താൾ:33A11414.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

സമീപത്ത് ഒരു കോയിലകം തീത്തു , അവിടെ തന്നെ ഇരുത്തി,
അതിൽ 2 പുരുഷന്മാരുണ്ടായി, ജ്യേഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻപെരുമാൾ ചേരമാൻ
കോട്ടയിൽ വാഴുന്ന കാലത്തു ഉത്തര ഭൂമിയിങ്കൽ മാലിനി എന്ന ഒരു
നദീതീരത്തിൽ ഇരുവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും കൂടി
നീരാട്ടത്തിന്നു വന്നതിന്റെ ശേഷം , പുഷ്പത്തിൻ സുഗന്ധം കേട്ടു,
പുഷ്പം പറിപ്പാൻ മൂവരും തോണിയിൽ കയറീട്ടു, തോണിയുടെ
തല തെറ്റി, സമുദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്ക
യും ചെയ്തു. അവർ മൂവരും തോണിയിൽ നിന്നിറങ്ങി, മലയുടെ മുക
ളിൽ കരയേറി നില്ക്കയും ചെയ്തു. ആ വൎത്തമാനം ചേരമാൻ പെരു
മാൾ അറിഞ്ഞപ്പോൾ, അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളിച്ചെയ്തു ,
പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വെച്ചു, പൊന്നിന്ത
ളികയിൽ അരിയുമിട്ടു നില്ക്കുംപോൾ, മൂവരും ചേരമാൻ കോട്ടയുടെ
അകത്തു കടന്നു , അതിൽ ഒരു സ്ത്രീ ആസ്ഥാന മണ്ഡപത്തിന്നു നേരിട്ടു
ചെന്നു , ഒരു കാൽ എടുത്തു വെപ്പാൻ ഭാവിച്ചു, പരവതാനിക്കൊട്ടിൽ
കരേറാതെ, തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നി
ല്ക്കയും ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നേർ
പെടാതെ ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു. മൂന്നാമതു
രാജസ്ത്രീ തമ്പുരാന്റെ നേരെ വന്നു , ആസ്ഥാനമണ്ഡപത്തിൽ കരേ
റി, വഴിപോലെ വന്ദിച്ചിരിക്കയും ചെയ്തു. അതു കണ്ടു പെരുമാൾ
പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃക്കൈ കൊണ്ടു ചാൎത്തി
ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവൎക്കീ
രാജ്യത്തിന്നവകാശം എന്നും കല്പിച്ചു, തമ്പുരാട്ടിക്ക് എഴുന്നെള്ളി
ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത കോയിലകവും പണി തീ
ൎത്തു. നേരിട്ടു വന്നതു നെർപ്പട്ടസ്സ്വരൂപം ചുഴന്നതു ചുഴലിസ്സ്വരൂപം
പിന്നെ മലയാളത്തിൽ 18 അഴിമുഖത്തുനിന്നും കച്ചോടം ചെയ്യണം
എന്നു കല്പിച്ചു, പല വൎത്തകന്മാരേയും ചോനകരെയും വരുത്തി ഇരു
ത്തി പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആര്യപുരത്തെ വേളാപുരം എന്ന
നഗരത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയെയും വരുത്തി,
ആര്യപ്പടിക്കൽ ഇരുത്തി, ഇവരെ ഇരുത്തേണ്ടും നല്ല പ്രദേശം നാട്ടി
ന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂർ എന്നും വേളാപുരം എന്നും പേരു
മിട്ടു. ചോനകനെ അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പി
ച്ചു. അരിയും ഇട്ടിരുത്തുകയും ചെയ്തു. ശേഷം പെരുമാളുടെ ഗുണാധി
ക്യം ഏറ കാൺകകൊണ്ട ബ്രാഹ്മണൎക്ക് ചേരമാൻ പെരുമാളെ
പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.

അങ്ങിനെ ചേരമാൻ എന്ന രാജാവു 36 കാലം വാണതിന്റെ
ശേഷം ബ്രാഹ്മണർ പരദേശത്തു ചെന്നതുമില്ല. ചേരമാൻ പെരുമാ
ളെ കണ്ടതുമില്ല എന്നു കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കു
വാൻ തക്കവണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു.

ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെന്നു ,

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/250&oldid=199473" എന്ന താളിൽനിന്ന് ശേഖരിച്ചത്