താൾ:33A11414.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 201 —

മഹാമകം ; അന്നാൾ തിരുനാവായി പെരാറ്റിൽ തീൎത്ഥം ;
അവിടെ ഈ കേരളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാൎക്ക്
നിലപാടും സ്ഥാനമാനങ്ങളുമുണ്ടല്ലൊ. അതിനെ കാണ്മാൻ കോയ പുറ
പ്പെട്ടു, രാജാവിനെ കേൾപിച്ചു , മഹാ മകവും കണ്ടു വരികയും ചെ
യ്തു. "എങ്ങിനെ" എന്നവാറെ, "ഈ മഹാ മകത്തിന്നു ദിവ്യതീ
ൎത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്നരുളി
ച്ചെയ്തവാറെ , "അവിടെ ഉള്ള അലങ്കാരാദികൾ ഒക്കവെ അറിയിച്ചു
എന്നല്ല; ഈ സ്ഥലങ്ങൾ ഒക്കെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ
വിധി ആകുന്നത്" എന്നുണൎത്തിച്ചവാറെ അരുളിച്ചെയ്തു മഹാ രാജാ
വ്."അതിന്നു നമ്മാൽ കൎത്തവ്യമില്ല" എന്നു കേട്ടവാറെ, പറഞ്ഞു;
ഈ സ്ഥാനം ഇങ്ങു വേണം എന്നു വരികിൽ അടിയെൻ പിടിച്ചട
ക്കി തരുന്നുണ്ടു എന്നു കേട്ടവാറെ, പൂന്തുറക്കൊൻ ."എങ്കിൽ നിന്നെ
വലത്തു ഭാഗത്തു നിൎത്തിടുന്നുണ്ടു എന്നു കേട്ടപ്പോൾ, അവൻ കടലൂടെ
യും മറ്റുള്ളവർ കരയൂടെയും തെക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരൊ
രൊ നാടും നഗരങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ടു വ്യാ
ഴവട്ടം തികയും പോഴെക്ക് തിരുനാവായിൽ എത്തി ഇരിക്കുന്നു
(ആ സ്ഥാനങ്ങളും അടക്കി,) അവനന്നു മികവിനാലെ കമ്പവെടി
യും കല്പലയും (കപ്പലോട്ടവും ? തീൎത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത
വിശേഷം എന്നെക്കും കുറവു വരാതെ ഇരിപ്പാൻ മുതലും വെച്ചു,
"അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും വിളിച്ചു, അനേകം
സ്ഥാനങ്ങളും കൊടുത്തു, വലഭാഗത്തു നിർത്തുകയും ചെയ്തു . അതുപോ
ലെ പ്രതിയോഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്സ്വാ
മിയെ അരികെ നിൎത്തിക്കുന്നു. അന്നു ചോവരക്കൂറ്റിൽ ഉള്ള
സ്ഥാനം പന്നിയൂർ കൂറ്റിലെ അടങ്ങി ഇരിക്കുന്നു. ആ പരിഭവ
ത്തിന്നു അന്ന് തുടങ്ങി, തിരുമാനംകുന്നത്ത് ഭഗവതിയുടെ ആജ്ഞ
യാലെ ഇന്നും (അങ്കപ്പോരുണ്ടായി) മരിക്കുന്നു ആർങ്ങൊട്ടൂർ (ആ
റങ്ങൊട്ടു) സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പത്തു കു
റയ 400 തണ്ടും , 1200 (നെടിയ) കുടയും കൊടുത്തിട്ടുണ്ടു ആർങ്ങൊട്ടൂർ
സ്വരൂപത്തിലെ മേല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലെ
ക്കടങ്ങി ഇരിക്കുന്നു. അന്നു തുടങ്ങി അവൎക്ക് രാത്തെണ്ടലും മറ്റെയ
വൎക്ക് പകൽ തെണ്ടലും ആയ് വന്നു. ഓരൊരൊ നാടും നഗരവും
പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂപത്തിങ്കൽ ഏല്ക്കും മാറ്റാനി
ല്ലാതെ ആയി.

വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട് തറക്കൽ ഇട്ടുണ്ണിരാ
മവാരി ചുന്നക്കാടു തലചെണ്ണൊരായി വാളും പുടവയും കൊടുത്തു.
1000 നായൎക്ക് യജമാനനായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പി
യെന്നൊരു തിരുവുള കാര്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലെ
നാടുമലപ്പുറം മുക്കാതം പിടിച്ചടക്കി, അതുകൊണ്ടു ആ സ്ഥാനത്തെ
ക്ക് അവനായ്ക്കൊണ്ടു കണ്ണും മുകവും തിരിയും കൊടുത്തിരിക്കുന്നു.
അതുകൊണ്ടു മലപ്പുറത്ത് പാറനമ്പി എന്നു പറയാൻ കാരണം .

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/273&oldid=199496" എന്ന താളിൽനിന്ന് ശേഖരിച്ചത്