താൾ:33A11414.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 202 —

4. കോഴിക്കോട്ടു മഹത്വം

മലയാളത്തിൽ കുന്നലകോനാതിരി രാജാവ് മഹാരാജാവ്
എന്നു സിദ്ധാന്തം , അന്നു തുടങ്ങി തെക്ക് വേണാടടികളും വടക്ക്
കോലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്ന
ന്നു ചെന്നു ഏല്ക്കും ; എടവ പാതി കഴിവോളം "എടവ പാതി കഴി
ഞ്ഞാൽ വേരൻ പിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു, ലോകൎക്ക്
ശിലവിന്നും കൊടുത്തു , അച്ചനും ഇളയതും മുന്നടന്നു , പടകൂടുംപോൾ,
ചോവരക്കൂറ്റിൽ എഴുതിയയച്ചെ ഏല്ക്കും .'മങ്ങാട്ടച്ചനു ചതിപ്പട
യില്ല" എന്നതിന്റെ കാരണം കൂടിനിന്നുപോകിലും താഴ്ച ആകി
ലും കാണാം എന്നറിയിക്കും. "നേരുകൊണ്ടു ജയിച്ചു വൎദ്ധിച്ചിരി
ക്കുന്നു" നെടിയിരിപ്പുസ്വരൂപം എന്നറിക.

പരദേശങ്ങളിലുള്ള രാജാക്കന്മാർ പുന്നാടൻ, മയിസൂരാൻ ,
മയിലൊമ്പൻ, ചടക്കരൻ, മുകിളൻ , മുക്കുപറിയൻ, ഇക്കെറിയാൻ,
മുളുക്കി, അമ്മാശി, കൊങ്ങൻ , പാണ്ടിയൻ, പാലെറിയാൻ, സേ
തുപതി. കാശിരാജാവു, പാർശാവു, ചോഴരാജാവു, പലിച്ചെയൻ ,
പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ, ദ്വീപാഴി, പുതുക്കരാ
ജാവാദിയായുള്ളവരും പടയും പണ്ടു കടലൂടെയും കരയൂടെയും വന്ന്
എതിൎക്കും . ഈ ഭൂമി അടക്കുവാൻ അവരെയും മടക്കി, മാറ്റാർ ഒരു
ത്തരും നേരെ നില്ലാതെയായി. ഈ ഭൂമിയിങ്കൽ 18 വൈഷ്ണവങ്ങളും
96 നഗരങ്ങളും തികവായുണ്ടല്ലൊ. അതിൽ കേളി മികച്ചതു കോ
ഴിക്കോടു ഒരു കാലം താഴ്ചയും ഇല്ല, ഒരു കാലം അനൎത്ഥവുമില്ല.
"അതിന്റെ കാരണം : ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങാട്ട അവയൻ)
എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേവിച്ചു, അവനുമായി
തമ്മിൽ സമയം ചെയ്തു, പിറ്റെ നാൾ രാവിലെ കാന്തപറമ്പിൽ
ആകട്ടെ എന്നു പറഞ്ഞു അവിടെ കണ്ടില്ലയാകിൽ, ഉച്ച തിരി
ഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു , പിന്നെ അവിടെ ക
ണ്ടില്ല എന്നുവരികിൽ, മൂവന്തിനേരം മുക്കാടിയിലാകട്ടെ എന്നുപറ
ഞ്ഞു, അവിടെ കണ്ടില്ലാഎന്നുവരികിൽ, എന്നെ കാണ്മോളം ഈ
മൂന്നു സ്ഥാനത്തും പാർപ്പൂ എന്നു പറഞ്ഞു സമയം ചെയ്തു. അവനന്നു
മരിച്ചു കളകയും ചെയ്തു . അതുകൊണ്ടു ഭഗവതിക്ക് അവിടെ നിന്നു
ഒരു കാലം വാങ്ങിപ്പോയി കൂടുകഇല്ല." (അന്നു തുടങ്ങി വീരാടപുരം
പോലെ വേണ്ടും പദാൎത്ഥങ്ങൾ ഈ പുരത്തിങ്കൽ ഉണ്ടായവന്നു, അ
നേകം വസ്തുക്കൾ വന്നു നിറഞ്ഞുതുടങ്ങി , പുരുഷാരവും നിറഞ്ഞുതുട
ങ്ങി "എത്രയും തേജസ്സോടും കൂടിയ ഭഗവതിയെ ചോനകൻ കാണ്മാ
നുള്ള സംഗതി: "ബൌദ്ധന്മാൎക്കത്രെ നെഞ്ഞിന്നുറപ്പുള്ളു" എന്നിട്ട്
ഈശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.

ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവോളം
ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയതായി തിരുവന്തളികഴി
ഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/274&oldid=199497" എന്ന താളിൽനിന്ന് ശേഖരിച്ചത്