താൾ:33A11414.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

കപ്പലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പുണ്ടു. ഇതിൽ കൊ
ങ്ങിനിയർ, ചെരിപ്പുകുത്തി, നസ്രാണി, ഒത്താന്മാർ, പൌരൻ ഇ
ത്യാദി 18 വംശം ഉണ്ടു. പറുങ്കി, ലാന്താ, പരിന്തിരീസ്സ്, ഇങ്കിരി
സ്സ് എന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ അതാത് ദ്വീപുകളിൽ
കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുടങ്ങി ഇരിക്കുന്നു. ചാ
ലിയാർ പരദേശത്തു നിന്നു വന്നു, തെരു കെട്ടി നെയ്തു തുടങ്ങിയ
വർ ചെട്ടിയാർ, ചെടർ, ഈഴവരും * തീയ്യരു * * ഈഴം എന്ന ദ്വീപി
ങ്കന്നു വന്നവർ മരം കയറ്റും ഈർച്ച മൂർച്ചയും കാച്ചും വാണിഭവും അ
വരിൽ തണ്ടായ്മസ്ഥാനമുണ്ടു. കാവുതിയൻ ക്ഷുരകൻ അവരോട്
കൂട മുകവർ മുകയർ പുഴയിൽ മീൻ പിടിക്ക. മുക്കുവരും കടവർ വ
ലകെട്ടി മീൻ പിടിക്ക, തോണി കടത്തുക, കെട്ടെടുക്ക ഈഴെത്ത
നിന്നു വന്നവർ എന്നു പറയുന്നു. കമ്മാളർ കർമ്മാളർ ഐവർ ഐ
ങ്കൂടി എന്നും നാല്വർ എന്നും പറയുന്നു. അതിൽ ബ്രാഹ്മണൻ ആ
ചാരി ആശാരി മരം വെട്ടി കുറെക്ക . ക്ഷത്രിയൻ തട്ടാൻ പെരുന്തട്ടാൻ
ആഭരണവും വിഗ്രഹവും ഉണ്ടാക്കുക. ചൊഴിതട്ടാൻ കമ്മട്ടം പുക്കു പ
ണമടിക്ക , പൊൻവാണി ചക്രകുത്തിയാർക്കു കുത്തുപണി. വൈശ്യൻ
മൂചാരി മൂശാരി ഓട്ടു പണി, പൂജാപാത്രങ്ങൾ മറ്റും വാൎത്തുണ്ടാക്കുക .
ശൂദ്രൻ കൊല്ലൻ പെരുങ്കൊല്ലൻ ഇരിമ്പുപണി. ചെമ്പുകൊട്ടി ചെ
മ്പൊട്ടി ചെമ്പുപണി. കമ്മാളരിൽനിന്നു പിരിഞ്ഞു കഴിഞ്ഞു പൊ
യവർ നാലു കൊല്ലർ , അതിൽ തീകൊല്ലൻ, കരുവാൻ, അമ്പുകെ
ട്ടിക്കൊല്ലൻ പടക്കുറുപ്പു, വില്ലുഴിക , അമ്പുകെട്ടുക, പയറ്റിക്ക . പ
ലിശക്കൊല്ലൻ കിടാരൻ പലിശ എടുത്തു കൊടുക്ക , തോല്പണി.
വാൾകൊല്ലൻ (കടച്ചകൊല്ലൻ) ആയുധം വെളുപ്പിക്ക , എടുത്തുകൊടു
ക്ക . കൂലിച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു : വടികുറുപ്പു കുന്തവടി
തീൎക്ക. പരകുറുപ്പു കുമ്മായം ഉണ്ടാക്കുക. പരവൻ കാട്ടക്കുറുപ്പു, വേല
ക്കുറുപ്പു. വേലൻ, പേറ്റി, ചികിത്സ, ഈറ്റെടുക്ക, ശസ്ത്രപ്രയോഗ
വും സൂതികാകർമ്മവും , പാണർ മുന്നൂറ്റൻ , അഞ്ഞൂറ്റൻ , വേലൻ,
പരവൻ , മരം ഏറുക, കളം മനിയുക, കെട്ടിയാട്ടം , കൂളി അടക്കുക,
ഒടിതീൎക്ക , മന്ത്രവാദം . കമ്മാളൎക്ക് അടിമയായി നിൽക്കുന്നു അതിൽ
4 വക മൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി ഇവർ ഒന്നു
തന്നെ. വണ്ണാൻ മണ്ണാൻ, പെരുവണ്ണാൻ . ഏറ്റും മാറ്റും കെട്ടിയാട്ടം
ചാഴിയും പുഴുവും വിലക്കുക, മന്ത്രവാദം കുത്തുപണി. പിന്നെ കണി
ശൻ കണിയാൻ ജ്യോതിശ്ശാസ്ത്രം , മന്ത്രവാദം . നാല്പത്തീരടിസ്ഥാന
ത്തിൽ ആയുധം എടുത്തു കൊടുക്ക, കളരിയിൽ ആചാര്യസ്ഥാനം ,
കൂട്ടും ബാധതിരിക്ക, വേട്ടുവൎക്ക് ഉപ്പു വിളെക്കുക , മൺപണി. പുള്ളു
വന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപ്പണി. പിന്നെ കുന്നുവാ
ഴികൾ 16 വംശം എന്നു പറയുന്നു. പുളിയർ (ഇവൎക്ക് കുറുമ്പിയാതി
രി കുന്നിൻകൂർ വാഴ്ച വെട്ടിയടക്കം , കെട്ടിപാച്ചൽ നായാട്ടു, പട,






  • ദ്വീപർ.
    • സിംഹളം ചിങ്ങളം
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/258&oldid=199481" എന്ന താളിൽനിന്ന് ശേഖരിച്ചത്