താൾ:33A11414.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

ഞാൻ അനുഭവിച്ചതിന്റെ ശേഷം പരിഹാരത്തിന്ന് എന്തു കഴിവു
ള്ളു എന്നു നിരൂപിച്ചതിന്റെ ശേഷം , പല ശാസ്ത്രികളും ആറു ശാ
സ്ത്രത്തിങ്കലും 3 വേദത്തിങ്കലും ഒരു *പ്രായശ്ചിത്തം കാണ്മാനില്ല ;
നാലാം വേദത്തിങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നുണൎത്തി
ച്ചു. അക്കാലം ചേരമാൻ പെരുമാൾ അകമ്പടിക്കാര്യക്കാരനായ പ
ടമലനായരെ പിടിച്ച ശിക്ഷിക്കെ ഉള്ളു "എന്ന പെൺചൊൽ"
കേട്ടു നിശ്ചയിച്ചു. അതിന്റെ കാരണം പെരുമാളുടെ ഭാര്യ ആ മ
ന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമി
ല്ല. അതുകൊണ്ടു കോപിച്ചു നിന്നെ തപ്തതൈലത്തിൽ പാകം ചെ
യ്കെ ഉള്ളു എന്നാണയിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും
ചെയ്തു. അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറുത്തി ശിക്ഷിപ്പാന്തു
ടങ്ങുമ്പോൾ എന്റെ ജീവിതം തന്നെ എന്നെ കൊല്ലാവു , എന്നു പ
ടമലനായർ പറഞ്ഞു, അവൻ ജീവിതം അടക്കി കൊടുക്ക എന്ന്
ചേരമാൻ പെരുമാൾ അരുളിച്ചെയ്തു . പടമലനായരുടെ മുണ്ടിന്മൂടരി
ഞ്ഞു പുഴയിൽ കാട്ടി, മടിപിടിച്ചു നാളും കോളും തീൎത്തു ജീവിതം
അടക്കി കൊടുത്തു. അരിയളവും കഴിച്ചു, അന്നഴിയാറെന്ന പുഴെക്ക
അരിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ, സ്വർഗ്ഗലോ
കത്തിൽനിന്നു വിമാനം താഴ്ത്തി "വിമാനത്തിന്മേൽ കയറി
കൊൾക" എന്നു ദേവകൾ പറഞ്ഞു "എന്റെ അകമ്പടിസ്ഥാനം
നടത്തികൊൾക" എന്നു പടമലനായർ പതിനായിരത്തോടും പറ
ഞ്ഞു വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എനിക്ക് എന്തു
ഗതി" എന്നു പെരുമാൾ അപേക്ഷിച്ചതിന്റെ ശേഷം "അശുവി
ങ്കൽ ഹജ്ജ് ചതുരപുറത്തു വേദ ആഴിയാർ എന്ന ഒരു ചോനകൻ
ഉണ്ടു , അവനെ ചെന്നു കണ്ടാൽ നാലാം വേദമുറപ്പിച്ചു അടയാളം
കാട്ടി തരും . അതിന്നീവേദക്കാരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരു
വഞ്ചാഴിമുഖത്ത് കരക്കെത്തിച്ചു മാൎഗ്ഗം വിശ്വസിച്ചു അവരുമായി
അശുവിന്നു പോയികൊണ്ടാൽ പാതി മോക്ഷം കിട്ടും എന്നു പറഞ്ഞു,
പടമലനായർ സ്വൎഗ്ഗംപുക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെ
രുമാളും കൂടി മഹാ മഖത്തിന്നാളത്തെ മഹാ തീൎത്ഥമാടും കാലം വേ
ദിയരാൽ വേദം കൊണ്ടിടഞ്ഞു , ബൌദ്ധന്മാരുമായി അശുവിന്നു
പോകെണം എന്നുറച്ചു ചേരമാൻ പെരുമാൾ എന്ന തമ്പുരാൻ വാർദ്ധ
ക്യമായതിന്റെ ശേഷം തന്റെ രാജ്യം തനിക്ക് വേണ്ടപ്പെട്ട ജന
ങ്ങൾക്ക് പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാകുമാരി
ഗോകൎണ്ണത്തിന്റെ ഇടയിൽ കന്നെറ്റി പുതുപട്ടണത്തിന്റെ നടുവിൽ
തെക്കെ ചങ്ങല പുരത്തഴിയും വടക്കു പുതുപട്ടണത്തെഴിയും കിഴക്ക
18 ചുരത്തിൻ കണ്ടിവാതിലും പടിഞ്ഞാറെ , കടല്ക്ക 18 അഴിമുഖ
വും , വടക്ക പടിഞ്ഞാറ് മൂല അഗ്നികോണ്, വടക്കകിഴക്ക മൂല ഈ
ശാനകോണ്, തെക്കകിഴക്ക , മൂല വടപുറായി മൂല, തെക്കപടി


  • പരിഹാരം
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/260&oldid=199483" എന്ന താളിൽനിന്ന് ശേഖരിച്ചത്