താൾ:33A11414.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 177 —

യോഗം തികഞ്ഞു, തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുനാവായി മണ
പ്പുറത്തകൂടി തല തികഞ്ഞു അടിയന്തരസഭയിങ്കന്നു നിരൂപിച്ചു "ഈ
വണ്ണം കല്പിച്ചാൽ മതി അല്ല;നാട്ടിൽ ശിക്ഷാ രക്ഷ ഇല്ലാതെ പോം .
ബ്രാഹ്മണർ നാടു പുറപ്പെട്ടു പോകേണ്ടിവരും ; ഒരു രാജാവു വേണം"
എന്നു കല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആനകുണ്ടി
കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു 12 ആണ്ടു കേരളം പരിപാലി
പ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി പറഞ്ഞു, പല സമയ
വും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ ആദി രാജാ പെരു
മാളെയും ; പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച അയക്കയും ചെയ്തു.
അവരുടെ വാഴ്ച കഴിഞ്ഞ ശേഷം ക്ഷത്രിയനായ ചേരമാൻ പെരുമാ
ളെ കല്പിച്ചു നിശ്ചയിച്ചു. അങ്ങിനെ ചേരമാൻ പെരുമാളെ കൂട്ടി
കൊണ്ടുപോരുമ്പോൾ, വാസുദേവമഹാഭട്ടതിരിയെ ശകുനം കണ്ടു ,
നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ് അടിയന്ത
രം ഇരുന്നു. 64 ഗ്രാമത്തിൽ ബ്രാഹ്മണർ കേരളരാജ്യം 160 കാതം
അടക്കി, വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛത്രാധി
പതിയായി അവരോധിച്ചു കൊൾവാന്തക്കവണ്ണം പൂവും നീരും കൊ
ടുത്തു, ചേരമാൻ പെരുമാൾ കേരളരാജ്യം 160 കാതം നീർ വാങ്ങുക
യും ചെയ്തു. അന്നു കലി, സ്വൎഗ്ഗസന്ദേഹപ്രാപ്യം . ക്രിസ്താബ്ദം 428.

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആകട്ടെ 160 കാതം
നാടു നടന്നു നോക്കി കണ്ടെടുത്തു തൃക്കാരിയൂരും തിരുനാവായി മണ
പ്പുറവും വളർഭട്ടത്തു കോട്ടയും ഈ മൂന്നു ദേശവും സത്യഭൂമി എന്നു കല്പി
ച്ചു, വളർഭട്ടത്തു കോട്ടയുടെ വലത്തു ഭാഗത്തു ചേരമാൻ കോട്ടയും തീ
ൎത്തു, പിന്നെ 18 അഴിമുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി
മുഖം പ്രധാനം എന്നു കണ്ടു , തിരുവഞ്ചിക്കുളം എന്ന ക്ഷേത്രവും തീർ
ത്തു, പല പെരുമാക്കന്മാരും അടിയന്തരമായിരുന്ന മഹാ ക്ഷേത്രങ്ങ
ളിൽ ചേരമാൻ പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം ഇരു
ന്നു. ഇങ്ങിനെ 12 ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരു
മാളുടെ ഗുണാധിക്യം വളര കാൺക കൊണ്ടു, 12 ആണ്ടു വാഴുവാന്ത
ക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചേരമാൻ പെരുമാളെ
കല്പിച്ചതു പ്രമാണം അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു, പി
ന്നെയും 12 ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ പെരുമാളെ
തന്നെ കല്പിക്കയും ചെയ്തു. ചേരമാൻ കോട്ടയിൽ രാജലക്ഷ്മിയും
വീര്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു എന്നു കണ്ടു , അവിടെ തന്നെ എ
ഴുന്നെള്ളി, ഒരു കട്ടിലയും നാട്ടി, ചേരമാൻ കട്ടിലെക്കകത്തു പല
അടുക്കും ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോന്ന
രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു, അതിലു
ണ്ടാകുന്ന സന്തതി ക്ഷത്രിയൻ എന്നും കല്പിച്ചു. ഈ കേരളത്തിൽ
നല്ല സൂര്യക്ഷത്രിയരെ വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തു
തിരിച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷി
കരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാണ ചിത്രകൂടത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/249&oldid=199472" എന്ന താളിൽനിന്ന് ശേഖരിച്ചത്