ഉള്ളടക്കത്തിലേക്ക് പോവുക

താൾ:33A11414.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

നവും കൊടുത്തു. പരമ്പർ നന്ദവാരിലെ ബംഗർ , അജലർ, സവി
ട്ടർ , മൂഡുബിദ്രിയിലെ ചൌടർ, സാമന്തരെറു മുളക്കിയിലെ സാമ
ന്തർ എന്നിങ്ങിനെ 4 പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ
എന്നും കല്പിച്ചു. മികച്ച നാടാകുന്ന പൊലനാടും മനുഷ്യജന്മം
പിറന്നനായർ 10000വും അതിൽ 3 കൂട്ടവും 72 തറയും അഞ്ചകമ്പ
ടിയും എന്നിങ്ങിനെ മുക്കാതം നാടു പൊറളാതിരിരാജാവിന്നു കൊ
ടുത്തു. മല്ലൂർകോയിലകത്ത് എഴുന്നെള്ളി 18 ആചാരവും നടത്തു
വാൻ കല്പിച്ചു . അതാകുന്നതു: തോലും , കാലും , കണയും , കരിമ്പ
ടവും , അങ്കവും , വിരുത്തിയും , ചുങ്കവും , എഴയും , കൊഴയും , ആ
നയും , വാളും , വീരചങ്ങലയും , വിരുതും , വാദ്യം , നിയമവെടി,
നെറ്റിപ്പട്ടം പടപീഠം , പടവീടു, പറക്കും , കൂത്തു, മുന്നിൽ തളി,
ചിരുതവിളി എന്നിങ്ങിനെ 18 പൊലനാട്ടാചാരം . ശേഷം കുറു
മ്പറാതിരി രാജാവിന്നു 36 കാതം നാടും ദേവജന്മം പിറന്ന നായർ
30000വും അവൎക്ക് 1200 തറയും കൊടുത്തു. പിന്നെ കൊല്ലം മു
ക്കാതം നാടുവാഴുവാൻ കൊല്ലത്തു രാജാവിന്നും , വെണനാടും ഒണ
നാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിന്നും
കൊടുത്തു. പറപ്പൂസ്വരൂപം , വെട്ടത്തസ്വരൂപം കായങ്കുളത്തെ ചെ
റായി സ്വരൂപവും മറ്റും കല്പിച്ചു. ഒടുക്കം മഹാമഖവേല ആചരി
ച്ചു നടത്തുവാൻ വള്ളുവകൊനാതിരി രാജാവിന്നു തിരുനാവായി മ
ണൽ പുറവും നാടും 10000 നായരും കല്പിച്ച് കൊടുത്തു. ആറങ്ങാ
ട്ടു ആർങ്ങൊട്ടൂർ സ്വരൂപം എന്നരുളിച്ചെയ്തു , സ്വരൂപം രക്ഷിപ്പാൻ
ചൊവ്വരക്കൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദേവ
തയാക്കി കല്പിക്കയും ചെയ്തു. ഇങ്ങിനെ 17 നാടും 18 രാജാക്ക
ൎന്മാക്ക് കൊടുത്തു , 18 ആചാരവും കല്പിച്ചു. പന്നിയൂരും ചോ
വരവും 2 കൂറും പരവുകൂറും ഇങ്ങിനെ മൂന്നു ഭാട്ട പ്രഭാകര വ്യാകരണം
ഈ മൂന്നു കൂറ്റിൽ ആറാറു 18 സംഘവും അവൎക്ക് കല്പിച്ചു, അ
തിന്റെ പേരുകൾ ഭാട്ടകൂറ്റിൽ, നെന്മിനി, ചോവരം , ആട്ടിചുണ്ട,
നാട്ടി ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി, വെ
ള്ളം , തിട്ടുചാഴി ഇതാറും വ്യാകരണകൂറ്റിൽ തത്തവെഴുവും , വല്ലു
കണ്ട, ഇതാറും ഇങ്ങിനെ 18 സംഘം ഓരൊരുത്തനെ ഓരോരു നാ
ട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരുമാൾ എന്ന രാജാവ് .

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്ക
ത്ത് അശുവിന്നു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കാനും (ഇരിവർ
ഏറാടിമാരും) മാനിച്ചൻ കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു
കേട്ടിരിക്കുന്നു . മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്രകൂട
ത്തിൽ) ചെന്നു പെരുമാളെ കാണും പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട
ജനങ്ങൾക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു
എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും
ഉണ്ടു , അതു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വന്നി
ല്ലല്ലൊ) എന്നു പെരുമാൾ അരുളിച്ചെയ്താറെ, അതു മതി എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/262&oldid=199485" എന്ന താളിൽനിന്ന് ശേഖരിച്ചത്