താൾ:33A11414.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടു വന്നു പട്ടാഭിഷേകം ചെ
യ്തു, 12 ആണ്ടു നാടു രക്ഷിച്ച ശേഷം . കലിയുഗത്തിന്റെ ആരംഭം വർ
ദ്ധിക്ക കൊണ്ടു ബ്രാഹ്മണരും അവിടെ പെട്ട പ്രജകളം രണ്ടു പ
ക്ഷമായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ കൊണ്ടു
ശ്രീ പരശുരാമൻ അരുളിചെയ്ത മര്യാദയെ ഉപേക്ഷിച്ചു, പിന്നെ
യും ചേരമാൻ പെരുമാൾ തന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അ
നുവദിക്കയും ചെയ്തു. പരശുരാമമര്യാദയെ ഉപേക്ഷിക്ക കൊണ്ട്
64 ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു. അങ്ങിനെ ചേര
മാൻ പെരുമാൾ രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ
ഒപ്പം രക്ഷിക്കേണ്ടുന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക
എന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും കല്പിച്ചു.
ആനമല കയറി കാനത്തിൽ കിഴിഞ്ഞു , കോട്ട ഇട്ടുറപ്പിക്കയും ചെയ്തു .
അപ്രകാരം ചേരമാൻ പെരുമാൾ കേട്ട ശേഷം കേരളത്തിലുള്ള തന്റെ
ചേകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പടനായക
ന്മാരെയും തൃക്കടമതിലകത്ത് വരുത്തി യോഗം തികച്ച തരവൂർ
നാട്ടിൽ എഴുന്നെള്ളി, രായരുടെ കോട്ട കളയേണം എന്നു കല്പിച്ചു,
പല പ്രകാരം പ്രയത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗ
തി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും ചെയ്തു.

അനന്തരം ബ്രാഹ്മണരും പെരുമാളം തൃക്കാരിയൂർ പൊന്മാ
ടത്തിങ്കീഴിൽ ശ്രീനാവാക്ഷേത്രത്തിൽ അടിയന്തരസഭയിന്ന് നി
രൂപിച്ച് 14 നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു, പടയിൽ ജ
യിപ്പാന്തക്കവണ്ണമുള്ള ഈശ്വരസേവകളും ചെയ്യിപ്പിച്ചു കൊണ്ടു ദി
ഗ്വിജയം ഉണ്ടായിട്ടാരുള്ള എന്നു അന്വേഷിച്ച ശേഷം , ക്ഷത്രിയ
സ്ത്രീയുടെ മകനായ കരിപ്പത്തു കോവിലകത്ത് ഉദയവർമ്മൻ എന്ന
തമ്പുരാന്നു ദിഗ്ജയും ഉണ്ടെന്നു കണ്ടു പൂന്തുറയിൽ മാനിച്ചൻ എന്നും
*വിക്കിരൻ എന്നും **ഇരിവർ എറാടിമാർ അവരെ കൂട്ടി കൊണ്ടു
പോന്നാൽ പട ജയിക്കും എന്നു കണ്ടു , കൂട്ടി കൊണ്ടു പോരുവാൻ
ആര്യ ബ്രാഹ്മണരുടെ കൈയിൽ അടയാളം എഴുതി അയക്കയും
ചെയ്തു. അവർ പൂന്തുറയിൽ ചെന്നു അന്വേഷിച്ചാറെ, എഴുത്തു പ
ള്ളിയിൽ എന്നു കേട്ടു. അവിടെ ചെന്നു കണ്ടു , ഇരിവർ എറാടി
മാരെയും എഴുതിക്കും എഴുത്തച്ഛൻ തൊടുവക്കളത്ത ഉണ്ണിക്കുമാരനമ്പി
യാരെയും കണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്ഥയും
പറഞ്ഞു. അത് എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ്പറമ്പത്ത്
പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കുടയും മലൎത്തി
വെച്ചു, കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാ
ക്കളും അവിടത്തെ ദിഗ്വാര നമ്പൂതിരിയും കണ്ടു നമസ്കരിച്ചാറെ, അ
വരോട് ചോതിച്ചു, തമ്പ്രാക്കൾ : "നിങ്ങൾ എവിടെ പോകുന്നു"


  • വിക്രമൻ.
    • രണ്ടു ഏറാടി കിടാങ്ങൾ.
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/251&oldid=199474" എന്ന താളിൽനിന്ന് ശേഖരിച്ചത്