താൾ:33A11414.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

ഞ്ഞാറെ, മൂല ചെമ്പുറായി മൂല, ഇതിന്നിടയിൽ ചേരമാൻ നാടു,
പരശുരാമഭൂമി, 160 കാതം വഴിനാടും 4448 ദേവപ്രതിഷ്ഠയും , 108
ദുൎഗ്ഗാലയവും , 360 ഭൂതപ്രതിഷ്ഠയും , 1008 നാല്പത്തീരടിയും , 64
ഗ്രാമവും , 96 നഗരവും . 18 കോട്ടപ്പടിയും , 17 നാടും , തുളുനാടു, കോ
ലത്തുനാടു, പൊലനാടു, കുറുമ്പനാടു, പുറവഴിനാടു, എറനാടു, പറപ്പു
നാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാടു, തിരുമാനശ്ശേരിന, പെ
രിപടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വേണനാ
ടു, അണഞ്ഞ 5 നാടു: പാണ്ടി, കൊങ്ങു , തുളു, വയനാടു, പുന്നാടും
എന്നു പറയുന്നു. കേരളവും , കൊങ്കണവും , കൊടകും കൂടാതെ 56 രാ
ജ്യമുണ്ടെന്നു കേൾപുണ്ടു .

ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവർമ്മൻ കോലത്തിരി
വടക്കമ്പെരുമാൾ കിരീടപതിയും , കേരളാധിപതിയും , എന്നു കല്പി
ച്ചു. തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ 350000 നായർ വളർ
ഭട്ടത്ത് കോട്ടയുടെ വലത്തു ഭാഗത്ത മുതുകുനിവിൎന്നു ചുരികകെട്ടി,
ചെകിച്ചു സേവിച്ചു കാണ്മാന്തക്കവണ്ണം കല്പിച്ചു, പെരുമാളുടെ
കട്ടാരവും കൊടുത്തു, വെന്തൃക്കോവിലപ്പന്റെ അംശം മേല്പെടു
ക്കേണം എന്ന് കല്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ് ഗൃഹ
ത്തിൽ നായകനമ്പൂതിരിപ്പാട്ടിലെ വരുത്തി. ദേവൻറ അംശം നട
ത്തുവാനാക്കി, ദേവൻ അരിയും ചാൎത്തി രാജ്യാഭിഷേകം കഴിപ്പി
ച്ചു. കോലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ ചുഴലി
എന്നും നേർവെട്ടകമ്മൾ എന്നും രണ്ടു നമ്പിയാർക്ക് 12 കാതം വഴി
നാട്ടിൽ ഇടവാഴ്ചസ്ഥാനവും ആയിരത്തിരുനൂറീത് നായരെയും കൊ
ടുത്തു. ഉദയവർമ്മനെ അനുഗ്രഹിച്ചു "വരുവിൽ ഇളങ്കൂറു വരായ്കിൽ
ചേരമാൻ പട്ടം മേൽകോയ്മ സ്ഥാനവും" എന്നരുളിച്ചെയ്തു "ഇങ്ങി
നെ മേല്പെട്ടു 100 കൊല്ലം വാഴ്ച വണോളുക പിന്നെ വമ്പന്നു വാ
ഴുവാനവകാശം" എന്നും കല്പിച്ചു. തെക്കു കുലശേഖരന്റെ സ്വരൂ
പമായ വെണ്ണാടടികൾക്ക് 350000 നായരെ കല്ക്കളത്തകോട്ടയുടെ വ
ലത്തുഭാഗത്തു ഓമന പുതിയകോവിലകത്ത് ചുരിക കെട്ടി, ചെകി
പ്പാന്തക്കവണ്ണം നാടുകോയ്മസ്ഥാനവും ഒണനാടും വെണനാടോട്
ചേൎത്തും കല്പിച്ചുകൊടുത്തു. കോലസ്വരൂപത്തിൽ നീതുണയായി
നിന്നു അൎത്ഥം ചിലവിട്ടുകൊൾക എന്നരുളിച്ചെയ്തു കൂവളരാജ്യ
ത്തിങ്കൽ വാഴുവാൻ കല്പിക്കയും ചെയ്തു. രണ്ടു സ്വരൂപത്തിന്നും ഇന്നും
തമ്മിൽ പുലസംബന്ധമുണ്ടു . വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കല്പിച്ചു. പിന്നെ സൂര്യക്ഷത്രിയന്നു 52 കാതം നാടും
വളരെ പുരുഷാരവും 18 മാടമ്പികളും 42 കാര്യക്കാരെയും കല്പി
ച്ചുകൊടുത്തു, പെരിമ്പടപ്പ എന്ന പേരും വിളിച്ചു. കാര്യക്കാരിൽ
ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ യുദ്ധത്തിന്ന് ഒട്ടും കുറക
ഇല്ല.

അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാടു
രക്ഷിപ്പാൻ കല്പിച്ചു, പെരിമ്പുഴെക്ക് വടക്ക് മേല്ക്കോയ്മസ്ഥാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/261&oldid=199484" എന്ന താളിൽനിന്ന് ശേഖരിച്ചത്