താൾ:33A11414.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

പിന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിര
ൎക്ക്* ആയതുണ്ടു .

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വൽ
പ്പകാലം കഴിഞ്ഞ ശേഷം , പയസ്വിനി പെരുമ്പുഴെക്ക് വടക്ക് 32
ഗ്രാമവും, അതിന്റെ തെക്ക് 32 ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടു
ക്കയും മുറിച്ചു. തെക്ക് 32 ആകുന്നത് : കരുമാൻ പുഴയ്ക്ക വടക്ക ഗ്രാമം
10. അതിന്നു വിവരം 1. പയ്യനൂർ, 2. പെരിഞ്ചെല്ലൂർ, 3. കരി
ക്കാട്ടു, 4. ഈശാനിമംഗലം , 5. ആലത്തൂർ, 6. കരിന്തൊളം , **
7. തൃശ്ശിവപേരൂർ, തൃച്ചമ്പേരൂർ, 8. പെരുമാനം , 9. പന്നിയൂർ ,
10. ചൊവ്വരം , കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക്ഗ്രാമം
12. അതാകുന്നത് : 1. പറവൂർ, 2. ഐരാണിക്കുളം , 3. മൂഷികക്കു
ളം , 4. ഇരിങ്ങാണിക്കുടം , 5. അടവൂർ, 6. ചെങ്ങനാടു, 7. ഉളിയ
ന്നൂർ, 8. കഴുതുനാടും , 9. കുഴയൂർ 10. ഇളിഭ്യം , 11. ചാമുണ്ട, 12
ആവട്ടിപ്പുത്തൂർ ഇങ്ങിനെ ഗ്രാമം 12. പുണ്യാറ്റിന്നു തെക്ക് കന്യാ
കുമാരിക്ക് വടക്ക് ഗ്രാമം 10: 1. കിടങ്ങൂർ, 2. കാടുകറുക, 3. കാ
രനെല്ലൂർ 4. കവിയൂർ, 5. എറ്റുമാനൂർ, 6. നിൎമ്മണ്ണു, 7. ആണ്മണി,
8. ആണ്മലം , അമ്മളം , മംഗലം , 9. ചെങ്ങനിയൂർ, 10. തിരുവി
ല്വായി ഇങ്ങിനെ ഗ്രാമം 10. ആകെ 32. ശേഷിച്ച 32 ഗ്രാമം പഞ്ച
ദ്രാവിഡന്മാരിൽ പോയിക്കളഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു ന
മ്പികൾ എന്നും പേരുള്ളവർ അവരും അതിൽ കൂടി ചേൎന്നവരും പ
ണി ചെയ്തു "ഞാൻ മുപ്പത്തു രണ്ടിൽ കൂടും" എന്നിട്ടു പരദേശത്താ
ചാരങ്ങളെ നടത്തി, അവരുമായി കൊള്ളക്കൊടുക്കയും തുടങ്ങി, പ
രദേശത്തെ രാജാക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോ
യി, ഓരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പല പല ഗ്രാമങ്ങളിൽ
നിന്നു വന്ന ഓരൊ പേരുമിട്ടു. ഇങ്ങിനെ ഗ്രാമം എന്നു വേണ്ട;
ബഹു വിധമായുണ്ടു സത്യം ഇങ്ങിനെ ആകുന്നതു.

2. ബൌദ്ധനായ പെരുമാൾ

അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം ബ്രാഹ്മണർ
പരദേശത്തു ചെന്നു, ബാണപുരത്തിൽനിന്നു ബാണപ്പെരുമാളെ കൂട്ടി
കൊണ്ടു പോന്നു. അല്ലൂർ പെരുങ്കൊയിലകത്തു കൈ പിടിച്ചിരുത്തി .
ആ പെരുമാൾ വാഴുന്ന (കാലത്തു) ബൌദ്ധന്മാർ വന്നു പെരുമാളെ
കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാണ്യം ആക കേൾപ്പിച്ചതിന്റെ
ശേഷം "ഇതത്രെ നേരാകുന്നത്" എന്ന് പെരുമാൾക്ക് ബോധിച്ചു,
അന്നേത്തെ പെരുമാൾ ബൌദ്ധമാൎഗ്ഗം ചേരുകയും ചെയ്തു. ആ പെ
രുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോട് ചോദ്യം തുടങ്ങി,
ഈ മലനാട്ടിലേക്ക് എല്ലാവരും ഈ മാർഗ്ഗം അനുഷ്ഠിക്കേണം എന്നു


  • ചത്തിരൎക്കു, ശസ്ത്രി, ശാസ്ത്രി.
    • കാരന്തല.
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/239&oldid=199462" എന്ന താളിൽനിന്ന് ശേഖരിച്ചത്