താൾ:33A11414.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 198 —

ക്കൊണ്ടു അവ്വണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായിട്ട്
പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തു
ടങ്ങി. ശേഷം ആയമ്പാടി കോവിലകത്ത് തമ്പുരാട്ടിയായിരിക്കു
ന്ന അമ്മയെ വാഴ്ച കഴിച്ചു, 5 കൂറു വാഴ്ചയും 5 കോയിലകവും ചമച്ചു.
പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇടവാഴ്ചക്കൂറ്റിലേ
ക്ക് "5 കൂറു വാഴ്ചയായി നടത്തിക്കൊള്ളു" എന്നു വാളും പുടവയും
കൊടുത്തു : "തണ്ടും പള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും
ചിരുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊള്ളൂ" എന്നു കൽ
പ്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോനാതിരി.

2. കോഴിക്കോട്ട് നഗരം കെട്ടിയതു

അതിന്റെ ശേഷം കോഴിക്കോട്ട് വേളാപുറത്തുകോട്ടയും പണി
തീൎത്തു , അറയും തുറയും അടക്കി, ആലവട്ടവും വെഞ്ചാമരവും വീശി
പ്പൂതുംചെയ്തു. കിഴക്കെ സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ
കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ പൊന്നുകൊണ്ടു്
കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടു കപ്പൽ മുങ്ങുമാറായി,
കോഴിക്കോട് തുറക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു,
ഒരു പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂതിരി തിരുമുമ്പിൽ
തിരുമുല്ക്കാഴ്ച വെച്ചു, വൃത്താന്തം ഉണർത്തിപ്പുതുഞ്ചെയ്തു. അതു കേട്ട
രാജാവ് നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളി
ച്ചെയ്തവാറെ, ആ ചെട്ടി താമൂതിരി കോവിലകത്തു ഒരു കരിങ്കല്ല്
പണിചെയ്തവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു, അറയും കൈ
യേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിർത്തി, ശേഷം പൊന്നുകൾ ഒക്ക
യും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ച സംഖ്യയും ബോധിപ്പിച്ച്
നല്ലൊരു പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു യാത്ര ഉണർ
ത്തിച്ചു, കപ്പൽ കയറി പോകയും ചെയ്തു . അങ്ങിനെ കാലം സ്വ
ല്പം ചെന്നവാറെ , അവൻ സൂക്ഷിച്ച ദ്രവ്യംകൊണ്ടു പോവാന്ത
ക്കവണ്ണം വന്നു തിരുമുൽകാഴ്ച വെച്ച് അവസ്ഥ ഉണർത്തിച്ചശേഷം.
കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാൺകെ സംഖ്യ
ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരേടം രാജാവിന്നും ഒരേടം തനി
ക്കും എന്നു പറഞ്ഞപ്പോൾ, "നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടു
പോയി കൊൾക" എന്നരുളിച്ചെയ്തതു കേട്ടാറെ,"ഇത്രനേരുള്ള രാ
ജാവും സ്വരൂപവും ഉണ്ടായീല" എന്നവന്നു ബോധിച്ചു, "ഈ തുറ
യിൽനിന്നു കച്ചോടം ചെയ്വാന്തക്കവണ്ണം എനിക്ക് ഏകി തരിക
യും വേണം എന്നു മങ്ങാട്ടച്ചനോട് കേൾപിച്ചപ്പോൾ അപ്രകാരം
ഉണൎത്തിച്ചു തിരുമനസ്സിൽ ബോധിച്ച് , അങ്ങിനെ തന്നെ എന്നു
രാജാവും അരുളിച്ചെയ്തു. പിന്നെ തക്ഷന്മാരെ വരുത്തി, കടപ്പുറത്തു
നഗരം കെട്ടുവാൻ കോവിലകത്തു നിന്നു മറി തീൎത്തു, നൂൽ പിടി
ച്ചു അളന്നു സ്ഥാനം നോക്കി കുറ്റി തറച്ചു, നല്ലൊരു പൊഴുതിൽ ക
ല്ലിട്ട് കെട്ടി , തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു. ചെട്ടി അവിടെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/270&oldid=199493" എന്ന താളിൽനിന്ന് ശേഖരിച്ചത്