താൾ:33A11414.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 191 —

നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ പെരുമാൾ വള്ളുവ കോനാതി
രിയെ കൂട നിൎത്തി പൊൻ ശംഖിൽ വെള്ളം പകൎന്നു ശേഷിപ്പുണ്ടായി
രുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ വഴിയും
(കാതിയാർ മുതലായ ജോനകരേയും മക്കത്തെ കപ്പൽ ഓടിപ്പാനും
മാമാങ്ങവേല പാലിപ്പാനും വാളും വാളിൻ (മുന) മേൽ നീരും പകൎന്നു
കൊടുത്തു "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക" എന്നാജ്ഞ
യും "ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മേൽകോയ്മ സ്ഥാനം
നടത്തി കൊൾക" എന്നനുജ്ഞയും കൊടുത്തശേഷം , കൈനിറയ വാ
ങ്ങി പൂന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു
കൊണ്ടാൻ. തൊടുവിക്കളത്ത് ഉണ്ണിക്കുമാരനമ്പിയാർ, അന്നേരം
പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻമേനോൻ എന്നും കുന്നല
കോനാതിരിക്ക ഇളങ്കുറുനമ്പിയാതിരി തിരുമുല്പാടെന്നും അരുളി
ച്ചെയ്തു. അന്നു പരമധാനിയും പതാനി പള്ളിമാറടിയും വെങ്കൊററ
കുടപിടിപ്പിക്ക, വെള്ളിക്കാളം വിളിപ്പിക്ക, ആലവട്ടം വെഞ്ചാമ
രം വീശിക്ക , കള്ളരേയും ദുഷ്ടരേയും ശിക്ഷിക്ക, പശുക്കളേയും ബ്രാ
ഹ്മണരേയും ആനന്ദിപ്പിക്ക , പെണ്ണംപിള്ളയും രക്ഷിക്ക, നാട്ടടക്ക
വും 18 ആചാരവും കുത്തുവിളക്കു, പന്തക്കിഴയും , മുത്തുക്കുടയും , പ
ച്ചത്തഴയും , അനുപമക്കൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗ
ങ്ങളും കൊടുത്തു "അറയും തുറയും തളയും ആമവും കഴുവും തീൎത്തു ത
ളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാരത്തോടും കൂടി ഏകഛത്രാ
ധിപതിയായി ആഴി ചൂഴും ഊഴിയിങ്കൽ കുമാരി ഗോകൎണ്ണം പര്യന്തം
അടക്കി വാണുകൊൾക" എന്നരുളിച്ചെയ്തു. നരപതിയംശത്തോടു
കൂടി ആറെട്ടു വട്ടം കെട്ടി വാഴുവാന്തക്കവണ്ണം മാനിച്ചന്നു വാളും വി
ക്രമന്നു നീരും കൊടുത്തു. അതു കണ്ടപ്പോൾ വള്ളുവകോനാതിരി ചേ
രമാൻ പെരുമാളോടുണൎത്തിച്ചു "വെട്ടി ജയിച്ചുകൊൾക എന്നിട്ട
ല്ലൊ വാൾ കൊടുത്തതു. ഇനി എനിക്കൊരു രക്ഷ കല്പിക്കേണം"
എന്നാറെ, പെരുമാൾ ആകട്ടെ "തടുത്തുനിന്നുകൊൾക" എന്നു കൽ
പ്പിച്ചു. വള്ളുവകോനാതിരിക്ക് പലിശയും കൊടുത്തു. പലിശയ്ക്ക
മൂന്നു വെട്ടും കൊടുത്തു, ജയിപ്പാനായിട്ട് വാളും തടത്തു രക്ഷിപ്പാനാ
യി പലിശയും കൊടുത്തു പോകകൊണ്ടു ഇന്നും വള്ളുവകോനാതിരി
യോട് പടകൂടിക്കൂടാ. വേണാടടികളും കോലത്തിരിയും ഇവർ ഒഴി
കെ ഉള്ള രാജാക്കന്മാരോട് ഏശുപെട്ടു കൊൾക എന്നും അരുളിച്ചെ
യ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്ക
യും ചെയ്തു. ഇങ്ങിനെ എറനാട്ടിലും 18 രാജാക്കന്മാരെ കല്പിച്ചി
രിക്കുന്നു. എറപ്പള്ളിനമ്പടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങി
നെ ഉള്ളവൎക്ക് ഓരൊ ദേശം കൊടുത്തു. അവർ ഓരോ സ്വരൂപത്തി
ങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാളൎക്കും പല നാട്ടിലും
ഇടവാഴ്ചസ്ഥാനവും വാഴും വാഴുന്നൊർ കർത്താ, കമ്പമ്മികികൾ,
നായർ, മേനോൻ, പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുക
ളും കല്പിച്ചു. 17 നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/263&oldid=199486" എന്ന താളിൽനിന്ന് ശേഖരിച്ചത്