താൾ:33A11414.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

അവനെയും കൊന്നു. അതുകേട്ടു ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെ
ള്ളി 3 ഓട് എടുത്തു തന്നുടെ ഇല്ലത്ത വന്നു വീരാളിപ്പട്ടിൽ പൊതി
ഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ
തിരുമുൽകാഴ്ചവെച്ചു "ഇത് എന്ത്" എന്നു അരുളിച്ചെയ്തു തമ്പുരാൻ
"ബ്രാഹ്മണൎക്ക് സത്യം പറകയാവു അസത്യം പറയരുത് താമൂ
തിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ ഇളയതാവഴി
യും ആളുകളും കൂടി വെട്ടിക്കൊന്നു അതിന്നു കൊച്ചിക്കോട്ടയുടെ
ഓടാകുന്നിതു: തൃക്കാലടി എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ട
ത്തിരി ഉണൎത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേ
നി വിയൎത്തു തിരുവിൽചിറക്കലേക്കു എഴുന്നെള്ളി, 30000ത്തിന്നും
10000ത്തിന്നും പയ്യനാട്ടുലോകൎക്കും തിരുവെഴുത്ത് എഴുതി വരുത്തി,
ലോകൎക്കു ചിലവിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരുന്നും
കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ടയും തച്ചുതകൎത്തു
പോന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.

2. തേക്ക് വേണാട്ടടികളോടു കൂടി ജയിച്ചു കപ്പം വാങ്ങി
ചേൎത്തിരിക്കും കാലം എന്നെക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ച
യായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു, ആ കൊടി
വേണാറ്റിൻ കൊടി എന്നു പറയുന്ന ഞായം . പിന്നെ ചെങ്ങന്നി
യൂർ മതിലകത്തുള്ളിൽ കോയ്മയും കൊടുത്തു, ആ സ്ഥാനത്തേക്ക്
തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു മാനുഷ്യമായി ഇന്നും നടക്കുന്നു .

വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ കന്നെറ്റി
ക്കടവിൽ നിന്നു ഒരു ബ്രാഹ്മണനെ കുളിയും ഊക്കയും മുടക്കി
(മുട്ടിച്ചു) തടുത്തു പാർപ്പിച്ചിരിക്കുന്നു. അന്നു മൂന്നാം കൂറായ (പാടായ)
തമ്പുരാൻ യഥായോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടി
ക്കൊന്നു ബ്രാഹ്മണൻറ കുളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെ
ള്ളി ഇരിക്കുന്നു . അതിന്നു വേണാട്ടികൾ പരിഭവിച്ചു പുരുഷാര
ത്തെ കല്പിച്ചു "ചേറ്റുവായിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ
മേൽകോയ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം
നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോഗം തികച്ചു ചേ
റ്റുവായി കടന്നു കാഞ്ഞൂർ പുഴ കടന്നു വെപ്പിയൂടെ കൊച്ചി അഴി
കടന്നു കൊച്ചിയിൽ കൂട പുറപ്പെട്ടു, ചിരങ്ങനാട്ടു കരപ്പുറത്തു കൂടി
പയറ്റുക്കാട്ടു പാലം കടന്നു ആലപ്പുഴെക്ക് പുറപ്പെട്ടു തൃക്കുന്നത്തു പു
ഴെക്ക് കൂടി കാൎത്തികപ്പള്ളി കടന്നു ഉടയനാട്ടു കരക്ക് എഴുന്നെള്ളു
മ്പോൾ , വേണാടടികളും വന്നു നൊമ്പടെത് തൃക്കാല്ക്കൽ അഭയം
ചൊല്ലി , നൊമ്പടെത അഴിഞ്ഞ അൎത്ഥവും വടക്കോട്ട് തിരിച്ചു
വെച്ചു, കാളം തോക്കും പിഴ പോക്കുവാനായിട്ട് ആനയും ഇരുത്തി.
അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച് ആനക്കഴുത്തിൽ
ഏറി, വടക്കോട്ട് എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായി
ത്തരം (വൈചിന്ത്ര്യം , ഉത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു, മ
ഹാരാജാവു കുന്ദല കൊനാതിരി എന്നു കേട്ടിരിക്കുന്നു. കൊല്ലം 802

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/279&oldid=199502" എന്ന താളിൽനിന്ന് ശേഖരിച്ചത്