താൾ:33A11414.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെയും പിരിച്ചു , സാമന്ത
രിൽ ജ്യേഷ്ഠനെ തിരുമടിയിൽ ഇരുത്തി , വീരശൃംഖല വലത്തെ
കൈക്കും വലത്തെ കാലും ഇടീപ്പുതും ചെയ്തു. 10000 നായൎക്ക് കേ
രളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്
പിച്ചു, പൊലനാട്ടിൽ ഇരിക്കേണം എന്ന് മന്ത്രികൾ പറഞ്ഞിട്ട്
അവിടെ ഉള്ള പ്രജകളെ അവിടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങ
ളെ ഒഴിപ്പിച്ചു അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാട്ടു
തറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കോട്ടും തെ
രിഞ്ഞ നായരിൽ പ്രധാനന്മാരെ കോഴിക്കോട്ടു ദേശത്തും ആക്കി ഇ
രുത്തിയപ്രകാരവും മന്ത്രികൾ പെരുമാളെ ഉണൎത്തിക്കയും ചെയ്തു. മാ
നവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരിവരെയും അന
ന്തരവരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തണം എന്നു കല്പിച്ചി
രിക്കുന്നു എന്നരുളിച്ചെയ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാ
നവും ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇരിവരും ഇങ്ങു
വന്നാൽ ചെയ്യും വണ്ണം ചെയ്തു കൊള്ളുന്നതുമുണ്ടു . ഇതുവണ്ണം ഉണൎത്തി
ച്ചു കാശിക്ക് പോവൂതും ചെയ്തു .

6. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം .

പടജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ* പുത്രനായി എ
ത്രയും പ്രസിദ്ധനായിട്ടു ഒരു ദിവ്യനുണ്ടായി, അതാർ പിന്നെ ശങ്കരാ
ചാര്യർ ആയതു. അതുണ്ടായതു ഏതുപ്രകാരം എന്നു കേട്ടുകൊൾക
ഒരു ബ്രാഹ്മണസ്ത്രീക്ക് വൈധവ്യം ഭവിച്ചശേഷം അടുക്കളദോഷം
ശങ്കിച്ചു നില്ക്കും കാലം അവളെ പുറന്നീക്കിവെച്ചു ശ്രീ മഹാദേവൻ
വന്നുല്പാദിക്കയും ചെയ്തു. ഭഗവാൻ കാരുണ്യത്താൽ അവൾക്ക് പു
ത്രനായി വന്നവതരിച്ചു. ശൃംഗെരി ശങ്കരാചാര്യർ അവൻ വിദ്യ കുറ
ഞ്ഞൊന്നു പഠിച്ചകാലം തന്റെ അമ്മ മരിച്ചവാറെ, ആ ഊഴത്തിൽ
ക്രിയകൾക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹത്തിങ്കൽ
ഹോമകുണ്ഡം ചമച്ച മേലേരി കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം
ഛേദിച്ചു ഹോമിച്ചു ദഹിപ്പിച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും
ക്രിയകൾ ശൂദ്രനെ കൊണ്ടു ബ്രാഹ്മണൎക്കടുത്തവനെകൊണ്ടു ചെയ്യി
പ്പിച്ചു. അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ
ശൂദ്രനും ഒരു ക്രിയയില്ല, ശൂദ്രൻ കൂടാതെ ബ്രാഹ്മണനും ഒരു ക്രിയ
യില്ല എന്നു കല്പിച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാ
റെ അവന്നു ശരി മറ്റാരുമില്ല, ബ്രാഹ്മണരും നില്ക്കാതെ ആയി. സ
കല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി സൎവ്വജ്ഞ പീഠം ഏറി ഇ
രിക്കുംകാലം ഗോവിന്ദസന്യാസിയുടെ നിയോഗത്താൽ കേരളഭൂമി
യിങ്കലെ അവസ്ഥാ 24000 ഗ്രന്ഥമാക്കി ചമച്ചു. 64 ഗ്രാമത്തെയും
വരുത്തി അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും


  • അംശമായി
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/254&oldid=199477" എന്ന താളിൽനിന്ന് ശേഖരിച്ചത്