താൾ:33A11414.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 206 —

ത്തിൽ ചിലർക്കും ഐയ്യായിരം പ്രഭുകർത്താവിന്നും ചങ്ങാതവും
കല്പിച്ചു രക്ഷയായിട്ടിരിക്കുന്നു .

പിന്നെ പയ്യനാടു 6 കാതം നാടും , 4 കൂട്ടം , (വെള്ളിയിന്നൂർ കൂ
ട്ടം , തച്ചോളി കൂട്ടം , വീയ്യൂർ കൂട്ടം , മൂട്ടാടി കൂട്ടം) ഇങ്ങിനെ 4 കൂട്ടാ
യ്മക്കാർ. 3 കുറുമ്പടി, (അകമ്പടിയും) 8000 (30000) നായരും കു
റുമ്പർ നാടാകുന്നതു. ഇപ്പോൾ പൂന്തുറക്കൊൻ കുടക്കൽ വേലയുള്ളവർ
അവരും വേരമ്പിലാക്കീഴവരി ഒപ്പിച്ചു നിഴലിൽ പലിശകമിഴ്
ത്തി ഇരിക്കുന്നു . കോരപ്പുഴ കടന്നു തുറശ്ശേരിക്ക് ഇപ്പുറത്തെ നാട്ടുകോ
യ്മസ്ഥാനവും ലോകരും കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന നെ
ടിയിരിപ്പിൽ സ്വരൂപത്തിങ്കലേക്ക് പെൺവാഴയിൽ (പെൺവഴി
യിൽ) കൊടുത്തു കിട്ടി അടങ്ങിയ നാടും ലോകരും എന്നു പറയുന്നു.

6. മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ

1. പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ പണ്ടു പടയുണ്ട
ല്ലൊ എന്നാൽ പെരിമ്പടപ്പു സ്വരൂപത്തിൽ ചേകവരായിട്ടു വളരെ
ആൾ ഉണ്ടു. 52 കാതം 18 മാടമ്പികൾ, 42 കാര്യക്കാരും അതിൽ
ബാല്യത്തച്ചൻ മുമ്പൻ .

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവിലും കൊച്ചി
യിൽ മൂത്ത കോവിലും കൊച്ചിയിൽ ഇളയ കോവിലും അങ്ങിനെ
ഇരിക്കും കാലത്ത് കൊച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉ
ണ്ടു , നാരങ്ങകാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂടി വന്ന
പറിച്ചുകൊണ്ട് പോയ്ക്കളയും . അക്കാലം രേവതി പട്ടദാനം കഴിഞ്ഞ
ഒരു പട്ടത്തിരി അവിടേക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ
ഊട്ടും സംഭാരവും ചോദിച്ചു, മൂത്ത താവഴിയിന്നു ഊട്ടും സംഭാരങ്ങളും
പറഞ്ഞ നാരങ്ങക്കറിയുടെ യോഗങ്ങളം കേൾപിച്ചു "ഈ ചെറുനാ
രങ്ങ മൂപ്പിച്ചു എനിക്കു തരേണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി, നാര
ങ്ങ മൂത്താൽ ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയി
ക്കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെയ്തു ഭട്ടത്തിരി,"താമൂ
തിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നാൽ ഒരാ
ളെ കൂട പാർപ്പിച്ചു പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയി
ന്നു എന്നാറെ തൻറ വാല്യക്കാരനെ കൂടി നൃത്തി "വെട്ടിക്കൊന്നു
പോയാൽ ചോദ്യം എന്ത്" എന്നു അവൻ ചോദിച്ചു ,"വെട്ടിക്കൊ
ന്നുപോയാൽ താമൂതിരിയെകൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവി
ട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാർപ്പിച്ചു
എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെയ്തു. ഇളയ താവഴിയും
ആളുകളും വന്നു നാരങ്ങ പറിപ്പാന്തുടങ്ങിയപ്പോൾ,"നാരങ്ങ പറി
ക്കരുത്" എന്നവൻ പറഞ്ഞു. അതു കേളാതെ നാരങ്ങ പറിച്ചു തു
ടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാണ ഇട്ടു ആണ
കേളാതെ നാരങ്ങ പറിച്ചു; എന്നാറെ, പറിച്ചവന്റെ കൈയും വെട്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/278&oldid=199501" എന്ന താളിൽനിന്ന് ശേഖരിച്ചത്