താൾ:33A11414.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 196 —

ഉഴുകയും കറക്കയും അരുത്. നിങ്ങൾ എനിക്ക് തുണയായി നില്ക്ക
യും വേണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക ചൈത
ന്യത്തിന്നു ഏറക്കുറവു കൂടാതെ (വന്നു പോകാതെ) ഇരിക്ക എന്നാൽ
നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വരാതെ കണ്ണിന്നും കൈക്കും
മുമ്പു മുൻ കൈസ്ഥാനവും അവകാശം നാട്ടിൽ നിങ്ങൾക്കായി ഇരി
ക്കട്ടെ" എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെയ്തു.
അങ്ങിനെ തന്നെ ഉണർത്തിപ്പൂതും ചെയ്തു. അകമ്പടി നടന്നു തുറശ്ശേ
രി കടത്തി വിട്ടു വണങ്ങി പോന്നു കീഴലൂർ നായന്മാർ എന്നു
കേട്ടിരിക്കുന്നു. തുറശ്ശേരി കടന്നെഴുന്നെള്ളുകയും ചെയ്തു. നീരാട്ടുകുളി
ക്ക് എഴുന്നെള്ളുംപോൾ, ആയിരം നായർ കോട്ട വളഞ്ഞ പ്രകാരം
അറിഞ്ഞിട്ട് വേഗേന കോട്ടക്കുള്ളിൽ എഴുന്നെള്ളി, മേനോക്കിയെ
യും ചാലപ്പുറത്ത് നായകിയെയും , തിരുമുമ്പിൽ വരുത്തി, നിങ്ങൾ
ഇരുവരും മുമ്പിനാൽ പറഞ്ഞത സത്യം തന്നെ എന്നു നമുക്ക് വഴി
പോലെ ബോധിക്കയും ചെയ്തു. മരിക്കയൊ രാജ്യം ഒഴിഞ്ഞു പോക
യൊ വേണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെണം എന്നരുളിച്ചെയ്താ
റെ, യുദ്ധം ചെയ്തു രാജാവ് മരിക്കുമ്പോൾ , ഞങ്ങൾ കൂട മരിക്കേണ്ടി
വരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം ചെയ്തു ജയി
പ്പാൻ പണിയാകുന്നു; അതുകൊണ്ടു രാജ്യം ഒഴിഞ്ഞു പോകുന്നത് ന
ല്ലതാകുന്നു എന്നുണൎത്തിച്ചാറെ, നമ്മുടെ ലോകരെ കൂട്ടിവരുത്തി,
യുദ്ധം ചെയ്യിച്ചു നില്ക്കുകയും വേണം . അപ്പോൾ ഞാൻ വേഷം മാറി
പൊയ്ക്കൊള്ളുന്നതുമുണ്ടു . അപ്രകാരം ചെയ്തു. പൊറളാതിരി കോട്ട
ഒഴിഞ്ഞു പോകയും ചെയ്തു.

പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തോറ്റു പുറപ്പെട്ടു
ചെന്നു, ആ സ്വരൂപത്തിങ്കൽ വിശ്വസിച്ചിട്ടുള്ള കോലത്തിരിയെ
കണ്ടാറെ, മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും 3000 നായരെയും
കൊടുത്തു, നാട്ടടി എന്ന (അടിയൊടി) പേർ കൊടുത്തിരുത്തുകയും
ചെയ്തു. ആ വംശമത്രെ കടുത്തനാട്ട തമ്പുരാനാകുന്നതു. കുറുമ്പിയാതി
രി രാജാവുടെ സംവാദത്താൽ കോലത്തിരി കൊടുത്തിരിക്കുന്നു ;
പൊറളാതിരി രാജാവിന്നു കടുത്തനാടു മുക്കാതം വഴിനാടും പുതിയ
കോയിലകത്തു വാഴുന്നോലും ഇളങ്കുളം കുറുപ്പും തോട്ടത്തിൽ നമ്പി
യാരും , നാരങ്ങോളി നമ്പിയാരും , പോൎക്കാട്ടുശ്ശേരി നമ്പിയാരും ,
ചെമ്പറ്റകുറുപ്പും 3000 നായരും , കാവിൽ ഭഗവതിയും , ഇങ്ങിനെ
കവിയടക്കം .

അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താമൂതിരിപ്പാട്ടിലെ
വലിയ തമ്പുരാൻ മേനോക്കി എറനാട്ട വാഴ്ചയാക്കി പാതി കോയ്മ
യും 5000 നായരേയും കല്പിച്ചു, "പൊറളാതിരിയുടെ കോയ്മ നട
ത്തി കൊൾക വേണ്ടും" എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാറെ
(കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു "ഒള്ളൂർ, പൊലൂർ,
തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ 4 മുക്കാല്വട്ടം ക്ഷേത്ര
ത്തിങ്കൽ ദേവനേയും ദേവസ്വവും രക്ഷിച്ചു കിഴിന്നിയാൎക്ക് സംബ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/268&oldid=199491" എന്ന താളിൽനിന്ന് ശേഖരിച്ചത്