താൾ:33A11414.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 193 —

മലയാളത്തിൽ വന്നു ദീൻ നടത്തേണ്ടതിന്നു യാത്ര ഭാവിച്ചു ഒരുങ്ങി
ഇരിക്കുമ്പോൾ, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം,
മലയാളത്തിലെ രാജാക്കന്മാൎക്ക് കത്തുകളോടും കൂടി പറഞ്ഞ രാജാ
വെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം , താജുദ്ദീൻ കഴിഞ്ഞു
താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാ
ജാവു പെരുമാളുടെ മുദ്രയും എഴുത്തുകളും എടുത്തു , ഭാര്യാപുത്രാദികളോ
ടും കൂടി 2 കപ്പലിലായി കയറി ഓടിയപ്പോൾ, ഒരു കപ്പൽ മധുര
യുടെ തൂക്കിലെത്തി, നാലാംമകനായ തകയുദ്ദീനും മറ്റും ഇറങ്ങി
പള്ളിയും മറ്റും എടുത്തു പാൎക്കയും ചെയ്തു. മറ്റെ കപ്പൽ കൊടുങ്ങല്ലൂ
രിൽ എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു,
മുഹമ്മത കാദിയായ് പാൎത്തു. 3 ആമത കൊയിലാണ്ടിക്ക് സമീപം
കൊല്ലത്തു പള്ളി അസൻകാദി, 4 മാടായി പള്ളി അബിദുരഹമാൻ
കാദി , 5 വാക്കന്നൂർപള്ളി , ഇബ്രാഹീം കാദി, 6 മൈക്കളത്ത പള്ളി
മൂസ്സക്കാദി, 7 കാഞ്ഞരോട്ട മാലിക്കകാദി, 8 ശിറവുപട്ടണത്തു പ
ള്ളി ശിഹാബുദ്ദീൻകാദി, 9 ധർമ്മപട്ടണത്തുപള്ളി ഉസൈൻകാദി,
10 പന്തലാനിയിൽപള്ളി സൈദുദ്ദീൻകാദി, 11 ചാലിയത്തു സൈ
നുദ്ദീൻകാദി ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല് ഓ
രൊന്നിട്ട് 11 പള്ളികളെ എടുത്തു രാജാവും മറ്റും വന്നു മലയാള
ത്തിൽ എല്ലാടവും ദീൻനടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം
പിടിച്ചു കഴിഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്ക
യും ചെയ്തു . പെരുമാളുമായി കാണുമ്പോൾ നെവിക്ക് 57 വയസ്സാ
കുന്നു.

3. തമ്പുരാക്കന്മാരുടെ കാലം

1. താമൂതിരി പൊലനാടടക്കിയതു

മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല കോനാതിരി
രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മല വഴിയും കടൽ
വഴിയും വരുന്ന ശത്രുക്കളെ നിൎത്തുകകൊണ്ടത്ര പറയുന്നതു. കുന്നല
കോനാതിരി പൊലനാട്ട് ലോകരെയും തനിക്കാക്കി കൊൾവാൻ
എന്ത് ഒരുപായം എന്നു നിരൂപിച്ചു, പന്നിയങ്കര വാതിൽ മാട
ത്തിൽ ഇരുന്നു, ചരവക്കൂററിലും പുതുക്കോട്ട കൂറ്റിലും ഉള്ള ഇടപ്രഭ
ക്കന്മാരെ എഴുതി അയച്ചു വരുത്തി, നിങ്ങൾ ഞങ്ങൾക്ക് ബന്ധുവാ
യിരിക്കേണം (തുണയായി നില്ക്കയും വേണം.) എന്നാൽ അങ്ങിനെ
തന്നെ എന്നു കൈ പിടിച്ച സമയം ചെയ്തു , ചരവക്കൂറ്റിൽ മുല്പട്ട
വെട്ട മുടയ കോവിൽ പാട്ടിന്നു (500ാ നായൎക്ക് പ്രഭു) പയ്യനാട്ട
നമ്പിടിക്ക് 5000 നായർ, മങ്ങാട്ട് നമ്പിടിക്ക് 12 നായർ, മുക്കുട
ക്കാട്ട് 3 താവഴിയിലും കൂടി 500 നായർ (5000), പെരിയാണ്ട
മുക്കിൽ കിഴക്കെ നമ്പിടിക്ക് 1000 നായർ ഇത് ഒക്കയും കൂട്ടക്കട
വിന്നു പടിഞ്ഞാറെ ചറവക്കൂറായിട്ടുള്ളത്. ഇനി പുതുക്കോട്ട കൂറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/265&oldid=199488" എന്ന താളിൽനിന്ന് ശേഖരിച്ചത്