താൾ:33A11414.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

കാരണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരി പാട്ടിന്നു 3000 നായർ, മാ
ണിയൂർനമ്പിടിക്ക് 100, കൊഴിക്കൊല്ലി നായൎക്ക് 300, പെരി
യാണ്ടമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക് 500, കൊട്ടുംമ്മൽ പട
നായകൻ 300, ഇരിക്കാലിക്കൽ അധികാരൻ 300, ഇതൊക്കയും
കൂട്ടക്കടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലുള്ളതു. നെടുങ്ങനാടു
മീത്തൽ തെക്കും കൂറ്റിൽ കൎത്താവു 100 നായർ, കാരക്കാട്ടു മൂത്തനാ
യർ 1000, വീട്ടിയക്കാട്ടു പടനായർ 300, വീട്ടിക്കാട്ട തെക്കനായർ
100, ഇതു തെക്കും കൂറു കൂട്ടക്കടവിന്നു കിഴക്കെ നെടുങ്ങനാട്ടിന്നു മീ
ത്തൽ വടക്കൻ കൂറ്റിൽ കൎത്താവു 100, കരിമ്പുഴ ഇളമ്പിലാശ്ശേരി
നായർ 300, കണ്ണന്നൂർ പടനായർ 500, നെടുങ്ങനാടു പടനായർ
300, തെക്കുങ്കൂറ്റിൽ വടക്കന്നായർ 300, മുരിയലാട്ട നായർ 300,
ചെരങ്ങാട്ടു കുളപ്പള്ളിനായർ 300, മുളഞ്ഞ പടനായർ 300, മങ്കര
500. വെണ്മണ്ണൂർ വെള്ളൊട്ടു അനികാരൻ 100, കുഴൽകുന്നത്തു പു
ളിയക്കോട്ടു മൂത്തനായർ 500, കൊങ്ങശ്ശേരി നായർ 100, ആലിപ്പ
റമ്പിൽ മേനൊൻ 100, മേലെതലപാർക്കും കെളനല്ലൂർ തലപാൎക്കും
കൂടി 500, അതുവും കൂടി കുതിരപട്ടത്തനായർ 5000, വെങ്ങനാട്ട
നമ്പിടി 1000, മാച്ചുറ്റിരാമൻ ഉള്ളാടർ 1000, വടകരെ കൂറ്റിൽ
പിലാശ്ശേരിനായർ 50 ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പിക
ളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈ
ക്കുടക്കീഴ്, വേലയാക്കി, പുതുക്കോട്ടക്കൂറ്റിൽ ഉള്ളവർ (എറനാട്ടു)
ഇളങ്കുറുനമ്പിയാതിരി തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാ
ക്കി , പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു . പന്നിയങ്കര ഇരുന്നരുളി
നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവോട് കുന്നലകോ
നാതിരി പട കൂടുകയല്ലൊ ചെയ്തതു. പൊലനാടു മുക്കാതം വഴി
നാടു 72 തറയും 10000 നായരും അതിൽ 3 കൂട്ടവും 32 തറവാട്ടുകാ
രും 5 അകമ്പടിജനവും (ഒരമ്മ പെറ്റ മക്കൾ , ഒരു കൂലിച്ചേകം , ഒരു
ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേല) ഇങ്ങിനെ അത്രെ
പൊരളാതിരി രാജാവിന്നാകുന്നതു.

അവരോട് കുന്നലകോനാതിരി പട വെട്ടി ആവതില്ലാഞ്ഞ്
ഒഴിച്ചുപോയതിന്റെ ശേഷം , ശ്രീപോർക്കൊല്ലിക്ക് എഴുന്നെള്ളി,
6 മാസം ഭഗവതിയെ സേവിച്ചു പ്രത്യക്ഷമായാറെ, ഞാൻ ചെല്ലു
ന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ
രാജ്യത്തേക്ക് എഴുന്നെള്ളുകയും വേണം എന്നുണൎത്തിച്ചാറെ, അപ്ര
കാരം തന്നെ എന്ന വരവും കൊടുത്തു, വാതിലിന്മേൽ മറഞ്ഞി
രുന്നതു കണ്ടിട്ട് ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ
തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു, വാതിൽ കൂടെ കൊണ്ടു പോരുവൂ
തും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമുടയ കോവിലും
കൂട വിചാരിച്ചിട്ട്, അകമ്പടിജനം പതിനായിരത്തേയും സ്വാധീ
നമാക്കെണം എന്നു കല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്ക
രനമ്പിയെയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്കണ്ണം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/266&oldid=199489" എന്ന താളിൽനിന്ന് ശേഖരിച്ചത്