലകത്തു കോലത്തിരികോ
യ്മയും കല്പിച്ചു കൊടുത്തു, മഹാ രാജാവു, അവിടെ ഇന്നും പന്നി
യൂർ കൂറായി നടക്കുന്നു. തളിപ്പറമ്പത്തപ്പൻ എന്നു വെരുന്തൃക്കോല
പ്പന്നു വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്
പിച്ചു കുന്നല കോനാതിരി .

കോലത്തിരി തമ്പുരാൻ വളർഭട്ടത്തു കോട്ടയിൽ മുപ്പത്തൈവർ
പരദേവതമാരെ പരിപാലിച്ചു, 350000 നായരെയും തല തികച്ചു
ഒരു കോല്ക്കടക്കി, അവരെ കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു ,
അകത്തു ചാൎന്നവൎക്കും പുറത്തു ചാൎന്നവൎക്കും അടുക്കും ആചാരവും ഒരു
പോലെ കല്പിച്ചു, തെക്കുംകൂറ്റിൽ മുരിക്കഞ്ചേരിക്കാരിഷത്തിന്നു
മുമ്പെന്നല്ലൊ കല്പിച്ചതു, മുണ്ടയോടൻ കാരിഷത്തിന്നു പിന്വെ
ന്നും കല്പിച്ചു, 4 ഇല്ലത്തിലും ചെങ്ങുനി മുരിക്കഞ്ചേരി അകത്തു
അതിൽ ചെങ്ങുനിക്ക് പിമ്പു, ചോമടവൻ മുണ്ടയോടൻ പുറത്ത്
അതിൽ ചോമടവന്നു പിമ്പു, ഇന്നാൽ ഇല്ലത്തിന്നും കൂടി ഒരാചാരം
തെക്കംകൂറ്റിൽ കാരിഷവും എന്നും അതിൽ ചെങ്ങുനിക്കും മുരിക്ക
ഞ്ചേരിക്കും മുമ്പും കൈയും എന്നും ചൊമടവന്നു പിമ്പും കല്പനയും
എന്നും കല്പിച്ചു. മാടായിക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ
വടക്കും കൂറ്റിൽ കാരിഷവും അതിന്നു ചേണിച്ചേരിക്ക് വായും കൈ
യും മുമ്പും കല്പനയും അവകാശവും മാവില ഇല്ലത്തിന്നും കൂട ഒരാ
ചാരവും കല്പിച്ചു കൊടുത്തു. തെക്കുന്നു വരുന്ന മാറ്റാനെ തടുപ്പാനാ
യിട്ടു കുന്നിവാകക്കോയിലകത്തു ഇരയ വർമ്മനെ തെക്കിളങ്കൂറു തമ്പു
രാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടുത്തു. കാഞ്ഞിരോട്ടഴി
സമീപത്തു വിജയങ്കൊല്ലത്തു കോട്ടയിൽ കേളവർമ്മനെ വടക്കിള
ങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, കുടയനാടും ഐയർ പരദേവതമാ
രെയും കൊടുത്തു, ഇരുവരും രണ്ട് എതിൎത്തലയും രക്ഷിച്ചു വന്ന
തിന്റെ ശേഷം , കരുവള്ളൂർ കോവിലകത്തു രാമവർമ്മനെ നാലാം
കൂൎത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തുകയും ചെയ്തു. ഏഴി
മലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കോ
യിലകത്തിരുത്തി വസ്ത്രവും വേറെ തിരിച്ചു കൊടുത്തു താൻ കരി
പ്പത്തു കോയിലകത്ത് എഴുന്നെള്ളുകയും ചെയ്തു. അനന്തരം 18 ദ്വീപും
അടക്കുവാന്തക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു
പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു, 18 ദ്വീപടക്കി 18000
പണം കാലത്താൽ വളർഭട്ടത്ത് കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/280&oldid=199503" എന്ന താളിൽനിന്ന് ശേഖരിച്ചത്