താൾ:33A11414.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

കൂലിച്ചേകം , ഈ അവകാശങ്ങൾ കൊടുത്തു . മലയിൽ പണിയ
ന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണി
ക്കർ, മാവിലവർ, കരിമ്പാലർ, തുളുവർ, കുളുവർ കാട്ടുവാഴ്ച, , നായാ
ട്ടു, വലിപ്പൊഴുത്തി. ഇറയവൻ , എറവാളൻ , തേൻ കുറുമ്പർ, മലയർ,
കള്ളാടിമാർ (എറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളർ പെരാ
ളർ , ഉള്ളാളർ, ഉള്ളവർ മലയാളർ, കുറുമ്പർ, പല വിത്തുകളും എടു
ക്ക. മൂത്തൊരൻ (നായാട്ടു വലകെട്ടുക ഉറിമിടക) കുറവൻ വിഷംകി
ഴിക്ക , പാമ്പാട്ടം . ചപ്പിടിക്കളി, കൈനോക്കുക, കാക്കമാംസം ഭ
ക്ഷിക്ക, പുല്പായിടുക. പറയൻ (പറയിപെറ്റ പന്തീരുകുലം വായി
ല്ലാകുന്നിലപ്പൻ പരദേവത, കുടയും മുറവുംകെട്ടുക , ഒടിക്ക , മാട്ടുക ,
പശുമാംസം ഭക്ഷിക്ക. ചെറുമരിൽ കയറിയവർ ഇരുളർ, എരളൻ ,
കണക്കരും , ഒടുക്കം പുലയരും പായുണ്ടാക്കുക നായാടികളും നായടി
ച്ചു തിന്നുക.

ഇങ്ങിനെ 72 കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുകുളി
തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അടുക്കും , ആചാരം , നീതിയും , നി
ലയും , തളിയും , കുളിയും , പുലയും , പുണ്യാഹവും , ഏറ്റും , മാറ്റും ,
ദിനവും , മാസവും എന്നിങ്ങിനെ ഉള്ളത് എല്ലാം ശങ്കരാചാര്യർ 64
ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും സ്വരൂപവുംനാനാവർ
ണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കൎക്കടവ്യാഴം പുക്കു വരുന്ന
കുംഭമാസത്തിൽ വന്ന മഹാ മഖത്തിൽ പിറ്റെ നാൾ തിരുന്നവാ
യെ പേരാറ്റിൽ മണല്പുറത്തനിന്നു മഹാരാജാവായി മലയാള
ത്തിൽ 17 നാടു മടക്കി വാഴും പെരുമാളെയും നമ്പിമാടമ്പിസ്മാൎത്തൻ
മറ്റും പല പ്രഭുക്കന്മാരെയും വരുത്തി ബോധിപ്പിച്ചു, സൎവ്വജ്ഞരാ
യിരിപ്പോരു ശങ്കരാചാര്യർ എന്നറിക. ഈശ്വരന്നു ആരിലും ഒരു
കുലഭേദവുമില്ല. പരദേശികൾ ഒരു ജാതിക്കും തീണ്ടിക്കുളിയുമില്ല;
ഏകവൎണ്ണിച്ചിരിക്കുമത്രെ; അതു പോര ഈ കൎമ്മഭൂമിയിൽ ഭൂമിക്ക്
കർമ്മം കൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാജ്യ
ങ്ങളിൽ ഒന്നിച്ചു നടക്കാം . കർമ്മഭൂമിയിങ്കൽ കർമ്മം കൊണ്ടു ഗതി
വരുത്തി കൂടും അതു കൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു. അ
തിന്നു വിഘ്നം വരുത്തുന്നവർക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ല
ലും മനോദുഃഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട് അതീന്നു
നീക്കം വരുത്തിക്കൂടാ എന്നു 64 ഗ്രാമവും ശങ്കരാചാര്യരും രാജാക്ക
ന്മാരും പല ദിവ്യജനങ്ങളും മഹാലോകരും കൂടിയ സഭയിങ്കൽനിന്നു
കല്പിച്ചു.

7. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു

ചേരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി വാഴും കാല
ത്ത് തിരുമനസ്സകൊണ്ടു നിരൂപിച്ചു കല്പിച്ചു. ഈ ഭൂമിയെ ബ്രാ
ഹ്മണർക്കല്ലൊ പരശുരാമൻ ഉദകദാനം ചെയ്തതു, വളരെ കാലം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/259&oldid=199482" എന്ന താളിൽനിന്ന് ശേഖരിച്ചത്