താൾ:33A11414.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

പിടിപ്പിച്ചു, കണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം . പോകുന്ന
വഴിയിൽ പിടിച്ചകളി പടക്കളി ഇത്യാദികളും വേണം . ക്ഷേത്ര
ത്തിന്നു 3 പ്രദക്ഷിണം പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വെച്ചു,
ദേവനെ തൊഴുതു ദിവസം രാവെ അമ്പലത്തിന്നു എഴുനീററു കുളിച്ചു
ത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി മുമ്പെ ഇല്ല
എന്നു വരികിൽ , അന്നാളിൽ വേണം . ശ്രീഭൂതവെലി കൂടി വേണം
എന്നാകുന്നു; പൂജകൾ ഇവ്വണ്ണം കഴിച്ചെ ഇരിക്കാവു. ചാത്തിരം തല
നാളെ തുടങ്ങി ദേഹശുദ്ധിയോടു കൂടി ഇരിക്കയും വേണം . വെറ്റില
തിന്നാം ചന്ദനം തേക്കാം ഇരുന്ന കണം കഴിവോളം ക്ഷൌരമരുത;
സ്ത്രീ സംഗവുമരുത; തറ്റുടുക്കെണം , നിർമ്മാല്യം പകലത്തേത്
എന്നിവ വൎജ്ജിക്കേണം . പൂജകഴിഞ്ഞിട്ട, അമ്പലത്തിൽ ഒരു നില
വിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപറയും വെച്ചു, വി
ളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു , അന്നേരം രക്ഷാശിക്ഷാ എന്നും
ധ്യാനിച്ചു രക്ഷിപ്പാനുള്ള ഐകമത്യവും വിശേഷങ്ങളും ഒരിടത്തിരു
ന്നു ചോദിച്ചറികയും , രണ്ടാമത് പൊക്കിയപ്രകാരവും ബ്രാഹ്മണ
രുടെ കർമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിട
ത്ത് ഒരു ദോഷം ഉണ്ടെന്നു വരികിൽ ആ ശങ്ക ഉണ്ടായതു പരിഹസി
ക്കയും ഇത് എല്ലാം ഐകമത്യം ഒരിടത്തിരുന്നു ചിന്തിക്ക, ചൊല്
ക, അതിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം കെട്ടു
പോകരുത; സംബന്ധമുള്ള ജനം തപ്പും ചേർമങ്ങലവും കൂടി വിളക്ക
ത്ത് വെച്ചിരിക്കാവു, താനും അവിടെനിന്നു ഒക്കത്തക്ക അനുവാദം
മൂളി എഴനീറ്റു നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദ
നവും തേച്ചു, ഊത്ത് കൈയിലും പിടിച്ചു, ദ്വാരത്തിങ്കൽ ചോരെ
ക്ക് നന്നായിരിക്ക എന്നിവ നില്പോളം നില്ക്കയും വേണം . ദീക്ഷ
ധരിക്കരുത; അമ്പലവാസിസ്പർശനം അരുത; ഉണ്മാൻ ഇരിക്കു
മ്പോൾ, ക്ഷത്രിയന്ന് ഒരു വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു
സമ്മാനിച്ചു വിളമ്പുകെയുള്ളു. വേറെ വെച്ചു കൊള്ളുകയും വേണം .
വിളമ്പുമ്പോൾ, പന്തിയിൽ ഒരില വെപ്പാൻ ഒഴിച്ചു അമ്പലത്തിന്നു
പുറത്ത് ഒരു ശാല കെട്ടിക്ക. സദ്യക്ക അതു സ്ഥലം പോര എന്നു
വരികിൽ പുറത്ത് ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയു
ധം എടുത്തു പിടിക്കയും യോഗ്യ സംഗീതം കളിക്കൊട്ടിവ അഭ്യസി
ക്കാം പ്രബന്ധം നോക്കാം . ദേവിക്കൊട്ടും വേശിയാട്ടും അരുത; മഹാ
രായർ പൂണുനൂൽ ഇറക്കാതെ ചെയ്യാം . പൂണുനൂൽ ഇറക്കി ഒന്നും വ്യാ
പരിക്കരുത; ദീപപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം . സന്യാസിയുടെ
ചാതുർമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ. ചാതുർമ്മാസ്യം തു
ടങ്ങുന്ന ദിവസം തുടങ്ങേണ്ടു ; ബുദ്ധി പൂൎവ്വമായി ശൂദ്രനെ സ്പൎശിക്കരു
ത; അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശൂദ്രർ ക്ഷേത്രത്തി
ങ്കൽ കടക്കരുത: ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു, പുലയിൽ ക
ണമരുത; കണത്തിന്നു തെക്കും , വടക്കും , വിശേഷമില്ല; സമയം
ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും .

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/247&oldid=199470" എന്ന താളിൽനിന്ന് ശേഖരിച്ചത്