താൾ:33A11414.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 199 —

ഇരുന്നു ദാനധർമ്മങ്ങളെ ചെയ്തു , ഓട്ടവൊഴുക്കവും കച്ചോടങ്ങളും തുട
ങ്ങി, അംബരേശൻ എന്നവന്നു പേർ. അവൻ കൊയിലകത്തു പ
ണിചെയ്തതു അംബരേശൻ കെട്ട് എന്ന് ഇന്നും പറയുന്നു. നഗരം
കെട്ടി തുടങ്ങിയ ഇടം ചെട്ടിത്തെരു. പലരും തെരുകെട്ടി വാണിഭം
തുടങ്ങി, തുറമറക്കാരും മക്കത്തു കപ്പൽ വെപ്പിക്കയും ഓട്ടവൊഴുക്ക
വും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചോടലാഭ
ങ്ങളും ഇതുപോലെ മറ്റൊരു നാടും നഗരവും കോയ്മയും ലോകത്തി
ല്ല എന്നു പലരും പറയുന്നു. നഗരപ്പണിക്ക് ഊരാളികൾ പ്രധാനം .
മുമ്പെ തൃച്ചമ്മരത്തു ഭഗവാനു കാലി കെട്ടിക്കറന്നു പാലും നെയ്യും
കൊടുത്തു , ഗോപാലന്മാർ എന്ന ഞായം . കോലത്തിരി രാജാവ്
അവരെ ദ്വേഷിക്കകൊണ്ട് അവിടെ ഇരിക്കരുതാഞ്ഞു നാട്ടിൽനി
ന്നു വാങ്ങിപ്പോന്നു, പറപ്പു കോയിൽ അകത്തു വന്നു രാജാവെ കണ്ടി
രുന്നു ദിവസവൃത്തികഴിപ്പാൻ ഓരൊ പ്രവൃത്തികൾ തുടങ്ങി ഇരി
ക്കും കാലത്തു , കോഴിക്കോട്ടു നഗരപ്പണി തുടങ്ങി, അന്നു കടപ്പുറ
ത്ത് ചുള്ളിക്കാടു വെട്ടി കോരുവാൻ ഇവരെ വരുത്തി, ഇങ്ങിനെ
നീളെ നടന്നു പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ
നിയോഗത്താൽ മങ്ങാട്ടച്ചൻ അവരെകൊണ്ടു , തളിയിൽ ഊരാളരാ
യിരുന്ന 60 നമ്പിമാരെ വെട്ടിക്കൊല്ലിച്ചു വലിച്ചു നീക്കിക്കളയി
ച്ചു. അതിന്നു അവരുടെ ജന്മവും തറവാടും തളിയിൽ ഊരായ്മയും അ
വർക്കു കൊടുക്കയും ചെയ്തു. രാജാവ് പതിനായിരത്തിൽ കൂലിച്ചെ
കവും നടത്തി ഇരിക്കുന്നു.

3. വള്ളുവകോനാതിരിയെ ജയിച്ചതു

കൊല്ക്കുൎന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശിവമയൻ) എ
ന്ന സന്യാസിയുടെ അരുളപ്പാടാൽ തളിയിൽ കർമ്മദാനങ്ങൾ ചെയ്തു,
ബ്രാഹ്മണരുടെ അനുഗ്രഹത്തോടും കൂടി, തളിയും സങ്കേതവും ര
ക്ഷിച്ചു, മക്കത്ത് കപ്പൽ വെപ്പിച്ചു, തിരുനാവായി മണല്പുറ
ത്ത് നിന്ന് മഹാ മകവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറ
ങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയിരിപ്പിൽ സ്വരൂപം
അടക്കി നടത്തി) വള്ളുവകോനാതിരി രാജാവിനെ നീക്കം ചെയ്തു,
നേരും ന്യായവും നടത്തി, 17 നാടും അടക്കി, 18 കോട്ടപ്പടിയും അ
ടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വരൂപം.

മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി,
ഒരു ബാപ്പെയ്ക്ക് പിറന്നവൻ ഇടഞ്ഞപ്പോഴെ അവരുടെ ബാപ്പാ മൂത്ത
വനോട് പറഞ്ഞു "നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നി
ന്നെ വധിക്കും ; എന്റെ ശേഷത്തിങ്കൽ അതുകൊണ്ട് നിങ്ങൾ ഇരു
വരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീപാന്തരത്തിങ്കൽ പോയി,
നിന്റേടം കഴിക്ക് അത്ര നിണക്ക് നല്ലതു. അതിന്നു നിണക്ക്
പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പലിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/271&oldid=199494" എന്ന താളിൽനിന്ന് ശേഖരിച്ചത്