താൾ:33A11414.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 200 —

പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു. അവൻ അനേകം രാ
ജ്യങ്ങളിൽ ചെന്നു. അവിടവിടെ വാഴും രാജാക്കന്മാരെ കണ്ടു , തിരു
മുല്ക്കാഴ്ച വെച്ചാൻ . അതൊ, എന്തെല്ലാം കാഴ്ചവെച്ചു, അച്ചാറു പൂശി
പെട്ടിയിൽ പൊന്നും വെച്ചടച്ചു , അച്ചാറെന്നു പറഞ്ഞ് വെക്കും . അ
ങ്ങിനെ വെപ്പാൻ കാരണം : അവരവരുടെ നേരും നേരുകേടും തി
രിച്ചറിഞ്ഞ് വിശ്വസിപ്പാനായിട്ട് (നേരുള്ളിടത്തു തനിക്കിരി
പ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു.
രാജാക്കൾ ആരും അതിന്റെ നേർ പറഞ്ഞില്ല. പിന്നെ പൂന്തുറക്കോ
നെ കണ്ടു വെച്ചവാറെ, പറഞ്ഞു, ഇതാ ഇതു നിന്നോട് പകൎന്നു പോ
യി ഇതച്ചാറല്ല, സ്വർണ്ണം (ആകുന്നു) എന്നു പറഞ്ഞവാറെ, വിശ്വ
സിപ്പാൻ നന്നു" എന്നു വന്നു ബോധിക്കയും ചെയ്തു. ഇങ്ങിനെ കോ
ഴിക്കോട്ട കോയ (കൊശ) വന്ന പ്രകാരം . ഒരു നാൾ വില്വമംഗല
ത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തിന്നാ
മാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ പൂന്തുറക്കൊൻ
തന്റെ വൎത്തമാനം കേൾപിച്ച നേരം ശിവാങ്ങൾ അരുളിച്ചെയ്തു.
"ഈ സ്ഥലത്തിന്നും ഈ സ്വരൂപത്തിന്നും വരുന്നോരനൎത്ഥം പോ
വാനായ്ക്കൊണ്ട് ദാനധർമ്മാദികളം ഈശ്വരസേവകളും ചെയ്യിപ്പിക്ക
യും വേണം" എന്നാറെ,"അതൊ എങ്ങിനെ" എന്നും "എന്തെ
ല്ലാം വേണ്ടുവത്" എന്നും ഉണർത്തിച്ചവാറെ, ശിവാങ്ങൾ അരു
ളിച്ചെയ്തു: "ദാനമാകുന്നതു ഈ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിനു തുലാ
മാസത്തിൽ രേവതി തുടങ്ങി 7 ദിവസം എത്തിയ ജനത്തിന്നു
(സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു സ്മാൎത്തന്മാൎക്ക് 101
പണം കെട്ടി ദാനം ചെയ്തു, തുലാഭാരം , ഹിരണ്യഗർഭം , മഹാ മൃത്യു
ഞ്ജയം , പറക്കും കൂത്തു, കൂടിയാട്ടം , ഭാരതം വായിപ്പിക്ക എന്നിങ്ങി
നെ രാജാക്കന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹോമ
വും ഭഗവതി സേവയും ഇവ ഒക്കയും കഴിപ്പിച്ചു. താന്താൻ പരിപാ
ലിക്കേണ്ടുന്നതും ഇങ്ങും അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്ന
തും അടക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും വഴി
പോലെ കഴിപ്പിച്ചു കൊണ്ടാൽ, ഈ സ്വരൂപം വൎദ്ധിക്കും" എന്നരു
ളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടുണൎത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല"
എന്ന് കേട്ടവാറെ, അതിന്നേതും വേണ്ടതില്ല, കടം വാങ്ങിച്ചെയ്തു
കൊള്ളുമ്പോൾ നിനയാത്ത (നേരം) മുതൽ തനിക്കുണ്ടായ് വരും ; പി
ന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക. നിത്യദാനവും വയറു
വഴികയും സ്വർണ്ണലേപനവും ചെയ്തിരിക്ക എന്നാൽ ശ്രീ നില്ക്കും .
ശ്രീ മദം ഏറിവരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം
എച്ചിൽ പാത്രത്തിൽ" എന്നിങ്ങിനെ സ്വരൂപമര്യാദകളും കല്പിച്ചു,
അനുഗ്രഹിച്ചു മഹാസന്യാസി. അക്കാലം വിശ്വാസത്തോട് അങ്ങി
നെ ചെയ്തു തുടങ്ങി. അന്നീവന്നവൻ ( ചോനകൻ) വളരെ പൊന്നും
കൊടുത്തു ഈ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീടെടുത്തു.
അവിടെ ഇരിക്കും കാലം , കൎക്കടകവ്യാഴം കുംഭമാസത്തിൽ ഉണ്ടല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/272&oldid=199495" എന്ന താളിൽനിന്ന് ശേഖരിച്ചത്