താൾ:33A11414.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 192 —

വാട്ടം വരാതെ നടത്തേണം എന്നും മര്യാദയും ആചാരവും പട്ടോലപ്പെ
ടുക്കേണം എന്നും 4 ആളോടു കല്പിച്ചു. 1 വെണനാട്ടു തൃപ്പാസ്വരൂ
പത്തിങ്കൽ കല്ക്കുളത്ത് ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള,
2 പെരിമ്പടപ്പിൽ വാലിയത്തു മേനോൻ . 3 ഏറനാട്ടു, നെടിവിരി
പ്പിൽ മങ്ങാട്ടരയരച്ചമേനോൻ , 4 കോലത്തിരി സ്വരൂപത്തിൽ പു
തിശ്ശേരി നമ്പിയാർ, നാട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു
പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശേഷം 3 ആളും മേനോന്നു വഴക്കം
ചെയ്യേണം . കർക്കട വ്യാഴം മകരമാസത്തിൽ വരുന്ന സൽപൂയത്തി
ന്നാൾ തിരുനാവായി മണല്പുറത്ത് ഈ നാലു പട്ടൊലക്കാരരും
ഒരു നിലയിൽ കൂടി ഇരുന്നു. 4 പട്ടോലയും നിവിൎന്നു കന്യാകുമാരി
ഗോകർണ്ണത്തിന്നകത്ത് അഴിയുന്ന മര്യാദയും അടുക്കും ആചാരവും
മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളേയും പ്രജകളേയും പ്ര
ഭുക്കന്മാരെയും ബോധിപ്പിച്ചും വള്ളുവകോനിൽ തൃക്കൈകുടെക്കു വേ
ലയായി 17 നാട്ടിലെ പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു
മഹാ മഖ വേല നടത്തേണം എന്നു കല്പിച്ചു. പതിനേഴു നാട്ടി
ലുള്ള മാടമ്പികളും നാടടക്കി , വളർഭട്ടത്തകോട്ടയിൽ പുരുഷാന്തര
ത്തിങ്കൽ രാജ്യാഭിഷേകത്തിന്നു കെട്ടും കിഴിയും ഒപ്പിച്ചേപ്പൂ എന്നും
കോലത്തിരി വടക്കമ്പെരുമാളുടെ തൃക്കാലു കണ്ടു വഴക്കം ചെയ്വു
എന്നും അരുളിച്ചെയ്തു.

ഇങ്ങിനെ എല്ലാം കല്പിച്ചു തിരുനാവായി മണല്പുറത്തു
നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ കപ്പലിൽനിന്നു കരെ
ക്കെത്തിച്ചു , അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ
എഴുന്നെള്ളുകയും ചെയ്തു . വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരേ
റി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു.
ചേരമാൻ ദേശപ്രാപ്യഃ എന്ന കലി ക്രിസ്താബ്ദം 355.

മാപ്പിള്ളമാർ പറയുന്ന പഴമ കേട്ടാലും : ചേരമാൻ പെരുമാൾ
കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു കപ്പലിൽ ഗുഢമായി കയറി കൊയി
ലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാർത്തു, പിറ്റെ
ദിവസം ധർമ്മപട്ടണത്ത് എത്തി 3 ദിവസം പാൎത്തു, ധർമ്മപട്ടണ
ത്തു കോവിലകം രക്ഷിപ്പാൻ താമൂതിരിയെ ഏല്പിച്ചു, കപ്പലിൽ
കയറി പോയതിന്റെ ശേഷം , കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും
പോയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടാ
യി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങു
കയും ചെയ്തു. അപ്പോൾ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടിൽ
പാർത്തുവരുന്നു ; അവിടെ ചെന്നു തങ്ങളിൽ കണ്ടു മാർഗ്ഗം വിശ്വ
സിച്ചു, താജുദ്ദീൻ എന്ന പേരുമായി. മാലിക്ക ഹബിബദീനാറെ
ന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി,
5 വർഷം പാൎത്തതിന്റെ ശേഷം , മേൽ പറഞ്ഞ രാജാവും മക്കൾ
പതിനഞ്ചും പെരുമാളും കൂടി സെഹർ മുക്കല്ഹ എന്ന നാട്ടിൽ വന്നു
വിശാലമായ വീടും പള്ളിയും ഉണ്ടാക്കി , സുഖേന പാൎത്തുവരുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/264&oldid=199487" എന്ന താളിൽനിന്ന് ശേഖരിച്ചത്