താൾ:33A11414.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 166 —

പന്നി, ആറ്റുതിരുത്തുക, കടൽവാങ്ങിയ നിലം , തലപ്പുംകടൽ
ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ ശിലവും മുളവും ഈ വകകൾ
എപ്പേർപ്പെട്ടതും പരശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ
ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. തങ്ങളുടെ ദാസ
ന്മാരെ കൊണ്ടു ചെകവും ചെകിപ്പിച്ചു. തൃക്കടമതിലകത്തെ രാജധാ
നി ഉണ്ടാക്കി. അവിടെ ഇരുന്നു കേരളവും വഴിപോലെ 12 ആണ്ടു
രക്ഷിച്ചു, തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാ
വിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരുണ്ടായി. പിന്നെ
ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെ
ങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊണ്ടുവന്നു , മുമ്പിലത്തെ പോലെ
അഭിഷേകവും ചെയ്തു. ആ രാജാവ് 12 ആണ്ടു രക്ഷിച്ചുകഴിഞ്ഞതി
ന്റെ ശേഷം , കണക്കുപറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാ
ണ്ടിരാജ്യത്തിങ്കൽ കൊണ്ടാക്കി. ചോഴമണ്ഡലത്തിൽ ചെന്നു ചൊഴി
യൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വന്നു , ആ രാജാവ്
12 ആണ്ടു കാലം കേരളം രക്ഷിച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ
കുലശേഖരനെന്നു പേരുണ്ടായ പെരുമാൾ.

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം രാജാവു
സ്വല്പകാലം ചെല്ലുമ്പോൾ ആക്രമിച്ചു പോകും അതു വരാതെ ഇ
രിപ്പാൻ കേരളത്തിൽ 160 കാതം നോക്കി കണ്ടു . 160 കാതംകൊണ്ടു
17 നാടാക്കി, അതുകൊണ്ടു രാജകാര്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളു.
താൻ തന്നെ വ്യാപരിക്കരുത് എന്നു കല്പിച്ചു, നിത്യകാര്യങ്ങൾ
രാജാവോട് കൂടി പ്രവൃത്തിച്ചു, കോവിലകത്തിൻ സമീപത്തുതന്നെ,
4 കഴകത്തിന്നു കല്പിച്ച പരിഷെക്കു ഇരിപ്പാൻ 4 തളിയും തീർ
ത്തു. മേത്തളി, കീഴ്ത്തളി, നെടിയത്തളി, ചിങ്ങപുരത്തളി ഇത്ത
ളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളിയാതിരിമാർ എന്നു പേരുള്ള
വർ ; കീഴ്ത്തളി, ഐരാണിക്കുടത്തിന്നു , ചിങ്ങപുരം , ഇടിങ്ങാടി
ക്കുടത്തിന്നു നെടിയത്തളി, പറവൂർ, മേല്ത്ത ളി, മൂഷികക്കുളം ഇ
ങ്ങിനെ 4 തളി ആകുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ.
ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ , പറവൂരുടെ സമീപത്തുള്ള
ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊ
ട് കൂടി 4 കഴകം എന്നു പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ
രക്ഷിക്കും കാലത്തു കല്പിച്ചതു മറ്റെ കഴകം പരശുരാമന്റെ കാല
ത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴുതേണ്ടുംപൊൾ തളി
യാതിരിത്തീട്ട് എന്നു എപ്പോഴും എഴുതേണ്ടു. തളിയാതിരി അവ
രോധവുംപുക്കു തോന്നിപ്പോയതു: കരിങ്ങമ്പുള്ളിസ്വരൂപവും കാര്യമു
ക്കിൽ സ്വരൂപവും കാരിമുക്ക ഇളമ്പര കോട്ടസ്വരൂപവും . ഇച്ചൊ
ലിയ സ്വരൂപങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ
കാരണം : രാജാവിന്നു മലനാട്ടിൽ ഷൾഭാഗം കൊടുത്തിട്ടില്ല, വൃത്തി
യെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മേലും ഷൾഭാഗം രക്ഷാ
പുരുഷന്മാർ അനുഭവിച്ചു; രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/238&oldid=199461" എന്ന താളിൽനിന്ന് ശേഖരിച്ചത്