താൾ:33A11414.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

ഈ അവരോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ കോവി
ലകത്ത് സാക്ഷ ചാത്രരായത് എട്ടു ഗ്രാമവും ഈ ആയുധം എടുപ്പാൻ
അവരോധിച്ചതിൽ ആയുധം എടുത്തവരും അവരോധിക്കപ്പെട്ടിരി
ക്കുന്നു. ആയുധം എടാതെ ശൌര്യം *പൊഴിത്തിക്കും പുറപ്പെടാതെ
ഇരിക്കുന്ന പരിഷ നിരായുധവരുടെ സ്ഥാനത്തിരിക്കുന്നു , ഏതാനും
ചിലർ പുറപ്പെടാതെ ഇരിക്കുന്നു , യാഗാദി കർമ്മങ്ങളെ ഉപേക്ഷി
യാതെ ഇരിപ്പാൻ എടുത്തവർ ചെയ്യിപ്പിപ്പാൻ ചെയ്തഫലം അവൎക്കു
ണ്ടു താനും . ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും
വേണം ഒഴിഞ്ഞുള്ള ഗ്രാമങ്ങളും 10 ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈ
പിടിച്ചു കിടക്കുന്നു. ആയുധം എടുത്തവർ കർമ്മം ഇടവിടും , ശൌ
ചം ഇടവിടും ; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്കയും രക്ഷിതാവു മേൽ
കോയ്മയായിജ്ജനം തന്നെ. അതിങ്കൽ രക്ഷിച്ച കൂടാ എന്ന് വരു
മ്പോൾ പ്രാണത്യാഗം ചെയ്യുമാറു ബുദ്ധിപൂൎവ്വമായി മരിച്ചു, എന്നിട്ടു
രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്കരുതു; ചെയ്യേ
ണം ; നിരായുധാക്കൾ ഇപ്രകാരം അരുതു. തൃക്കണ്ണാകഴകത്തിങ്കൽ 72
ആഢ്യന്മാർ മരിച്ചു. ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു,
മാത്തെടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും . ചിങ്ങമാസ
ത്തിൽ പുണർതത്തിന്നാൾ മരിച്ചു, അന്നു ഗ്രാമത്തോടെ ശ്രാദ്ധം ഉ
ണ്ടു. അന്നു അവരെ മന്ത്രസംസ്കാരം ചെയ്തു. പത്തരയിൽ ചിലർ
മരിക്ക ഹേതു അത് ഇന്നും തൃക്കണ്ണാപുരത്ത 72 ഒഴിഞ്ഞു എന്നും പ
റയുന്നതു, ഈ ആയുധം എടുത്ത് ഗ്രാമത്തിൽ അംശം പൊക്കിക്കും
പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ, ഇനി നാമും പടുമാറു
എന്നു കല്പിച്ച് എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറ
പ്പെടുംപോൾ ഈവണ്ണം യോഗം വന്നു ഇന്നെടത്തു പുറപ്പെടേണ്ടു എന്നു
ണ്ടു . അവർ നടാനടെ പുറപ്പെടുമ്പോൾ ഒത്തവണ്ണമരുത് ; അതായുധം
എടുത്തു നടക്കുന്നതു; മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നെ ഉള്ളു. ശേ
ഷം സൎവ്വം നടക്കയാൽ ഒന്നെ ഉള്ളു. അശസ്ത്രങ്ങളുടെ കൈക്കാരെ തറവാ
ട്ടുപേർ ശാസ്ത്രർക്കും പേരായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗു
രുക്കൾ വാങ്ങിയതു. ചാത്തിരൎക്ക് നടെ കേരളരക്ഷയ്ക്ക് രക്ഷാപുരു
ഷന്മാർ അനുഭവിപ്പാൻ 64 ഗ്രാമവും കൂടി കൊടുത്ത ഷൾഭാഗം തന്നെ
അനുഭവം . അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ : പനച്ചി
ക്കാട്ടും കാരമംഗലവും , പുതുവായും , മനയും മങ്ങാട്ടകൂററിൽ ഭട്ടന്മാർ :
ഔവനിക്കട, വെണ്മണിയച്ചി, യാമനം , വ്യാകരണം , പുതുവാ, നെ
ടുന്തിരുത്തി ,പാലെക്കെട്ടു, വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ : വെ
ണ്മമണി, വെടിയൂർ, അതിലെ ഭാട്ടം : പുതുവാ, പാലെക്കാട്ടു, കാ
രമംഗലം അതിലെ വെളുള്ളൂർ, കാരമംഗലത്ത് കരഭാഗത്തു,
ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു. താഴപ്പള്ളി ഇതിലെ വടക്ക
ന്മങ്ങാട്ടു കൂറ്റിലെ പ്രഭാകരൻ വാരവക്കത്ത ഭാട്ടം : നെന്മണി, നിതാ


  • പ്രവൃത്തിക്കും.
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/245&oldid=199468" എന്ന താളിൽനിന്ന് ശേഖരിച്ചത്