താൾ:33A11414.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

വിവാദിക്കുമ്പോൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു ,
പിന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു എന്നെ" പി
ന്നെ വാണ പെരുമാളെക്കൊണ്ടു സമയം ചെയ്യിപ്പിച്ചു , മാൎഗ്ഗം പുക്ക
പെരുമാൾക്ക് വസ്തുവും തിരിച്ചു കൊടുത്തു, വേറെ ആക്കുകയും ചെ
യ്തു."ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു എനിക്ക് മറ്റൊ
ന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു, അപ്പെരുമാൾ ആസ്ഥാ
നത്തെ മറ്റൊരുത്തരെ വാഴിച്ചു, ഇങ്ങിനെ നാലു സംവത്സരം നാടു
പരിപാലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌദ്ധന്മാർ
ചേരമാൻ പെരുമാള മക്കത്തിന്നത്രെ പോയി , സ്വർഗ്ഗത്തിന്നല്ല എ
ന്നു പറയുന്നു. അതു ചേരമാൻ പെരുമാളല്ല: പള്ളിബാണപെരുമാള
ത്രെ; കേരളരാജാവു ചേരമാൻ പെരുമാൾ സ്വൎഗ്ഗത്തിന്നത്രെ പോയ
തു. ശേഷം നാലു പെരുമാക്കൾ വാഴ്ച കഴിഞ്ഞ് അഞ്ചാമത് വാണ
പെരുമാൾ ചേരമാൻ പെരുമാൾ.

3. കുലശേഖരനോളം വാണ പെരുമാക്കന്മാർ

ബ്രാഹ്മണർ പരദേശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തു
ളഭൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, ആ പെരുമാൾ ഗോകർണ്ണ
ത്തിൽനിന്നു തുടങ്ങി പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ , ഈ രാ
ജ്യം തന്നെ നല്ലു എന്നു വിചാരിച്ചു. കൊടീശ്വരം എന്ന പ്രദേശത്തു
എഴുന്നെള്ളി, ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരോടിരിക്കയും ചെയ്തു .
അവിടെ വാഴുക കൊണ്ടു തുളുനാടു എന്നു പറയാൻ കാരണം , 6 സംവ
ത്സരം പരിപാലിച്ചതിന്റെ ശേഷം , ആ പെരുമാളടെ സ്വൎഗ്ഗാരോ
ഹണം . പിന്നെ ഇന്ദ്രപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴി
ച്ചു, അല്ലൂർ പെരിങ്കോവിലകം എന്നു കല്പിച്ചു, അവിടെ സമീ
പത്തു 4 കഴകത്തിന്നും നാലു തളിയും തീൎത്തു, ആ പരപ്പുമുമ്പെ 1 എ
ഴുതിയതു: തളിയാതിരിമാർ പെരുമാളുമായികൂടി പല തളിയിലും
അടിയന്തരമായിരുന്നു, പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശേ
ഷം ഇന്ദ്രൻ ആസ്ഥാനത്തു മറ്റൊരുത്തരെ വാഴിപ്പാൻ കല്പിച്ചു,
പരദേശത്ത് എഴുന്നെള്ളുകയും ചെയ്തു. പിന്നെ ആര്യപുരത്തിങ്കൽ
നിന്നു ആര്യപ്പെരുമാളെ കൂട്ടിക്കൊണ്ടു വന്നു വാഴ്ച കഴിച്ചു, ആര്യപ്പെ
രുമാൾ കേരളരാജ്യം 160 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു.
ഗോകൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം എന്നു
കല്പിച്ചു. പെരുമ്പുഴയിൽനിന്നു തുടങ്ങി പുതുപട്ടണത്തഴിയോളം
കേരളരാജ്യം എന്നു കല്പിച്ചു, പുതുപട്ടണം തുടങ്ങി കന്നെറ്റിയോ
ളം മൂഷികരാജ്യം എന്നു കല്പിച്ചു. കന്നെററി തുടങ്ങി കന്യാകുമാ
രിയോളം കൂവളരാജ്യം എന്നു കല്പിച്ചു, ഇങ്ങിനെ ആ നാടു കൊ
ണ്ടു 4 ഖണ്ഡം ആക്കി, അതു കൊണ്ടു 17 നാടാക്കി, 17 നാടുകൊണ്ടു
18 കണ്ടം ആക്കി, ഓരൊരൊ ദേശത്തിന്ന് ഒരൊ പേരുമിട്ട്, ഓ
രോരൊ ദേശത്ത് ദാനവും ധൎമ്മവും കല്പിച്ചു, ബ്രാഹ്മണരെ
ആനന്ദിപ്പിച്ചു, നാലു കഴകത്തു 4 തളി തീൎത്തു , 4 തളിയാതിരിമാ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/241&oldid=199464" എന്ന താളിൽനിന്ന് ശേഖരിച്ചത്