താൾ:33A11414.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

കല്പിച്ച ശേഷം , എല്ലാവരും ബുദ്ധികെട്ട* തൃക്കാരിയൂൎക്ക് വാങ്ങു
കയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാമങ്ങളിൽ വലിയ പ
രിഷകൾ എല്ലാവരെയും ഭരിപ്പിക്കും കാലം പലരെയും സേവിച്ചിട്ട്
നിത്യവൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വർജ്ജിച്ചുകൊൾവാനും
വശമല്ലാഞ്ഞു, മനഃപീഡ പാരം ഉണ്ടായതിന്റെ ശേഷം ഈശ്വരാ
നുഗ്രഹം കൊണ്ട് ഒരു മഹൎഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ
എന്ന പേരാകുന്നതു. ആ മഹർഷിയോട് അവിടെയുള്ള ബ്രാഹ്മ
ണർ എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു, സങ്കടം ഉണൎത്തിച്ചതിന്റെ
ശേഷം , മഹർഷി അരുളിച്ചെയ്തു "ഈ വെച്ചൂട്ടുന്നെടത്തുണ്ടാകുന്ന അ
ശുദ്ധിദോഷം പോവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക്
ഗ്രഹിപ്പിച്ചു തരാം ; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു
ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു" ദീപപ്രദക്ഷണം
ചെയ്വാൻ മഹർഷി ഒരു ഗാനവും ഉപദേശിച്ചു കൊടുത്തു : ബ്ര
ഹ്മസ്തുതിയാകുന്നതിഗ്ഗാനം "ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്ര
ധാനമായി ഗാനം ചെയ്തു കൊൾവാൻ തൃക്കാരിയൂരപ്പൻ തന്നെ പര
ദേവത" എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ
നിങ്ങളുടെ സങ്കടങ്ങൾ ഒക്കവെപോവാൻ കഴിവു വരും എന്നിങ്ങി
നെ അരുളിച്ചെയ്തു മഹർഷി എഴുന്നെള്ളുയും ചെയ്തു. അന
ന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീപപ്രദ
ക്ഷിണം ചെയ്തു തുടങ്ങുമ്പോൾ, പരദേശത്തു നിന്ന് ആറു ശാസ്ത്രികൾ
വന്നു , ഒന്നു ഭാട്ടാചാര്യൻ ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ ,
ഒന്നു ഭാട്ടമയൂരൻ , ഒന്നു ഭാട്ടഗോപാലൻ , ഒന്നു ഭാട്ടനാരായണൻ . ഇ
ങ്ങിനെ 6 ശാസ്ത്രികൾ വന്നപ്പോൾ, അവിടെ ഉള്ള ബ്രാഹ്മണരോട
പറഞ്ഞു, "നിങ്ങൾക്ക് ബൌദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞ
ങ്ങൾ പോക്കുന്നുണ്ടു, നിങ്ങൾ ഏതും ക്ലേശിക്കേണ്ട" എന്ന് പറഞ്ഞ
പ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമായി ഒക്കത്തെക്ക
ചെന്നു, മാർഗ്ഗം പുക്ക പെരുമാളെ കണ്ടു ശാസ്ത്രികൾ പറഞ്ഞു "അല്ല
യൊ പെരുമാൾ എന്തീയബദ്ധം കാട്ടിയതു" എന്നു പറഞ്ഞു , പല വ
ഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം"ഇതത്രെ നേരാകുന്നത"
എന്നു പറഞ്ഞാറെ, ശാസ്ത്രികൾ കലിച്ചു "എന്നാൽ ബൌദ്ധന്മാർ
ഞാങ്ങളും കൂടി ഈ ശാസ്ത്രം കൊണ്ടു വിവാദിച്ചാൽ , ഞാങ്ങൾ തോ
റ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽനിന്നു കളവൂ.
എന്നിയെ ബൌദ്ധന്മാർ തോറ്റുവെന്നു വരികിൽ, അവരുടെ നാവു
മുറിച്ചു അവരെ നാട്ടുന്നു ആട്ടിക്കളവൂ" എന്നു കേട്ടാറെ "അങ്ങിനെ
തന്നെ" എന്നു പെരുമാൾ സമ്മതിച്ചു. ശാസ്ത്രികളും ബൌദ്ധന്മാരു
മായി വാദം ചെയ്തു, ബൌദ്ധന്മാരുടെ ഉക്തി വീണു , അവർ തോല്ക്കു
കയും ചെയ്തു. പെരുമാൾ അവരുടെ നാവു മുറിച്ചു ശേഷമുള്ളവരെ നാ
ട്ടിൽനിന്നു കളവൂതും ചെയ്തു "ഇനിമേലിൽ ബൌദ്ധന്മാർ വന്നു


  • തൃക്കരിയൂർ
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/240&oldid=199463" എന്ന താളിൽനിന്ന് ശേഖരിച്ചത്