താൾ:33A11414.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

ന്ധമുള്ള ഇല്ലങ്ങളും , ഭവനങ്ങളും പരിപാലിച്ചു , ശേഷം ഒന്നിന്നു
പാതിഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ, "എന്നു കല്പിച്ചു
"എറനാട്ടു മേനോനെന്നു" തിരുനാവൊഴിഞ്ഞുമിരിക്കുന്നു. കുന്നല
കോനാതിരി രാജാവു, നായികയാൎക്ക് വാഴ്ചസ്ഥാനങ്ങളും "കോ
ഴിക്കോട്ട് തലച്ചെണ്ണൊർ" എന്നു പേരും കല്പിച്ചു, വാളും പുടവ
യും കൊടുക്കയും ചെയ്തു. ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം
ചെയ്യാതെ പോർ തിരിഞ്ഞുനിന്നു , നാട്ടിൽ ഈ കോയ്മ നടത്തി
എങ്കിൽ നമ്മുടെ പെണ്ണംപിള്ളക്കും അടുക്കും ആചാരവും നീതിയിൻ
നിലയും ഏറക്കുറവു വന്നുവൊ" എന്നു ചൊല്ലിയ നേരം "നാ
ട്ടിൽ വഴിപിഴവന്നു പോകാതെ കോയ്മ നടത്തുവാൻ തളിയിൽ
ദേവൻ എന്നു കല്പിച്ചു, ദേവനെ സമക്ഷത്തിറക്കി കോവിൽ ഇരു
ത്തൂ" തലച്ചെണ്ണോർ എന്ന് കല്പിച്ചു "നാട്ടിൽ വഴിപിഴെക്ക്
വരും മുതൽ തളിയിൽദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു"
എന്നു കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ കല്പി
ക്കയും ചെയ്തു. ശേഷം 10000 വും രാജാവും തമ്മിൽ വഴക്കം ചെയ്തു.
അവൎക്ക് ഓരോരു സ്ഥാനവും മേനിയും അവകാശവും കല്പിച്ചു.
തന്റെ ചേകവരാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെ
യും കുടക്കീഴ് വേലയാക്കി വേരൻ പിലാക്കീഴ് യോഗം ഒരുമിച്ചു
കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ തലക്കൽ ചെന്നു നിഴൽ ഭ
ണ്ഡാരവും വെച്ചു, തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദേവതയാ
ക്കി രാജാവിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പറഞ്ഞു ,
കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടി കുറിച്ചു പാറനമ്പിയെ
കൊണ്ടു പള്ളിപ്പലക വെപ്പിച്ചു ലോകൎക്കു ശിലവിന്നും നാളും കോലും
കൊടുപ്പാന്തക്കവണ്ണം കല്പിച്ചു. മേല്മര്യാദയും കീഴ്മര്യാദയും അ
റിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതിവെച്ചു, ലോകൎക്ക് പഴ
യിട പറവാനും എഴുതി വെച്ചു. അങ്ങിനെ ലോകരും വാഴ്ചയും കൂടി
ചേൎന്നു 10000വും 3000വും 30000വും അകത്തൂട്ടു പരിഷയും പൈയ്യ
നാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാ
ഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു. ഇടവാഴ്ചക്കൂറ്റിൽ പക്ഷം തി
രിഞ്ഞ വടക്കം പുറത്തെ ലോകരും നാട്ടുവാഴ്ചക്കൂറ്റിലെ പക്ഷം തിരി
ഞ്ഞ കിഴക്ക് പുറത്തെ ലോകരും തമ്മിൽ വെട്ടിക്കൊല്ലിപ്പാന്തക്കവ
ണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആയുധം ധരിച്ചു, വടക്ക
മ്പുറത്ത് ലോകർ താമൂരികോയിലകത്ത് കടന്നു മരിപ്പാൻ വരു
മ്പോൾ, കിഴക്കമ്പുറത്ത് ലോകരും ആയുധം ധരിച്ചു, കോയിലക
ത്തിൻ പടിക്കലും പാൎത്തു. അതുകണ്ടു. മങ്ങാട്ടച്ചൻ "ഇവർ തമ്മിൽ
വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു കണ്ടു അവരുടെ മുമ്പിൽ
ചെന്നു, കാര്യബോധം വരുത്തി, ഇടൎച്ചയും തെളിയിച്ചു, ലോകർ ത
മ്മിൽ കൈ പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ എ
ന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമര്യാദയായി നില്ക്കും" എ
ന്നു മങ്ങാട്ടച്ചൻ പറഞ്ഞു , രാജാവിൻതിരുമുമ്പിൽനിന്നു ലോകരെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/269&oldid=199492" എന്ന താളിൽനിന്ന് ശേഖരിച്ചത്