താൾ:33A11414.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 174 —

മരം ചൊവ്വരം , പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പറ
വാനുണ്ടു .

രക്ഷാപുരുഷന്മാൎക്കു 4 വസ്തു പ്രധാനം : കണം , കളിക്കൂട്ടം , സം
ഘലക്ഷണം , അതു 3 മുമ്പെ ഉണ്ടു. തിരുനാവായ കൊടിനാട്ടുക
നാലാമതുണ്ടായി, കളിക്കൂട്ടം നാലു വർണ്ണവും കൂടി വേണ്ടു , കളിക്കൂ
ട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു ബ്രാഹ്മണൻ ചേർ
മങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളിയാതിരിമാർ 3 വ
ർണ്ണത്തോടും സമയം ചെയ്യുംപോൾ, അവർ ചെയ്യുംകർമ്മം കൂടി ചെ
യ്യുമാറു എന്നു സമയം ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെ
യ്തപ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കർമ്മത്തിങ്കൽ മറ്റ 3 വർണ്ണവും
ചെയ്യാം , എന്നു 2 വട്ടം ഉണ്ടെന്നും 3 വർണ്ണത്തോടും സമയം ചെയ്തു;
2 കൂടിയെ തികയും . പറവു വൈശ്യകഴകം അവിടെ വൈശ്യനോടും
ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും , യാഗത്തി
ന്നുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോടും ശൂദ്രകഴകമാകുന്ന
ഐരാണിക്കുളത്ത് ശുദ്രനോടും , സമയം ചെയ്യും . അതിന്നാധാരമാ
കുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം .
എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി , വിളിച്ചു.
ചൊല്ലിയപ്രകാരം , തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു
പാടി, തട്ടിന്മേൽ നിന്നു വൈലാൽ ശുദ്ധമായ പ്രകാരം വിളിച്ചു
ചൊല്ലി കൊടിക്കൽ പാട്ടാകുന്നതു, "സഭ്യാഃശ്രാവത പണ്ഡിതാഃ
കവികളെ, മാന്യാഃമഹാലോകരെ, വിപ്രാ:സജ്ജനസംഘരെ, ശ
പതയാഃ പ്രൌഢാശ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെ തൂരുപൂരടെ
തെന്ന എന്നിങ്ങിനെ എല്ലാവരും ചെവി തന്നു കേൾക്കനിതരാം ,
എല്ലാർക്കും എഷൊഞ്ജലിഃ" ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എ
ന്ന രാഗത്തിൽ പാടേണ്ടു , രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോൾ, പൂണു
നൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ, ശേഷം കണം ഇരിക്കും
പ്രകാരം പറയുന്നു. കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി
സ്വൎത്ഥമുള്ള ക്ഷേത്രത്തിന്നരുതു. 6 സംഘത്തിൽ ഒന്നു കണമിരുന്നു
എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല; കണമി
രിപ്പാൻ തുടങ്ങുംപോൾ രക്ഷാപുരുഷന്മാരോട് കൂടി അരങ്ങും അടുക്ക
ളയും സംശയമുള്ളവർ കൂടെ ഇരിക്കുമാറില്ല. കണമിരിപ്പാൻ പുറ
പ്പെടുമ്പോൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധികാരിക
ളായവരെ ഓരെടത്തു യോഗം വരുത്തി, തന്റെ യജമാനന്മാരെയും
കൂറ്റുകാരെയും പ്രഭുക്കളെയും അറിയിച്ചു, അവരുടെ സമ്മതത്താൽ
കണപ്പുറത്തുള്ളവർ ഒക്ക വേണം . അരങ്ങടുക്കള സംശയമുള്ള ആളുകളെ
ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേത്രത്തിൽ കണമിരി
ക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ രാവു
വന്നു സംഘമുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേറെ
ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളിച്ചുണ്ടു ചന്ദനവും തേ
ച്ചു കച്ചയും തലയിൽ കെട്ടും കെട്ടി, വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/246&oldid=199469" എന്ന താളിൽനിന്ന് ശേഖരിച്ചത്